Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robbery

ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചു കൊ​ള്ള​യ​ടി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

പാ​​​ല​​​ക്കാ​​​ട്: ജ്വ​​​ല്ല​​​റി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ ബൈ​​​ക്ക് യാ​​​ത്രിക​​നെ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി ആ​​​ക്ര​​​മി​​​ച്ച് 32 ല​​​ക്ഷം രൂ​​​പ​​​യും ബൈ​​​ക്കും ക​​​വ​​​ർ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യ​​​താ​​​യി പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു.

തൃ​​​ശൂ​​​ർ പാ​​​ല​​​യ്ക്ക​​​ൽ ചെ​​​റു​​​വ​​​ത്തേ​​​രി സ്വ​​​ദേ​​​ശി​​​യും ന​​​ഗ​​​ര​​​ത്തി​​​ലെ ജ്വ​​​ല്ല​​​റി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നു​​​മാ​​​യ ഭ​​​വീ​​​ഷ് (44)ആ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നും ക​​​വ​​​ർ​​​ച്ച​​​യ്ക്കും ഇ​​​ര​​​യാ​​​യ​​​ത്.

വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ 9.30ഓ​​​ടെ ക​​​ഞ്ചി​​​ക്കോ​​​ട്-​​​മേ​​​നോ​​​ൻ​​​പാ​​​റ റോ​​​ഡി​​​ൽ പോ​​​ക്കാ​​​ന്തോ​​​ടി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ സ്വ​​​ർ​​​ണം വി​​​റ്റു​​​കി​​​ട്ടി​​​യ പ​​​ണ​​​വു​​​മാ​​​യി ബൈ​​​ക്കി​​​ൽ തൃ​​​ശൂ​​​രി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഭ​​​വീ​​​ഷി​​​നെ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നാ​​ണു പ​​​രാ​​​തി.

കാ​​​റി​​​ലെ​​​ത്തി​​​യ നാ​​​ലം​​​ഗ​​​സം​​​ഘം ആ​​​ളൊ​​​ഴി​​​ഞ്ഞ സ്ഥ​​​ല​​​ത്തു​​​വ​​​ച്ച് ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി ആ​​​ക്ര​​​മി​​​ച്ച​​​ശേ​​​ഷം കാ​​​റി​​​ൽ ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്നാ​​​ണ് ഭ​​​വീ​​​ഷ് പൊ​​​ലി​​​സി​​​ൽ മൊ​​​ഴി​​​ന​​​ൽ​​​കി​​​യ​​​ത്. കു​​​റ​​​ച്ചു​​​ദൂ​​​രം പി​​​ന്നി​​​ട്ട​​​ശേ​​​ഷം ഇ​​ദ്ദേഹത്തെ റോ​​​ഡി​​​ൽ ത​​​ള്ളി​​​യി​​​ട്ട് ബൈ​​​ക്കു​​​മാ​​​യി സം​​​ഘം ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞ​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​നു​​​ പി​​​ന്നാ​​​ലെ ഭ​​​വീ​​​ഷ് ക​​​സ​​​ബ പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭ​​​വീ​​​ഷി​​​ന് പ​​​രി​​​ക്കേറ്റി​​​ട്ടു​​​ണ്ട്. പ്ര​​​ദേ​​​ശ​​​ത്തെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു.
ക​​​സ​​​ബ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എ​​​ൻ.​​​എ​​​സ്. രാ​​​ജീ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

National

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പേ​രും ചി​ഹ്ന​വും മ​ര​വി​പ്പി​ച്ച​ത് ‘പാ​ർ​ട്ടി കൊ​ള്ള’: രാ​ഹു​ൽ ഗാ​ന്ധി​

ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പേ​രും തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്ന​വും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ മ​ര​വി​പ്പി​ച്ച ന​ട​പ​ടി​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

തൃ​ണ​മൂ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്നം മ​ര​വി​പ്പി​ച്ച​ത് ‘പാ​ർ​ട്ടി കൊ​ള്ള’​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. “വോ​ട്ട് കൊ​ള്ള, സ​ർ​ക്കാ​ർ കൊ​ള്ള, ഇ​പ്പോ​ൾ പാ​ർ​ട്ടി കൊ​ള്ള. ഇ​വ​യെ​ല്ലാം ന​മ്മു​ടെ ജ​നാ​ധി​പ​ത്യ ത​ക​ർ​ച്ച​യു​ടെ അ​ട​യാ​ള​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു” - രാ​ഹു​ൽ എ​ക്സി​ൽ കു​റി​ച്ചു.​

ആ​ദ്യം ശി​വ​സേ​ന, പി​ന്നീ​ട് എ​ൻ​സി​പി, ഇ​പ്പോ​ൾ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. ബി​ജെ​പി​യും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും കൈ​കോ​ർ​ത്ത് ഒ​രു രാ​ഷ്‌​ട്രീ​യ​ പാ​ർ​ട്ടി​യെ പി​ള​ർ​ത്തു​ക​യും തു​ട​ർ​ന്ന് അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്നം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് രാ​ജ്യ​ത്തു നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു.

ഒ​രു രാ​ഷ്‌​ട്രീ​യ​ പാ​ർ​ട്ടി​യെ​ത്ത​ന്നെ ത​ട്ടി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​വ​ർ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഈ ​നീ​ക്കം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​നു ന​ൽ​കി​യ സ​മ്മാ​ന​മാ​ണോ​യെ​ന്നും ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണോ ഇ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​തെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചോ​ദി​ച്ചു.

Kerala

ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി​യ​ശേ​ഷം സ്ത്രീ​ക​ളെ വിവസ്ത്ര​രാ​ക്കി വൻ കവർച്ച; അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി​യ ശേ​ഷം സ്ത്രീ​ക​ളെ വി​വ​സ്​ത്ര​രാ​ക്കി വ​ന്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു പേ​ര്‍​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

പാ​ലാ​രി​വ​ട്ടം സം​സ്‌​കാ​ര ജം​ഗ്ഷ​ന് സ​മീ​പ​ത്ത് വ്യാഴാഴ്ച പുല​ര്‍​ച്ചെ​യാ​ണ് ന​ടു​ക്കു​ന്ന മോ​ഷ​ണം ന​ട​ന്ന​ത്. ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പശ്ചിമബം​ഗാ​ള്‍, ആ​സാം സ്വ​ദേ​ശി​ക​ളാ​ണ് മോ​ഷ​ണ​ത്തി​നി​ര​യാ​യ​ത്.

പു​ല​ര്‍​ച്ചെ 12.30 ഓ​ടെ പ്ര​തി​ക​ള്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്നാ​യി​രു​ന്നു മോ​ഷ​ണം. വാ​തി​ല്‍ ത​ക​ര്‍​ത്ത് അക​ത്ത് ക​ട​ന്ന പ്ര​തി​ക​ള്‍ വീ​ട് പൂ​ട്ടി​യ ശേ​ഷം ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തിയാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.

മൂന്നു ലക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന 10 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും 1,20,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി​യ പ്ര​തി​ക​ള്‍ ഇ​വി​ടെ പ​ഴ്‌​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന എ​ടി​എം കാ​ര്‍​ഡി​ന്‍റെ പാ​സ്‌​വേ​ര്‍​ഡ് ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങി​യ ശേ​ഷം യു​പി​ഐ ഇ​ട​പാ​ടി​ലൂ​ടെ 12,000 രൂ​പ​യും പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് സ്ത്രീ​ക​ളെ മോ​ഷ്ടാ​ക്ക​ള്‍ ബ​ല​മാ​യി വി​വ​സ്ത്ര​രാ​ക്കി. തു​ട​ര്‍​ന്ന് സ്ത്രീ​ക​ളി​ലൊ​രാ​ള്‍ ക​ഴു​ത്തി​ല്‍ ധ​രി​ച്ചി​രു​ന്ന ഒ​രു പ​വ​ന്‍ തൂ​ക്ക​മു​ള്ള 1,20,000 രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ മാ​ല​യും, നാ​ല് ഗ്രാം ​തൂ​ക്ക​മു​ള്ള 60,000 രൂ​പ വി​ല​യു​ള്ള ഒ​രു ജോ​ഡി സ്വ​ര്‍​ണ ക​മ്മ​ലും മോ​ഷ്ടി​ച്ച ശേ​ഷം ക​ട​ന്നു​ക​ളയുകയായിരുന്നു.

Kerala

ആലുവയില്‍ യുവാവിനെ മര്‍ദിച്ച് കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശിയാണ് പിടിയിലായത്. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജുവില്‍ (27) നിന്നും മൂന്നര പവന്‍ സ്വര്‍ണം കവര്‍ന്നു. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.

ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയിനില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്‌ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്‍റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു.

ക്രൂരമായ ആക്രമണത്തില്‍ ജോഫിന്‍റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി, വലതുകൈയും ഒടിഞ്ഞു. പൊലിസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോഫിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

Kerala

കു​ണ്ട​റ​യി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് ക​വ​ർ​ച്ച; ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം

കൊ​ല്ലം: കു​ണ്ട​റ​യി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന് ബൈ​ക്കി​ലെ​ത്തി​യ സം​ഘം. കേ​ര​ള​പു​രം കൊ​ച്ചാ​ലും​മൂ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ക​വ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 2.30ഓ​ടെ​യാ​ണ് സം​ഭ​വം. മ​ക​ളു​ടെ സ്കൂ​ളി​ലെ പി​ടി​എ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു യു​വ​തി. കു​ണ്ട​റ മു​ക്ക​ട​യ്ക്ക് സ​മീ​പം വൈ​ശാ​ഖ് ടെ​ക്സ്റ്റൈ​ൽ​സി​ന്‍റെ മു​ന്നി​ൽ വ​ച്ച് ഓ​വ​ർ​ടേ​ക്ക് ചെ​യ്ത ചു​വ​ന്ന ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്ന​യാ​ളാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

നാ​ല​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യും ലോ​ക്ക​റ്റു​മാ​ണ് ന​ഷ്ട​മാ​യ​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കു​ണ്ട​റ പൊ​ലി​സ് കേ​സെ​ടു​ത്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ട്ട​മ്മ ക​സേ​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ; മോ​ഷ​ണ​ത്തി​നി​ടെ കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ വീ​ട്ട​മ്മ​യെ ക​സേ​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ശേ​വ്പു​രം സ്വ​ദേ​ശി​ ഉ​മാ കു​ശ്വാ​ഹ​ (60)യാണ് കൊ​ല്ല​പ്പെ​ട്ട​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ടി​നു​ള്ളി​ലെ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ഴു​ത്തി​ൽ പാ​ടു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ സം​ശ​യം. വീ​ട്ടു​സാ​ധ​ന​ങ്ങ​ളും അ​ല​മാ​ര​ക​ളും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

രാ​ത്രി പ​ത്തി​ന് വീ​ട്ടി​ലെ വാ​ട്ട​ർ പ​മ്പ് ഓ​ണാ​ക്കാ​ൻ എ​ത്തി​യ വാ​ട​ക​ക്കാ​രി​യാ​ണ് ഉ​മാ​യെ ക​സേ​ര​യി​ൽ അ​ന​ക്ക​മി​ല്ലാ​തെ ഇ​രി​ക്കു​ന്ന​താ​യി ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഉ​മ​യു​ടെ ഭ​ർ​ത്താ​വ് ശി​വ്മം​ഗ​ൽ കു​ശ്വാ​ഹ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് ക​രു​തി​യ​തെ​ങ്കി​ലും, ക​ഴു​ത്തി​ലെ പാ​ടും വീ​ടി​നു​ള്ളി​ലെ അ​ല​ങ്കോ​ല​പ്പെ​ട്ട അ​വ​സ്ഥ​യും ക​ണ്ട​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ വ്യ​ക്ത​മ​ല്ലെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. മോ​ഷ​ണ​മാ​ണോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യ​മാ​ണോ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും ന​ഷ്ട​പ്പെ​ട്ട പ​ണ​ത്തെ​യും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളെ​യും കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

ഉ​മ​യു​ടെ മൂ​ത്ത മ​ക​ൻ അ​മ്രേ​ഷി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന അ​ല​മാ​ര മാ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. ഇ​ള​യ മ​ക​ൻ ആ​ശി​ഷി​ന്‍റെ അ​ല​മാ​ര മോഷ്ടാ​ക്ക​ൾ തു​റ​ന്നി​ട്ടി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; മ​ല​യാ​ളി​ക​ളു​ടെ14 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്നു

മും​ബൈ: തി​രു​വ​ന​ന്ത​പു​രം– മും​ബൈ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച. കാ​യം​കു​ള​ത്തു​നി​ന്നു താ​നെ​യി​ലേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മ​ല​യാ​ളി കു​ടും​ബ​ത്തി​ന് 14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു.

താ​നെ കി​സാ​ൻ ന​ഗ​ർ നി​വാ​സി​ക​ളാ​യ സ്മി​ത പ​ണി​ക്ക​ർ, മ​ക​ൾ ശ്രു​തി പ​ണി​ക്ക​ർ എ​ന്നി​വ​രാ​ണു സ്ലീ​പ്പ​ർ കോ​ച്ചി​ൽ ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ​ത്. മൂ​ന്ന് സ്വ​ർ​ണ​വ​ള​ക​ളും മാ​ല​ക​ളും അ​ട​ങ്ങു​ന്ന ബാ​ഗാ​ണു മോ​ഷ്ടാ​വ് ത​ട്ടി​യെ​ടു​ത്ത​ത്.

ഗോ​വ​യ്ക്കും തി​വി​മി​നു​മി​ടെ​യു​ള്ള മ​ജോ​ർ​ഡ ജം​ക്‌​ഷ​നു സ​മീ​പ​ത്താ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. യാ​ത്ര​ക്കാ​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ള്‍ വ​ച്ചു പൊ​ലി​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ബാ​ഗ് ക​വ​ർ​ന്ന, ലോ​ക്ക​ർ ക​വ​ർ​ച്ച​സം​ഘ​ത്തി​ൽ​പെ​ട്ട കെ.​എ​ൻ.​നി​ഖി​ൽ കു​മാ​ർ എ​ന്ന​യാ​ൾ​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ‌ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ട്രെ​യി​ൻ വേ​ഗം കു​റ​ച്ച സ​മ​യ​ത്തു സ്മി​ത പ​ണി​ക്ക​രു​ടെ അ​ടു​ത്തെ​ത്തി​യ മോ​ഷ്ടാ​വ് അ​വ​രു​ടെ കൈ​യി​ൽ നി​ന്നു ബാ​ഗ് ത​ട്ടി​പ്പ​റി​ക്കു​ക​യാ​യി​രു​ന്നു. സ്മി​ത ബാ​ഗ് തി​രി​ച്ചു​വ​ലി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ പി​ടി​വ​ലി​യാ​യി. വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ നി​ന്നു ത​ല​നാ​രി​ഴ​യ്ക്കാ​ണു സ്മി​ത ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്നാ​ലെ ബാ​ഗ് പി​ടി​ച്ചെ​ടു​ത്ത മോ​ഷ്ടാ​വ് ട്രെ​യി​നി​ൽ നി​ന്നു പു​റ​ത്തേ​ക്കു ചാ​ടി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

 

Kerala

ക്രി​സ്മ​സ് പാ​പ്പ​യു​ടെ മു​ഖം​മൂ​ടി ധ​രി​ച്ച് മോ​ഷ​ണം

കൊ​ല്ലം: ക്രി​സ്മ​സ് പാ​പ്പ​യു​ടെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ക​വ​ർ​ച്ച ന​ട​ത്തി​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ച​വ​റ​യ്ക്ക് സ​മീ​പ​മു​ള്ള മു​ഖം​മൂ​ടി ജം​ഗ്ഷ​നി​ലെ തു​ണി​ക്ക​ട​യു​ടെ ചി​ല്ല് വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​ട​ന്ന​ത്.

ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​രും ക​ട​യി​ൽ നി​ന്ന് തു​ണി​ത്ത​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഓ​ണ​ത്തി​നാ​യി ക​ട​യി​ൽ എ​ത്തി​ച്ച പു​തി​യ സ്റ്റോ​ക്കാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞെ​ന്നും ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

Kerala

ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. ക​ല്ലാ​യി ച​ക്കും​ക​ട​വ് സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ മു​ഹ​മ്മ​ദ് ഷി​ഹാ​ല്‍ എം​പി (26), മു​ഹ​മ്മ​ദ് ഫാ​സി​ല്‍(24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 


ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡി​ലെ പ്ര​ധാ​ന ക​വാ​ട​ത്തി​ന് സ​മീ​വ​ത്ത് വെ​ച്ച് ഇ​രു​വ​രും ക​വ​ര്‍​ച്ച​യും ഭ​വ​ന​ഭേ​ദ​ന​വും ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


എ​സ്ഐ രാ​കേ​ഷ്, എ​എ​സ്ഐ നൗ​ഫ​ല്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ന്ദീ​പ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് സ​ഹോ​ദ​ര​ങ്ങ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. 

Kerala

പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ

കട്ടപ്പന: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചുപറിക്കുന്ന കൊള്ള സംഘത്തിലെ നാലു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ ഭാഗത്ത് തയ്യിൽ വീട്ടിൽ പ്രമോദ് ശശി (38), വലിയതോവാള തകിടിയേൽ മനു (സുധീഷ്, 36), മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി പി.എസ്. ഹരി (32), പാമ്പാടുമ്പാറ വലിയതോവാള ഈട്ടിക്കുന്നേൽ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.

സ്വകാര്യ ആവശ്യത്തിനായി കട്ടപ്പനയിലെത്തുന്ന അന്യസംസ്ഥാന തൊളിലാളി ഒറ്റപ്പെട്ടു പോകുകയാണെങ്കിൽ സഹായത്തിന് എന്ന വ്യാജേന പ്രതികൾ പിന്നാലെ കൂടുകയും, തുടർന്ന് അവരെ മർദ്ദിച്ച ശേഷം കൈയിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ആണ് ചെയ്യുന്നത്.

ഭാഷയും സ്ഥലപരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ പോലീസിൽ പരാതിപ്പെടാറില്ല. ഇത്തരം സംഭവങ്ങളെപ്പറ്റി കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സ്വയമേവ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പ്രതികളുടെ ആക്രമണത്തിൽ പണം നഷ്ടപ്പെട്ട ജാർഖണ്ഡ് രാജ് ദാഹ സ്വദേശി ബനഡിക്ട് സോറൻ, ജാർഖണ്ഡ് ബധൻദാ സ്വദേശി ബിസനു മുർമു എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പന്‍റെ നിർദേശാനുസരണം കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ കെ. പ്രേംകുമാർ, കട്ടപ്പന പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബി ജോർജ്, കട്ടപ്പന പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എം. ജോസഫ്, സബ് ഇൻസ്പെക്ടർ പി.വി. മഹേഷ്, സിപിഒമാരായ വിജിൻ, അൽബാഷ്, ജോസഫ്, ശരണ്യ, എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

District News

വ​ളാ​ഞ്ചേ​രി​യി​ൽ വാ​ട​ക​വീ​ട്ടിൽ ല​ഹ​രി​വേ​ട്ട; യു​വ​തി അ​ട​ക്കം മൂ​ന്നുപേ​ർ പി​ടി​യി​ൽ

വ​ളാ​ഞ്ചേ​രി: കാ​വും​പു​റ​ത്ത് വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ വ​ൻ ല​ഹ​രി സം​ഘ​ത്തെ വ​ളാ​ഞ്ചേ​രി പോ​ലീ​സും ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​ൽ ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റാ​ഷി​ദ് (24), ഹു​സ്നി മു​ബാ​റ​ക് (24) ര​ണ്ട​ത്താ​ണി സ്വ​ദേ​ശി അ​ബ്ദു​ൾ നാ​സ​ർ (39), എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ളി​ൽനി​ന്ന് 43.54 ഗ്രാം ​എം​ഡി​എം​എ, 4.7 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, അ​ന്താ​രാ​ഷ‌്ട്ര വി​പ​ണി​യി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മൂ​ന്ന് കി​ലോ​ഗ്രാം ആം​ബ​ർ​ഗ്രി​സ് (തി​മിം​ഗ​ല ഛർ​ദി) എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

കോ​ട്ട​ക്ക​ലി​ൽ ഉ​ഴി​ച്ചി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​താ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​ക​ൾ കാ​വും​പു​റ​ത്ത് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഈ ​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ​യും അ​പൂ​ർ​വ വ​സ്തു​ക്ക​ളു​ടെ​യും ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ളാ​ഞ്ചേ​രി പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ന​ട​ത്തി സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.
പി​ടി​ച്ചെ​ടു​ത്ത തി​മിം​ഗ​ല ഛർ​ദി​യു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും പ്ര​ദേ​ശ​ത്ത് ഇ​വ​ർ​ക്ക് ല​ഹ​രി വി​ൽ​പ​ന​യി​ൽ സ​ഹാ​യി​ക​ളെ ആ​രെ​ങ്കി​ലും ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Kerala

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: മുനമ്പം സ്വദേശിനിയുടെ 6.96 ലക്ഷം കവര്‍ന്നു

കൊച്ചി: ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തി പണമുണ്ടാക്കാമെന്നു പറഞ്ഞ് കബളിപ്പിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് സംഘം 26കാരിയില്‍ നിന്നും 6,96,950 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുനമ്പം ബീച്ച് സ്വദേശിയായ പെണ്‍കുട്ടിയാണ് തട്ടിപ്പിനിരയായത്.

ഈ വര്‍ഷം ഏപ്രില്‍ അഞ്ചു മുതല്‍ 11 വരെയുള്ള കാലയളവില്‍ പല സമയങ്ങളിലായി സ്വന്തം അക്കൗണ്ടില്‍ നിന്ന് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും ഫോണില്‍ നിന്ന് യുപിഐ വഴിയുമാണ് പണം കൈമാറിയത്. കൂടാതെ അമ്മയുടെയും സഹോദരിയുടെയും ഫോണില്‍ നിന്നും യുപിഐ വഴി പണം അയച്ചിട്ടുണ്ട്.

പശ്ചിമബംഗാളിലെ മേഘ ട്രേഡിംഗ് കമ്പനി എന്ന പേരിലുള്ള ടെലിഗ്രാം ആപ് വഴിയായിരുന്നു ഇടപാട്. പറഞ്ഞ രീതിയില്‍ ലാഭവിഹിതം കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് യുവതി കഴിഞ്ഞ ദിവസം മുനമ്പം പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

വീ​ട് കു​ത്തി​ത്തു​റ​ന്ന് 50 പ​വ​ൻ ക​വ​ർ​ന്നു; മോ​ഷ​ണം പോ​യ​ത് വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യി ക​രു​തി​യ സ്വ​ർ​ണം

തൃ​ശൂ​ർ: വീ​ട് കു​ത്തി​ത്തു​റ​ന്ന് 50 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. പേ​രാ​മം​ഗ​ലം പ​റ​പ്പൂ​ർ സ്വ​ദേ​ശി​യും തു​ണി​ക്ക​ട ഉ​ട​മ​യു​മാ​യ ഷ​ക്കീ​റി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്.

വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. മ​ക​ളു​ടെ വി​വാ​ഹം ഒ​ക്ടോ​ബ​റി​ൽ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പു​ല​ർ​ച്ചെ ഒ​ന്നേ​മു​ക്കാ​ലോ​ടെ ക​ട​യി​ൽ​നി​ന്ന് ഷ​ക്കീ​റും കു​ടും​ബ​വും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

 തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ന​ഷ്ട​മാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന്‍റെ മ​റ്റൊ​രു മു​റി​യി​ൽ പ​ണം സൂ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് മ​ദ്യ​ക്കു​പ്പി​യും ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരേ വടിവാൾ ആക്രമണം, കവർച്ച

ഏ​റ്റു​മാ​നൂ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ വ​ടി​വാ​ൾ ആ​ക്ര​മ​ണ​വും ക​വ​ർ​ച്ച​യും. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യും 16 മൊ​ബൈ​ൽ ഫോ​ണു​ക​ളും എ​ടി​എം കാ​ർ​ഡു​ക​ളും ക​വ​ർ​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​ത്തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ചു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി 12.30നാ​ണ് പൂ​വ​ത്തും​മൂ​ടി​നു സ​മീ​പം അ​ര​യി​ര​ത്ത് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. മാ​ലി​യി​ൽ ബി​ൽ​ഡിം​ഗി​ലും അ​തി​നോ​ടു ചേ​ർ​ന്ന ഷെ​ഡി​ലു​മാ​യി താ​മ​സി​ക്കു​ന്ന മു​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നും ക​വ​ർ​ച്ച​യ്ക്കും ഇ​ര​യാ​യ​ത്.

പ​തി​ന​ഞ്ചു പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. എ​ട്ടു പേ​ർ താ​മ​സ​സ്ഥ​ല​ത്തു ക​ട​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ ഏ​ഴു പേ​ർ പു​റ​ത്ത് കാ​വ​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വ​ടി​വാ​ൾ, ക​ത്രി​ക, പെ​പ്പ​ർ സ്പ്രേ ​തു​ട​ങ്ങി​യ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പ​ണി​യാ​യു​ധ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദി​ക്കു​ക​യും ബ​ഹ​ളം വ​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത അ​ക്ര​മി​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഴു​ത്തി​ൽ വ​ടി​വാ​ൾ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും എ​ടി​എം കാ​ർ​ഡു​ക​ളും കൈ​ക്ക​ലാ​ക്കി. എ​ടി​എം കാ​ർ​ഡു​ക​ളു​ടെ പി​ൻ​ന​മ്പ​രും വാ​ങ്ങി​യെ​ടു​ത്തു. തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും ഇ​ടി​ക്കു​ക​യും ക​ഴു​ത്തി​നു പി​ന്നി​ൽ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യും ചെ​യ്തു. പ​ല​രു​ടെ​യും ക​ണ്ണി​നും മു​ഖ​ത്തും ച​ത​വും പ​രി​ക്കു​മു​ണ്ട്.

ആ​സാം സ്വ​ദേ​ശി​ക​ളാ​യ അ​ഷ​ദു​ൾ ഇ​സ്‌​ലാം, മി​സ​നു​ൾ റ​ഹ്‌​മാ​ൻ, മൊ​ഹി​ബ് റ​ഹ്‌​മാ​ൻ, റം​സാ​ൻ അ​ലി, അ​ക്ത​ർ ഹു​സൈ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും നാ​ല് ബൈ​ക്കു​ക​ളി​ലു​മാ​യാ​ണ് അ​ക്ര​മി​ക​ൾ എ​ത്തി​യ​ത്.

എ​ല്ലാ​വ​രും മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​വ​രാ​യി​രു​ന്നെ​ന്ന് അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

പോ​സ്റ്റ് ഓ​ഫിസ് ക​വ​ര്‍​ച്ച: ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി പി​ടി​യി​ല്‍

ക​ട​യ്ക്ക​ല്‍: ക​ട​യ്ക്ക​ല്‍ പോ​സ്റ്റ് ഓഫി​സ് ക​വ​ര്‍​ച്ച​ചെ​യ്ത കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സം​ഭാ​ല്‍ അ​സ്‌​മോ​ളി ഷാ​ഹ്പൂ​ര്‍ സി​ര്‍​പു​റ സ്വ​ദേ​ശി ആ​സി​ഫ് റാ​സ​യെ (25) യാ​ണ് ക​ട​യ്ക്ക​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 22 നാ​യി​രു​ന്നു ക​ട​യ്ക്ക​ല്‍ പോ​സ്റ്റ് ഓഫി​സി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പൂ​വാ​ര്‍, കാ​ട്ടാ​ക്ക​ട പാ​ലോ​ട്, കൊ​ല്ലം ജി​ല്ല​യി​ലെ ക​ട​യ്ക്ക​ല്‍ എ​ഴു​കോ​ണ്‍, കു​ണ്ട​റ,ക​ണ്ണ​ന​ല്ലൂ​ര്‍ എ​ന്നീ പോ​സ്റ്റ് ഓ​ഫിസു​ക​ളി​ലാ​ണ് പ്ര​തി സ​മാ​ന​മാ​യി ലോ​ക്ക​ര്‍ പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ക​ട​യ്ക്ക​ല്‍ പൊലീ​സ് സ്റ്റേ​ഷ​നോ​ടു ചേ​ര്‍​ന്ന പോസ്റ്റ് ഓഫിസി​ല്‍​നി​ന്ന് ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് മോ​ഷ്ടി​ച്ച​ത്. ക​വ​ര്‍​ച്ച​ന​ട​ന്ന കു​ണ്ട​റ​യി​ലെ പോ​സ്റ്റ് ഓഫിസി​ല്‍​ പൊലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ചാ​ല​യി​ല്‍​നി​ന്നും വാ​ങ്ങി​യ ക​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ചി​ല പേ​പ്പ​റു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു ചാ​ല​യി​ല്‍ എ​ത്തി​യ പൊലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഗൂ​ഗി​ള്‍ പേ ​ചെ​യ്ത​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പൊലീ​സി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. സൈ​ബ​ര്‍​സെ​ല്ലി​ന്‍റെസ​ഹാ​യ​ത്തോ​ടു​കൂ​ടി മൊ​ബൈ​ല്‍ ന​മ്പ​റി​ന്‍റെ ഉ​ട​മ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഉ​ള്ള ആ​ളാ​ണെ​ന്ന് പൊലീ​സ് ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​റ​ണാ​കു​ള​ത്തെ പോ​സ്റ്റ് ഓ​ഫിസി​നോ​ട് ചേ​ര്‍​ന്നു​ള്ള ലോ​ഡ്ജ് മു​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ന്ന​ത്. ക​ട​ക്ക​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ്യോ​തി​ഷ് ചി​റ​വൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​യ്ക്ക​ല്‍ പൊലീ​സ് സി​പി​മാ​രാ​യ സ​ജി​ന്‍, ജീ​ജോ അ​ല​ക്‌​സ്, വി.എ​സ്. വി​ഷ്ണു, ശ്യാം ​മോ​ഹ​ന്‍ എ​റ​ണാ​കു​ളം സ്ക്വാഡി​ലെ അം​ഗ​ങ്ങ​ളാ​യ മാ​ഹി​ന്‍, വി​നു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് .

District News

എ​സി റോ​ഡി​ൽ സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ഡ് കൊ​ള്ള

ച​മ്പ​ക്കു​ളം: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ (എ​സി റോ​ഡ്) ന​ടു​നി​വ​ർ​ത്താ​ൻ പോ​ലും വാ​ഹ​നം നി​ർ​ത്തി​യേ​ക്ക​രു​ത്. പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത റോ​ഡി​ൽ വ​ണ്ടി നി​ർ​ത്തി​യാ​ൽ പി​ഴ ഉ​റ​പ്പാ​ണ്. എ​സി റോ​ഡി​ൽ സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ർ​ഡ് കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ആ​ല​പ്പു​ഴ മു​ത​ൽ ച​ങ്ങ​നാ​ശേ​രി വ​രെ​യു​ള്ള വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ല​പ്പു​ഴ, ച​ങ്ങ​നാ​ശേ​രി, കു​ട്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഈ ​ഔ​ദ്യോ​ഗി​ക കൊ​ള്ള​ക്ക് ത​യാ​റാ​യി നി​ൽ​കു​ന്ന​ത്.

പു​തു​ക്കി നി​ർ​മി​ച്ച എ​സി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​ട​ക​ളും ന​ട​പ്പാ​ത​യും റോ​ഡി​നെ​ക്കാ​ൾ ഉ​യ​ർ​ത്തി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ച​ങ്ങ​നാ​ശേ​രി വ​രെ​യു​ള്ള 24 കി​ലോ​മീ​റ്റ​റി​ൽ ഒ​രി​ട​ത്തു​പോ​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ല.

എ​സി റോ​ഡി​ന് വ​ശ​ത്തു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലോ ക​ട​ക​ളി​ലോ ക​യ​റ​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ മാ​റ്റി സൗ​ക​ര്യ​മു​ള്ള ഏ​തെ​ങ്കി​ലും ഇ​ട​റോ​ഡ് ക​ണ്ടെ​ത്തി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ വ​ശ​ത്ത് പ​ര​മാ​വ​ധി ഒ​തു​ക്കി പാ​ർ​ക്ക് ചെ​യ്താ​ൽ പോ​ലും വാ​ഹ​ന​ത്തി​ന്‍റെ പ​കു​തി റോ​ഡി​ലേ​ക്ക് നി​ൽ​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് പാ​ർ​ക്കിം​ഗ് ലൈ​ൻ വ​ര​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ വ​ണ്ടി​യി​ട്ടാ​ൽ ക​ഴു​ക​ൻ കാ​മ​റ​യു​മാ​യി ന​ട​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ൽ വീ​ണി​രി​ക്കും.

എ​ന്നാ​ൽ, ന​ട​പ്പാ​ത​ക്കാ​യി വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ക​യ​റ്റി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ ഫൈ​ൻ അ​ടി​ക്കാ​റി​ല്ലെ​ന്ന​താ​ണ് കൂ​ടു​ത​ൽ ര​സ​ക​രം. ആ​വ​ശ്യ​ത്തി​ന് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കാ​തെ റോ​ഡ് നി​ർ​മി​ച്ചി​ട്ട് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ പോ​ക്ക​റ്റ​ടി​ക്കു​ന്ന സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രേ പ​ല കോ​ണു​ക​ളി​ൽ നി​ന്ന് പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്. അ​ന്യാ​യ​മാ​യ ഈ ​ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക്കെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Sports

സ്‌പെയിനിന്‍റെ വിജയത്തിന് പിന്നാലെ വാമിൻ യമാലിന്‍റെ ആഡംബരവസതിയിൽ വൻ കവർച്ചാശ്രമം

ബാ​​​ഴ്‌​​​സ​​​ലോ​​​ണ: ലോ​​​ക​​​ക​​​പ്പി​​​ൽ ഫ്രാ​​​ൻ​​​സി​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ച് സ്‌​​​പെ​​​യി​​​ൻ ഫൈ​​​ന​​​ലി​​​ലേ​​​ക്ക് മു​​​ന്നേ​​​റി​​​യ​​​തി​​​ന് തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ സൂ​​​പ്പ​​​ർ​​​താ​​​രം ലാ​​​മി​​​ൻ യ​​​മാ​​​ലി​​​ന്‍റെ ആ​​​ഡം​​​ബ​​​ര വ​​​സ​​​തി​​​യി​​​ൽ ക​​​വ​​​ർ​​​ച്ചാ​​​ശ്ര​​​മം.

ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യു​​​ടെ പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​മാ​​​യ എ​​​സ്പ്ലു​​​ഗ​​​ഡ് ഡി​​​യോ​​​ബ്രി​​​ഗേ​​​റ്റി​​​ലു​​​ള്ള യ​​​മാ​​​ലി​​​ന്‍റെ വീ​​​ട്ടി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് മോ​​​ഷ​​​ണ​​​ശ്ര​​​മം ന​​ട​​ന്ന​​ത്.

മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ച ര​​​ണ്ടു​​​പേ​​​ർ വീ​​​ടി​​​ന്‍റെ ചു​​​റ്റു​​​മ​​​തി​​​ൽ ചാ​​​ടി അ​​​ക​​​ത്തു​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് സി​​​സി​​​ടി​​​വി​​​യി​​​ലൂ​​​ടെ സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​ർ ക​​​ണ്ട​​​തി​​​നാ​​​ലാ​​​ണ് ​മോ​​​ഷ​​​ണം ത​​​ട​​​യാ​​​നാ​​​യ​​​ത്. സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​രെ ക​​​ണ്ട​​​തോ​​​ടെ മോ​​​ഷ്ടാ​​​ക്ക​​​ൾ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​വ​​​ർ​​​ക്ക് വീ​​​ടി​​​നു​​​ള്ളി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഏ​​​ക​​​ദേ​​​ശം നൂ​​​റു​​​കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന​​​താ​​​ണ് യ​​​മാ​​​ലി​​​ന്‍റെ ഈ ​​​ആ​​​ഡം​​​ബ​​​ര​​​വ​​​സ​​​തി.

National

രാ​മ​ക്ഷേ​ത്ര കൊ​ള്ള: ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന​​​​ക്കൊ​​​​ള്ള​​​​യും സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടും സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​ക​​​​ൾ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് 13ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര വാ​​​​ദം കേ​​​​ൾ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​വ​​​​ധി​​​​ക്കാ​​​​ല ബെ​​​​ഞ്ച് നേ​​​​ര​​​​ത്തേ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല.

Kerala

മ​ഞ്ചേ​രി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 10 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു

 

മ​ല​പ്പു​റം: മ​ഞ്ചേ​രി ന​റു​ക​ര​യി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് 10 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ചു. മ​ഞ്ചേ​രി ദേ​വി ട്രേ​ഡേ​ഴ്സ് ഉ​ട​മ പ​ട്ട​ലൂ​ര്‍ മ​ന ദി​വാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്.

ദി​വാ​ക​ര​നും ഭാ​ര്യ ശ്രീ​ജ​യും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രെ പ​ട്ടാ​മ്പി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മു​ന്‍​വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ചും സി​സി​ടി​വി​യു​ടെ ഡി​വി.​ആ​ര്‍ മാ​റ്റി​യു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വീ​ട്ടി​ലെ വൈ​ഫൈ ക ​ണ​ക്ഷ​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ടു​ത്ത വീ​ട്ടി​ലെ കു​ട്ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ലോ​ക​ക​പ്പി​ലെ അ​ര്‍​ജ​ന്‍റീ​ന - ഈ​ജി​പ്ത് മ​ത്സ​രം ക​ണ്ടി​രു​ന്ന​ത്. ക​ളി​യു​ടെ അ​വ​സാ​നം വൈ​ഫൈ ബ​ന്ധം വിഛേ​ദി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി വീ​ട്ടു​ട​മ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

NRI

യു​കെ​യി​ൽ ഏ​ഷ്യ​ൻ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ 2,000 ശ​ത​മാ​നം വ​ർ​ധ​ന​വ്; ന​ടു​ക്കു​ന്ന ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട് യു​കെ പോ​ലീ​സ്

ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ഷ്യ​ൻ കു​ടും​ബ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള സ്പെ​ഷ്യ​ൽ സ്വ​ർ​ണ​ക്കൊ​ള്ള​ക​ൾ അ​തീ​വ ഗു​രു​ത​ര​മാ​യ രീ​തി​യി​ൽ വ​ർ​ധി​ക്കു​ന്ന​താ​യി ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ട്.

യു​കെ​യി​ലെ വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ മേ​ഖ​ല​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ ഏ​ഷ്യ​ൻ സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ടു​ള്ള മോ​ഷ​ണ​ങ്ങ​ളി​ൽ 2,000 ശ​ത​മാ​ന​ത്തി​ല​ധി​കം റിക്കാ​ർ​ഡ് വ​ർ​ധന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​വ​ര​വ​കാ​ശ നി​യ​മ അ​പേ​ക്ഷ​യ്ക്ക് മ​റു​പ​ടി​യാ​യി വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ പോ​ലീ​സ് പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ലാ​ണ് പ്ര​വാ​സി ക​മ്യൂ​ണി​റ്റി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന ഈ ​വി​വ​ര​ങ്ങ​ളു​ള്ള​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല സ​ർ​വകാ​ല റിക്കാർ​ഡി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​തും യു​കെ​യി​ലെ ക​ടു​ത്ത ജീ​വി​ത​ച്ചെ​ല​വ് പ്ര​തി​സ​ന്ധി​യു​മാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ ഏ​ഷ്യ​ൻ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

എ​ന്തു​കൊ​ണ്ട് "ഏ​ഷ്യ​ൻ സ്വ​ർ​ണം' ല​ക്ഷ്യ​മി​ടു​ന്നു?

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​ർ​ണ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ, പാ​ക്കിസ്ഥാ​ൻ തു​ട​ങ്ങി​യ ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്വ​ർ​ണ​ത്തി​ന് മാ​റ്റും ശു​ദ്ധി​യും കൂ​ടു​ത​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​യ്ക്ക് വി​പ​ണി​യി​ൽ വ​ലി​യ വി​ല ല​ഭി​ക്കും.

നി​ല​വി​ലെ ഉ​യ​ർ​ന്ന സ്വ​ർ​ണ്ണ​നി​ര​ക്ക് പ്ര​കാ​രം ചെ​റി​യൊ​രു സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന് പോ​ലും നൂ​റു​ക​ണ​ക്കി​ന് പൗ​ണ്ട് മൂ​ല്യ​മു​ണ്ട്. വി​വാ​ഹാ​വ​സ​ര​ങ്ങ​ളി​ലും മ​റ്റും മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന പാ​ര​മ്പ​ര്യ ആ​ഭ​ര​ണ​ങ്ങ​ൾ ഭൂ​രി​ഭാ​ഗം ഏ​ഷ്യ​ൻ കു​ടും​ബ​ങ്ങ​ളും വീ​ടു​ക​ളി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത് എ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് കു​റ്റ​വാ​ളി​ക​ൾ വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​ത്.

നാ​ല് വ​ർ​ഷ​ത്തി​നി​ടെ എട്ടിൽ ​നി​ന്ന് 173-ലേ​ക്ക്; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

പോ​ലീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം യു​കെ​യി​ലെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യു​ടെ ഭീ​തി​ദ​മാ​യ അ​വ​സ്ഥ താ​ഴെ ന​ൽ​കു​ന്നു:

2022-ൽ ​വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​റി​ൽ വെ​റും എട്ട് ഏ​ഷ്യ​ൻ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ങ്കി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം അ​ത് 173 കേ​സു​ക​ളാ​യി കു​തി​ച്ചു​യ​ർ​ന്നു. 2026 ഏ​പ്രി​ൽ വ​രെ​യു​ള്ള ആ​ദ്യ നാ​ല് മാ​സ​ങ്ങ​ളി​ൽ മാ​ത്രം നൂ​റോ​ളം ക​വ​ർ​ച്ച​ക​ൾ ഇ​തി​നോ​ട​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

2022-ൽ 50,000 ​പൗ​ണ്ടി​ന്‍റെ സ്വ​ർ​ണമാ​ണ് ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം അ​ത് 7,37,022 പൗ​ണ്ടാ​യി (ഏ​ക​ദേ​ശം 7.6 കോ​ടി രൂ​പ) ഉ​യ​ർ​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ മാ​ത്രം അഞ്ച് ല​ക്ഷ​ത്തി​ല​ധി​കം പൗ​ണ്ടി​ന്‍റെ സ്വ​ർ​ണം മോ​ഷ്ടി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞു.

ന​ഷ്ട​പ്പെ​ടു​ന്ന​ത് പാ​ര​മ്പ​ര്യ​വും വൈ​കാ​രി​ക ബ​ന്ധ​ങ്ങ​ളും

സ്വ​ർ​ണ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക മൂ​ല്യ​ത്തി​ന​പ്പു​റം ത​ല​മു​റ​ക​ളാ​യി കൈ​മാ​റി​വ​രു​ന്ന കു​ടും​ബ പാ​ര​മ്പ​ര്യ​വും വൈ​കാ​രി​ക​മാ​യ ഓ​ർ​മ​ക​ളു​മാ​ണ് ക​വ​ർ​ച്ച​യി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​ത്.

ബ്രാ​ഡ്‌​ഫോ​ർ​ഡി​ലെ ഒ​രു വീ​ട്ടി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ ത​ന്‍റെ അ​ന്ത​രി​ച്ച അ​മ്മ ന​ൽ​കി​യ ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 15,000 പൗ​ണ്ടിന്‍റെ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ്ര​വാ​സി​യാ​യ ഉ​ട​മ പ​റ​ഞ്ഞു.

മോ​ഷ​ണം ന​ട​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ ജോ​ലി​യി​ലാ​യി​രു​ന്നു. മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ക​ള്ള​ന്മാ​ർ ഗ്ലൗ​സ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ പോ​ലീ​സി​ന് വി​ര​ല​ട​യാ​ളം പോ​ലും കി​ട്ടി​യി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷ​യ്ക്കാ​യും അ​ടു​ത്ത ത​ല​മു​റ​യ്ക്ക് കൈ​മാ​റാ​നു​മാ​യി ക​ഷ്ട​പ്പെ​ട്ട് സ​മ്പാ​ദി​ക്കു​ന്ന സ്വ​ർ​ണം ഇ​പ്പോ​ൾ പു​റ​ത്തു ധ​രി​ച്ചു​ന​ട​ക്കാ​ൻ പോ​ലും ഭ​യ​മാ​ണെ​ന്ന് ബ്രാ​ഡ്‌​ഫോ​ർ​ഡി​ലെ ഖി​ദ്മ​ത് ക​മ്യൂണി​റ്റി സെന്‍റ​റി​ലെ പ്ര​വാ​സി സ്ത്രീ​ക​ൾ പ​റ​യു​ന്നു.

പ​ല​രും ഭ​യം മൂ​ല​വും പാ​ര​മ്പ​ര്യ സ്വ​ത്ത് ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള മാ​ന​ക്കേ​ട് കാ​ര​ണ​വും മോ​ഷ​ണ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​ൻ മ​ടി​ക്കു​ന്ന​ത് പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് സെ​ന്‍റ​ർ മാ​നേ​ജ​ർ ഡോ. ​സോ​ഫി​യ ബ​ൻ​സി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്; സു​ര​ക്ഷാ നി​ർ​ദേശ​ങ്ങ​ൾ

സ്വ​ർ​ണക്ക​വ​ർ​ച്ച വ്യാ​പ​ക​മാ​യ​തോ​ടെ വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ പോ​ലീ​സ് ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്.

വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്ത് പോ​കു​ന്ന അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച കൂ​ടു​ന്ന​ത് എ​ന്ന​തി​നാ​ൽ ഈ ​സ​മ​യ​ങ്ങ​ളി​ൽ പോ​ലീ​സ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സാ​ധാ​ര​ണ അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ക്കാ​തെ വീ​ടു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ അ​ല്ലെ​ങ്കി​ൽ വോ​ൾ സേ​ഫു​ക​ൾ സ്ഥാ​പി​ച്ച് അ​തി​ൽ സൂ​ക്ഷി​ക്കു​ക​യൊ, ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത വ​ലി​യ ആ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ൽ വെ​ക്കാ​തെ ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യൊ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദ്ദേ​ശി​ച്ചു.

മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന സ്വ​ർ​ണം ജ്വ​ല്ല​റി​ക​ളി​ൽ വി​ൽ​ക്കു​ന്ന​ത് ത​ട​യാ​ൻ, സ്വ​ർ​ണം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ ഐ​ഡി കാ​ർ​ഡു​ക​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​ൻ യു​കെ​യി​ലെ എ​ല്ലാ ജ്വ​ല്ല​റി​ക​ൾ​ക്കും ക​ർ​ശ​ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഇ​തോ​ട് അനു​ബ​ന്ധി​ച്ച് ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

യു​കെ​യി​ലെ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ സ്വ​ർ​ണ സ​മ്പാ​ദ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു.

National

അ​യോ​ധ്യ കൊ​ള്ള​; പ്ര​തി​ക​ൾ സം​ഭാ​വ​ന ക​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്

ന്യൂഡൽഹി: അ​യോ​ധ്യ കൊ​ള്ള​യി​ൽ പ്ര​തി​ക​ൾ സം​ഭാ​വ​ന ക​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. അ​ഞ്ച് പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ലു​ണ്ട്. കാ​ണി​ക്ക എ​ണ്ണു​ന്ന​തി​ന് ട്ര​സ്റ്റ് നി​യോ​ഗി​ച്ച​ത് 50 പേ​രെ​യാ​ണെ​ന്നും എ​സ്ബി​ഐ​യാ​ണ് റി​ക്രൂ​ട്ട് ചെ​യ്യേ​ണ്ട​വ​രു​ടെ പ​ട്ടി​ക ന​ൽ​കി​യ​തെ​ന്നും സ്വ​കാ​ര്യ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി. 45 ദി​വ​സ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാണ് കൈ​യി​ലു​ള്ളൂ​വെ​ന്ന​താ​ണ് തി​രി​ച്ച​ടി.

അ​യോ​ധ്യ ക്ഷേ​ത്ര​ക്കൊ​ള്ള സി​ബി​ഐ​ക്ക് വി​ടു​ന്ന​തും ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പു​തി​യ വീ​ഡി​യോ ല​ഭി​ച്ച​ത്. സു​പ്രീം​കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി. ട്ര​സ്റ്റ് മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​യോ​ധ്യ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ച​മ്പ​ത് റാ​യി​യാ​ണ് പ​ണം ത​ട്ടി​യ​തെ​ന്നും ത​ന്‍റെ സ​ഹോ​ദ​ര​നെ ബ​ലി​യാ​ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും കേ​സി​ലെ മു​ഖ്യ പ്ര​തി ടി​ന്നു യാ​ദ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ആ​രോ​പി​ച്ചു.

Kerala

ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

തിരുവനന്തപുരം : ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം. സ്വര്‍ണവള മോഷ്ടിച്ചെന്നാണ് കടയുടമയുടെ പരാതി. വെമ്പായം കാര്‍ത്തിക് എസ്‌കെ ജ്വല്ലറിയില്‍ ആണ് സംഭവം. ബുധനാഴ്ചയാണ് മോഷണം നടന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് സ്വര്‍ണം കവര്‍ന്നത് കടയുടമയുടെ ശ്രദ്ധയിൽപ്പെടുന്നത്. വളകൈക്കുള്ളിലാക്കിയശേഷം അതിനുമുകളില്‍ മൊബൈല്‍ വച്ച് മറച്ചാണ് പ്രതി പുറത്തേക്ക് പോയത്. 22,800 രൂപ വില വരുന്ന വളയാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു.

കുഞ്ഞിന്‍റെ നൂൽകെട്ടിനായി സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന ആണ് പ്രതി കടയിലെത്തിയത്. എഴുപതിനായിരം രൂപയോളം കടയുടമ വിലപറഞ്ഞതിനെ തുടര്‍ന്ന് പണവുവായി എത്താം എന്ന് പറഞ്ഞ് കടന്നു കളയുകയായിരുന്നു. അതിനുശേഷം അഭരണങ്ങള്‍ തിരികെ വയ്ക്കുന്നതിനിടെയാണ് ഒരു വള നഷ്ടപ്പെട്ട വിവരം കടയുടമയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

തുടര്‍ന്ന് സിസിടിവി പരിശോധിക്കുമ്പോഴാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. കടയുടമ നല്‍കിയ പരാതിയില്‍ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

International

ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ൻ ക​വ​ർ​ച്ച; റി​യാ​ദി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

റി​യാ​ദ്: റി​യാ​ദി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ മാ​ര​കാ​യു​ധ​ങ്ങ​ൾ കാ​ണി​ച്ച് വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. പ​തി​വ് പോ​ലെ കച്ചവടം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന ക​ട​യി​ലേ​ക്ക് പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ ക​ത്തി​യും വാ​ളും കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കൗ​ണ്ട​റി​ലി​രു​ന്ന പ​ണ​വും വി​ല​പി​ടി​പ്പു​ള്ള മ​റ്റ് വ​സ്തു​ക​ളും ക​വ​ർ​ന്നു. ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം ഉ​ട​ൻ ത​ന്നെ പ്ര​തി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

വി​വ​രം അ​റി​ഞ്ഞ റി​യാ​ദ് സു​ര​ക്ഷാ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ട​യി​ലെ​യും പ​രി​സ​ര​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്നെ പ്ര​തി​ക​ളു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി.

പ്ര​തി​ക​ളി​ൽ നി​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളും പ​ണ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

District News

ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ര്‍​ച്ച: ഗു​ജ​റാ​ത്ത് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

ചീ​മേ​നി: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യെ വീ​ട്ടി​നു​ള്ളി​ല്‍ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് ക​ത്തി കാ​ട്ടി സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. ഗു​ജ​റാ​ത്ത് നാ​പ്പ സ്വ​ദേ​ശി ബ​ക്‌​സ അ​ലി അ​ബ്ബാ​സ് അ​ലി സെ​യ്ദി​നെ​യാ​ണ് ചീ​മേ​നി പോ​ലീ​സ് ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
ഏ​പ്രി​ല്‍ 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ഓ​ടെ ചീ​മേ​നി തൊ​ടു​വ​ള​ത്താ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ എം. ​നാ​രാ​യ​ണി (75) ആ​ണ് ക​വ​ര്‍​ച്ച​ക്കി​ര​യാ​യ​ത്.

ഇ​വ​രു​ടെ മ​ക​ളു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി​യ ക​വ​ര്‍​ച്ച​ക്കാ​ര​ന്‍ വ​യോ​ധി​ക​യെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് അ​ര​പ​വ​ന്‍ തൂ​ക്കം വ​രു​ന്ന ര​ണ്ടു സ്വ​ര്‍​ണ ക​മ്മ​ല്‍ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ഊ​രി എ​ടു​ത്തു. ഷെ​ല്‍​ഫി​ല്‍ നി​ന്നു 1000 രൂ​പ​യും ക​വ​ര്‍​ന്നു.ആ​ദ്യം പ്ര​തി​യെ തി​രി​ച്ച​റി​യാ​നാ​യി​ല്ല. ചീ​മേ​നി പൊ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്കി​പ്പു​റം പ്ര​തി പി​ടി​യി​ലാ​യ​ത്. ചീ​മേ​നി എ​സ്‌​ഐ ശ​ശി, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജീ​വ​ന്‍, ര​തീ​ഷ്, ഹോം​ഗാ​ര്‍​ഡ് സു​രേ​ശ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

കാ​ണി​ക്ക​വ​ഞ്ചി​ ത​ക​ർ​ത്ത് മോഷണം: പ്രതി‍ അ​റ​സ്റ്റി​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര : ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് പ​ണം ക​വ​ര്‍​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ള്ള​റ​വി​ള ക​ല്ലു​പാ​ലം ശ്രീ​ക​ണ്ഠ​ന്‍ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് പ​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ വ​ണ്ട​ന്നൂ​ര്‍ പു​തു​ക്കാ​ട്ടു​വി​ള അം​ബേ​ദ്ക​ര്‍ കോ​ള​നി​യി​ലെ പ്ര​ശാ​ന്ത (42) നെ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് പെ​രു​ന്പ​ഴു​തൂ​രി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​യാ​ളെ പോ​ലീ​സ് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ മ​റ്റു ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി ക​വ​ര്‍​ന്ന​തി​ന്‍റെ കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് ഇ​യാ​ള്‍ കു​റ​ച്ചു​കാ​ലം ജ​യി​ല്‍​ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​സ്.​ഐ അ​ക്ഷ​യ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

District News

ചെ​റി​യ​നാ​ട്ട് അ​ഞ്ചു വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച​യും മോ​ഷ​ണ​ശ്ര​മ​വും

ബൈ​ക്കും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു

ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് പ​തി​ന​ഞ്ചാം വാ​ർ​ഡ് അ​ത്തി​മ​ൺ​ചേ​രി ഭാ​ഗ​ത്ത് അ​ഞ്ചു വീ​ടു​ക​ളി​ൽ മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മ​വും. ബു​ധ​നാ​ഴ്ച രാ​ത്രി 11.30നും 12.30നും മ​ധ്യേ​യാ​ണ് മോ​ഷ​ണപ​ര​മ്പ​ര അ​ര​ങ്ങേ​റി​യ​ത്. വീ​ടു​ക​ളി​ൽനി​ന്ന് 5000 രൂ​പ, കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​മോ​തി​രം, ബൈ​ക്ക്, കു​ട, മ​ഴ​ക്കോ​ട്ട് എ​ന്നി​വ മോ​ഷ്ടി​ച്ചു. ക​ണ്ണ​ങ്ങാ​ട്ടി​ൽ ച​ന്ദ്ര​ൻ, കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ തോ​മ​സ് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്, മാ​മ്പ​ള്ളി തെ​ക്കേ​തി​ൽ സോ​മ​നാ​ഥ​ക്കു​റു​പ്പ്, സോ​മ​ൻ​പി​ള്ള, സു​മേ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്.

ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽനി​ന്നാ​ണ് ബൈ​ക്കും കു​ട​യും ന​ഷ്ട​പ്പെ​ട്ട​ത്. കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നാ​യ തോ​മ​സ് തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ടി​ന്‍റെ ജ​നാ​ലവ​ഴി വാ​തി​ൽ​കു​റ്റി മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5000 രൂ​പ​യും കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​മോ​തി​ര​വു​മാ​ണ് ഇ​വി​ടെനി​ന്ന് ക​വ​ർ​ന്ന​ത്. സു​മേ​ഷി​ന്‍റെ വീ​ട്ടിലെ കാ​ർ​പോ​ർ​ച്ചി​ലി​രു​ന്ന മ​ഴ​ക്കോ​ട്ടും മോ​ഷ്ടാ​വ് അ​പ​ഹ​രി​ച്ചു. മ​റ്റു ര​ണ്ടു വീ​ടു​ക​ളി​ൽനി​ന്ന് ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

സോ​മ​നാ​ഥ​ക്കു​റു​പ്പി​ന്‍റെ​യും സോ​മ​ൻ​പി​ള്ള​യു​ടെ​യും വീ​ടു​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ം പ​തി​ഞ്ഞി​ട്ടു​ണ്ട്. മു​ഖം തു​ണി​കൊ​ണ്ട് മ​റ​ച്ച നി​ല​യി​ലാ​യ​തി​നാ​ൽ ആ​ളെ വ്യ​ക്ത​മ​ല്ല. അ​ടി​വ​സ്ത്രം മാ​ത്രം ധ​രിച്ചാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​തെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് എ​ത്തു​ന്ന​തും ക​വ​ർ​ച്ച​യ്ക്കു ശേ​ഷം തി​രി​കെ പോ​കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. സോ​മ​നാ​ഥ​ക്കു​റു​പ്പി​ന്‍റെ വീ​ട്ടി​ൽ രാ​ത്രി 11.30ഓ​ടെ​യും സോ​മ​ൻ​പി​ള്ള​യു​ടെ വീ​ട്ടി​ൽ പ​ന്ത്ര​ണ്ട​ര​യോ​ടെ​യു​മാ​ണ് പ്ര​തി എ​ത്തി​യ​ത്.

ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ പ്ര​തി​ കോ​ട്ട​യംവ​ഴി ക​ട​ന്നു​പോ​യ​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ സൂ​ച​ന. ഇ​വി​ടത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തി​നു സ​മീ​പ​പ്ര​ദേ​ശ​ത്ത് സ​മാ​ന​ രീ​തി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. അ​ന്ന് ഒ​ന്നി​ല​ധി​കം പേ​രു​ള്ള സം​ഘാ​ണ് എ​ത്തി​തെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ഈ ​സം​ഘ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Kerala

ഗൃ​ഹ​നാ​ഥ​നെ കെ​ട്ടി​യി​ട്ട് മോ​ഷ​ണം; 40 പ​വ​നും അ​ര​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു

തൃ​ശൂ​ർ: ഗൃ​ഹ​നാ​ഥ​നെ കെ​ട്ടി​യി​ട്ട് 40 പ​വ​നും അ​ര​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ഒ​ല്ലൂ​ക്ക​ര ഡോ​ൺ ബോ​സ്കോ സ്കൂ​ളി​നു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന സോ​മ​ശേ​ഖ​ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ഹി​ന്ദി സം​സാ​രി​ക്കു​ന്ന മൂ​ന്ന് പേ​ർ വീ​ടി​ന് പി​ന്നി​ലെ ഗ്രി​ല്ല് കു​ത്തി​ത്തു​റ​ന്നാ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. സം​ഭ​വ​ദി​വ​സം സോ​മ​ശേ​ഖ​ര​ൻ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ പോ​യ​തി​നുശേഷം ഗൃ​ഹ​നാ​ഥ​ൻ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മ​ണ്ണു​ത്തി പോ​ലീ​സും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ൾ പ​രി​ശോ​ധി​ച്ചു​മാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

National

അ​ധ്യാ​പി​ക​യു​ടെ മ​ര​ണം ; കൊ​ല​പാ​ത​ക​മെ​ന്ന് ഉ​റ​പ്പി​ച്ച് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: കോ​ള​ജ് അ​ധ്യാ​പി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് ഉ​റ​പ്പി​ച്ച് പോ​ലീ​സ്. ഡ​ൽ​ഹി ശി​വാ​ജി കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യ ദേ​വോ​സ്മി​ത പോ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റ് പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

അ​തി​നാ​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. വ​സു​ന്ധ​ര എ​ൻ​ക്ലേ​വി​ലെ സ​ത്യം അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ അ​ധ്യാ​പി​ക ത​നി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ദേ​വോ​സ്മി​ത​യു​ടെ ത​ല​യി​ൽ ഭാ​ര​മേ​റി​യ വ​സ്തു കൊ​ണ്ട് അ​ടി​യേ​റ്റെ​ന്നും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കൂ​ടാ​തെ ഇ​വ​രു​ടെ കൈ​ത്ത​ണ്ട​യി​ലെ ഞ​ര​മ്പു​ക​ൾ മു​റി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ൽ​ബി​എ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളോ പ​ണ​മോ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഇ​തൊ​രു ക​വ​ർ​ച്ചാ ശ്ര​മ​മ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

പി​ലാ​ത്ത​റ​യി​ൽ കാ​ർ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച: അ​ന്വേ​ഷ​ണം മ​ല​പ്പു​റ​ത്തേ​ക്ക്

പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​നു സ​മീ​പ​ത്തെ ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് കാ​ര്‍ ത​ക​ര്‍​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ടി​മു​ടി ദു​രൂ​ഹ​ത. പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി​യി​ല്‍ സം​ശ​യ​മു​ള്ള​തി​നാ​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം മ​ല​പ്പു​റ​ത്തു​ള്ള സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘ​ങ്ങ​ളി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്.

സ്വ​ര്‍​ണ​വ്യാ​പാ​രി മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി കു​മാ​ര്‍ ജ​ല​ന്ത​ര്‍ നി​ഗ​വും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും ഡ്രൈ​വ​റു​മാ​ണു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ത​ല​ശേ​രി​യി​ലെ സു​ഹൃ​ത്തി​ന്‍റെ കാ​റി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍​നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഞ്ചോ​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വ​രെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ ഗ്രേ ​ക​ള​റി​ലു​ള്ള ര​ണ്ട് ഇ​ന്നോ​വ കാ​റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് എ​ടാ​ട്ട് എ​ത്തി​യ​പ്പോ​ള്‍ കാ​റി​നെ മ​റി​ക​ട​ന്ന് ത​ട​ഞ്ഞ​തെ​ന്നും കാ​റി​ൽ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യു​ടെ 25 ഗ്രാ​മോ​ളം തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​മാ​ല ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു കു​മാ​ര്‍ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി.

പി​ഞ്ചു​കു​ഞ്ഞി​നെ ക​രു​വാ​ക്കി കാ​ര്‍ ത​ട്ടി​യെ​ടു​ത്തു

മൂ​ന്നു​പ​വ​നോ​ളം മാ​ല മോ​ഷ്ടി​ക്കാ​നാ​യി ര​ണ്ട് ഇ​ന്നോ​വ കാ​റു​ക​ള്‍ പി​ന്തു​ട​ര്‍​ന്നു​വെ​ന്ന​തും കാ​ര്‍ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന​തും പോ​ലീ​സി​നു സം​ശ​യ​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​രി​യാ​രം പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി​യി​ലാ​ണു കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ട്ട​ത്. ത​ട​ഞ്ഞു​നി​ര്‍​ത്തി​യ കാ​റി​ല്‍​നി​ന്നു നാ​ലു മാ​സ​ത്തോ​ളം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ അ​ക്ര​മി​ക​ളി​ലൊ​രാ​ള്‍ കൈ​ക്ക​ലാ​ക്കി​യ​പ്പോ​ള്‍ കു​മാ​റും ഡ്രൈ​വ​റും കു​ട്ടി​യെ വാ​ങ്ങാ​നാ​യി കാ​റി​ല്‍​നി​ന്നി​റ​ങ്ങി. കു​ട്ടി​യെ തി​രി​കെ ന​ല്‍​കി ഞൊ​ടി​യി​ട​യി​ല്‍ ഭാ​ര്യ​യും മ​ക​നു​മു​ള്ള കാ​റു​മാ​യി അ​ക്ര​മി​ക​ള്‍ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ​യെ​യും മ​ക​നെ​യും ഇ​റ​ക്കി​വി​ട്ട് കാ​റു​മാ​യി അ​ക്ര​മി​ക​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു. ഈ ​കാ​റാ​ണ് പി​ലാ​ത്ത​റ കോ-​ഓ​പ്പ​റ്റേീ​വ് കോ​ള​ജി​നു സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കാ​റി​ല്‍ ക​ണ്ട ര​ക്ത​ക്ക​റ കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ര്‍​ത്ത അ​ക്ര​മി​ക​ളി​ലൊ​രാ​ളി​ന്‍റേ​താ​ണെ​ന്നാ​ണ് സൂ​ച​ന. കാ​റി​ന്‍റെ അ​ക​ത്തു​ള്ള ഭാ​ഗ​ങ്ങ​ള്‍ വ​രെ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കാ​റി​നു​ള്ളി​ലെ ര​ഹ​സ്യ​അ​റ​ക​ളി​ലോ മ​റ്റോ ഒ​ളി​പ്പി​ച്ചി​രു​ന്ന സ്വ​ര്‍​ണ​മോ പ​ണ​മോ ക​വ​രു​ന്ന​തി​നാ​യി കൃ​ത്യ​മാ​യ ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ങ്ങ​നെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന സൂ​ച​ന​യാ​യി​രു​ന്നു ഇ​ത്. ഈ ​സം​ശ​യം ബ​ല​പ്പെ​ട്ട​തി​നെ ത്തു​ട​ര്‍​ന്നാ​ണ് പ​രാ​തി​ക്കാ​ര​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​ത്.

പി​ന്തു​ട​ര്‍​ന്നെ​ത്തി​യ ര​ണ്ട് ഇ​ന്നോ​വ കാ​റു​ക​ള്‍ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം ക​വ​ര്‍​ച്ച​യ്ക്കു പി​ന്നി​ലു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​യി മാ​റു​ക​യാ​ണ്. കാ​റു​ക​ള്‍ ഏ​തെ​ന്നും അ​ക്ര​മി​ക​ള്‍ ആ​രെ​ന്നും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. അ​ക്ര​മ​സ്വ​ഭാ​വ​വും കാ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും പ​രി​ശോ​ധ​നാ രീ​തി​ക​ളും വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത് സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘ​ങ്ങ​ളി​ലേ​ക്കാ​യ​തി​നാ​ല്‍ ഈ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​പ്ര​സി​ദ്ധ സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘ​ങ്ങ​ളി​ലേ​ക്കാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത്.

മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് പി​ലാ​ത്ത​റ ഭാ​ഗ​ത്ത് സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ചാ​സം​ഘ​ങ്ങ​ളും കു​ഴ​ല്‍​പ്പ​ണ​സം​ഘ​ങ്ങ​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. മു​മ്പ് പ്ര​മാ​ദ​മാ​യ സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ൽ സം​ഭ​വ​ത്തി​ലു​ള്‍​പ്പെ​ട്ട കാ​ര്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തും പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ്. സം​ഭ​വം ന​ട​ന്ന​ത് പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണം പ​യ്യ​ന്നൂ​ർ പോ​ലീ​സി​നു കൈ​മാ​റി​യേ​ക്കും. നി​ല​വി​ൽ, പ​രി​യാ​രം പോ​ലീ​സി​ലാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

Kerala

ധ​നു​വ​ച്ച​പു​ര​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: ആ​ളി​ല്ലാ​തി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​യി പ​രാ​തി. ധ​നു​വ​ച്ച​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം ചി​റ​കു​ള​ത്തി​ന​ടു​ത്ത് ഉ​ഷാ​കു​മാ​രി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി പ​രാ​തി​യു​ള്ള​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഉ​ഷാ​കു​മാ​രി​യും കു​ടും​ബ​വും വീ​ട്ടി​ല്‍ ഇ​ല്ലാ​യി​രു​ന്നു. തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മു​ന്‍​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ല​മാ​ര ത​ക​ര്‍​ത്ത് സ്വ​ര്‍​ണം മോ​ഷ്ടി​ച്ച​ത് ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന​ര പ​വ​ന്‍ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ഷാ​കു​മാ​രി ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് പാ​റ​ശാ​ല പോ​ലീ​സും ഡോ​ഗ്‌ സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

‌മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് ക​വ​ർ​ച്ച; അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: ‌മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് ക​വ​ർ​ച്ച ന​ട​ത്തു​ന്ന അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ. കാ​വ​നാ​ട് സ്വ​ദേ​ശി ശ​ശി, പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ക​വ​ർ​ച്ച ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി.

കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നും ബൈ​ക്ക് മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ ശ​ശി​യും പ്ര​വീ​ണും ബൈ​ക്ക് മോ​ഷ​ണം അ​ട​ക്കം നി​ര​വ​ധി ക​വ​ർ​ച്ചാ കേ​സു​ക​ളി​ലും പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​ര​ളം, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 14 ഓ​ളം കേ​സു​ക​ളി​ൽ ഇ​രു​വ​രും പ്ര​തി​ക​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

‌

Kerala

പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; തി​രു​ട്ട് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള സ​ഹോ​ദ​ര​ന്മാ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ത​മി​ഴ്‌​നാ​ട് തി​രു​ട്ട് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ൽ അ​ടി​യാ​ട്ട് ലൈ​നി​ലു​ള്ള വീ​ട്ടി​ലാ​ണ് ഇ​രു​വ​രും മോ​ഷ​ണം ന​ട​ത്തി​യ​ത്. ‌

തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​മു​ത്തു, അ​യ്യ​പ്പ​ൻ എ​ന്നി​വ​രാ​ണ് സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ പോ​ലീ​സ് ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മേ​യ് ആ​റി​ന് ആ​യി​രു​ന്നു സം​ഭ​വം.

ആ​റ് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വെ​ള്ളി​യു​രു​പ്പ​ടി​ക​ളും ഓ​ട്ടു​പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​റ് ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ കൊ​ള്ള​യ​ടി​ച്ച​ത്. പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന വ​ൻ ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം പ്ര​തി​ക​ൾ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കൃ​ത്യ​മാ​യ സൂ​ച​ന​ക​ൾ ശേ​ഖ​രി​ച്ചാ​ണ് പോ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

Kerala

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ അ​ടി​ച്ചു​വീ​ഴ്‌​ത്തി മാ​ല ക​വ​ർ​ന്നു

കാ​യം​കു​ളം: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ അ​ടി​ച്ചു വീ​ഴ്ത്തി മ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി. ക​റ്റാ​ന​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചാ​ത്ത​വ​ന സ്വ​ദേ​ശി​നി വ​സ​ന്ത​കു​മാ​രി​യു​ടെ (50) മാ​ല​യാ​ണ് അ​പ​ഹ​രി​ച്ച​ത്. ക​റ്റാ​നം - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ ഭ​ര​ണി​ക്കാ​വ് ഇ​ല്ല​ത്തു​മു​ക്കി​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് വ​സ​ന്ത​കു​മാ​രി​യെ അ​ടി​ച്ചു​വീ​ഴ്ത്തി മാ​ല ക​വ​രു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് വീ​ണ വ​സ​ന്ത​കു​മാ​രി​ക്ക് ത​ല​ക്കും കൈ​ക്കും പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. കു​റ​ത്തി​കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വ​സ​ന്ത​കു​മാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു.

National

ബം​ഗ​ളൂ​രു​വി​ൽ വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച; ദ​ന്പ​തി​ക​ൾ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ദ​ന്പ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ന​ശ​ങ്ക​രി സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​ണി​ക​ണ്ഠ (26), ഭാ​ര്യ ഐ​ശ്വ​ര്യ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും 25 ല​ക്ഷം രൂ​പ​യു​മാ​ണ് ഇ​രു​വ​രും ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

അ​ഞ്ച് മാ​സ​മാ​യി മ​ണി​ക​ണ്ഠ വ്യാ​പാ​രി​യു​ടെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യും മ​ണി​ക​ണ്ഠ​ന്‍റെ അ​മ്മ​യും വ്യാ​പാ​രി​യു​ടെ വീ​ട്ടു​ജോ​ലി​ക​ളി​ൽ സ​ഹാ​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു വീ​ട്ടു​ട​മ 25 ല​ക്ഷം രൂ​പ ലോ​ക്ക​റി​ൽ വ​ച്ച​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഐ​ശ്വ​ര്യ പി​ന്നീ​ട് ലോ​ക്ക​റി​ൽ നി​ന്ന് പ​ണം എ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ല​പ്പോ​ഴാ​യി ആ​ഭ​ര​ണ​ങ്ങ​ളും വീ​ട്ടി​ൽ നി​ന്ന് മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ വീ​ട്ടു​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മ​ണി​ക​ണ്ഠ​യെ​യും ഐ​ശ്വ​ര്യ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ചു.

ബ​ന​ശ​ങ്ക​രി​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

 

Kerala

തൈ​ക്കാ​ട് ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: പ്ര​തി ഓ​ട്ടോ സു​ഹൈ​ൽ അ​റ​സ്റ്റി​ൽ

ഗു​​​രു​​​വാ​​​യൂ​​​ർ: തൈ​​​ക്കാ​​​ട് ക​​​ഴു​​​മ​​​ല്ലൂ​​​ർ പാ​​​ല​​​യ്ക്ക​​​ൽ ഭ​​​ഗ​​​വ​​​തീ ക്ഷേ​​​ത്ര​​​ത്തി​​​ലെ സ്വ​​​ർ​​​ണ​​​വും പ​​​ണ​​​വും ക​​​വ​​​ർ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി​​​യെ ഗു​​​രു​​​വാ​​​യൂ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

അ​​​മ്പ​​​തി​​​ലേ​​​റെ മോ​​​ഷ​​​ണ​​​ക്കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യും പോ​​​ലീ​​​സി​​​ന്‍റെ ത​​​ല​​​വേ​​​ദ​​​ന​​​യു​​​മാ​​​യ പൊ​​​ന്നാ​​​നി വെ​​​ളി​​​യം​​​കോ​​​ട് താ​​​മ​​​സി​​​ക്കു​​​ന്ന വാ​​​ടാ​​​ന​​​പ്പ​​​ള്ളി രാ​​​യം​​​മ​​​ര​​​യ്ക്കാ​​​ർ വീ​​​ട്ടി​​​ൽ സു​​​ഹൈ​​​ൽ എ​​​ന്ന ഓ​​​ട്ടോ സു​​​ഹൈ​​​ലി​​​നെ (48)​യാ​​​ണ് പൊ​​​ന്നാ​​​നി​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ക്ഷേ​​​ത്ര​​​ത്തി​​​ലെ ലോ​​​ക്ക​​​റി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ഭ​​​ഗ​​​വ​​​തി​​​യു​​​ടെ ഏ​​​ഴു​ പ​​​വ​​​ൻ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും 1.20 ല​​​ക്ഷം രൂ​​​പ​​​യും ക​​​വ​​​ർ​​​ന്ന​​​ത്.
പ്ര​​​തി​​​ക്കാ​​​യി പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യി​​​ൽ​​​നി​​​ന്ന് സ്വ​​​ർ​​​ണം വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ നാ​​​ല​​​ര ല​​​ക്ഷം രൂ​​​പ​​​യും മോ​​​ഷ​​​ണ​​​ത്തി​​​ന് എ​​​ത്തി​​​യ സ്‌​​​കൂ​​​ട്ട​​​റും ക​​​ണ്ടെ​​​ടു​​​ത്തു.

Kerala

ട്രെ​യി​നി​ല്‍ ക​വ​ര്‍​ച്ച ; യു​വാ​വ് അ​റ​സ്റ്റി​ല്‍ 

കൊ​ച്ചി: ട്രെ​യി​നി​ലെ ഡി​സെ​ബി​ള്‍​ഡ് കോ​ച്ചി​ല്‍ നി​ന്നും വ​യോ​ധി​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങ​ടി പു​റ​ക്ക​ല്‍ വീ​ട്ടി​ല്‍ റ​സ​ല്‍ ജാ​സി (26) നെ​യാ​ണ് എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഈ ​ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കാ​ര​ക്ക​ല്‍ എ​ക്‌​സ്പ്ര​സി​ന്‍റെ ഡി​സെ​ബി​ല്‍​ഡ് കോ​ച്ചി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും 8,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

എ​റ​ണാ​കു​ള​ത്തു നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ചി​കി​ത്സ​ക്ക് പോ​കാ​നാ​യി ട്രെ​യി​നി​ന്‍റെ ഡി​സെ​ബി​ള്‍​ഡ് കോ​ച്ചി​ല്‍ യാ​ത്ര ചെ​യ്ത സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. തു​ട​ര്‍​ന്ന് സി​സി​ടി​വി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ല്‍ നി​ന്നും മോ​ഷ​ണ മു​ത​ലു​ക​ള്‍ ക​ണ്ടെ​ടു​ത്തു.

Kerala

മാ​ല മോ​ഷ്ടാ​വി​നെ വ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി പോ​ലീ​സ്; അ​റ​സ്റ്റി​ലാ​യ​ത് 15 ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി

കൊ​ച്ചി: വ​യ​സാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് മാ​ല ക​വ​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി ബി​നാ​നി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ല്ലൂ​ർ​ക്കാ​ട് നാ​ഗ​പ്പു​ഴ സ്വ​ദേ​ശി വി​ഷ്ണു അ​ര​വി​ന്ദി​നെ​യാ​ണ് (38) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. വ​ന​മേ​ഖ​ല​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ പ്ര​തി​യെ എ​ട്ടു മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് ആ​റി​ന് ക​ടു​ങ്ങ​ല്ലൂ​ർ മു​പ്പ​ത്ത​ട​ത്ത് പ​ല​ച​ര​ക്ക് ക​ട​യി​ൽ ബ​ബി​ൾ​ഗം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി​യ പ്ര​തി, 74 വ​യ​സ്സു​കാ​രി​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.മോ​ഷ​ണ​ത്തി​ന് ശേ​ഷം നാ​ഗ​പ്പു​ഴ വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് വ​ള​യു​ക​യാ​യി​രു​ന്നു. എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ട ക​ഠി​ന​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യ​ത്.

ഇ​യാ​ൾ പ​തി​ന​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. എ​ള​മ​ക്ക​ര​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ലും ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ട്. മോ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്ക് ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

ആ​ലു​വ ഡി​വൈ​എ​സ്പി ബാ​ബു​ക്കു​ട്ട​ൻ, ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​ഹ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ തെ​ളി​യു​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kerala

എ​സ്ഐ​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; ഒ​രാ​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ‌​ട്: പ​ട്ടാ​പ്പ​ക​ൽ എ​സ്ഐ​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 8500 രൂ​പ ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ക്കം എ​സ്ഐ സ​ന്തോ​ഷ് കു​മാ​റും സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​നീ​ഷും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് പ​ട്ടാ​പ്പ​ക​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ അ​രീ​ക്കോ​ട് പു​ത്ത​ന്‍​പീ​ടി​ക സ്വ​ദേ​ശി മി​യാ​സ് ബാ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ ര​ണ്ടു​പേ​ർ​ക്കൂ​ടി പി‌​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത ത​ക്കം നോ​ക്കി​യെ​ത്തി​യ മൂ​ന്നു പേ​ര്‍ പി​ന്നി​ലെ വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് അ​ക​ത്തു ക​ട​ന്ന​ത്.

പ​ക​ല്‍ സ​മ​യം ആ​രും വീ​ട്ടി​ലേ​ക്ക് വ​രി​ല്ലെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു മോ​ഷ്ടാ​ക്ക​ളെ​ത്തി​യ​ത്. എ​ന്നാ​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ സ​നീ​ഷ് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ഇ​തോ‌​ടെ മോ​ഷ്‌​ടാ​ക്ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​രാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

District News

മൂ​ന്നു​വീ​ടു​ക​ളി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം

കു​മ്പ​ള: ബ​ന്തി​യോ​ട് അ​ടു​ക്ക​യി​ല്‍ മൂ​ന്നു വീ​ടു​ക​ളി​ല്‍ ക​വ​ര്‍​ച്ചാ ശ്ര​മം. വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന് ബ​ഹ​ളം വ​ച്ച​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ടു​ക്ക ചു​ക്കി​രി​യ​ടു​ക്ക​യി​ലെ ഹ​നീ​ഫ, അ​യ​ല്‍​വാ​സി​ക​ളാ​യ മു​ഹ​മ്മ​ദ്, അ​ബ്ദു​ള്ള എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ക​വ​ര്‍​ച്ചാ​ശ്ര​മം ഉ​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് ഹ​നീ​ഫ​യു​ടെ വീ​ട്ടി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം ന​ട​ന്ന​ത്.

അ​ടു​ക്ക​ള ഭാ​ഗ​ത്തെ വാ​തി​ലി​ന്‍റെ ക​ട്ടി​ള​പ്പാ​ളി അ​ട​ര്‍​ത്തി​മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. ആ​ദ്യം മു​ക​ള്‍ നി​ല​യി​ലെ മു​റി​യി​ലെ​ത്തി​യ മോ​ഷ്ടാ​വ് അ​ല​മാ​ര​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് തു​ണി​ത്ത​ര​ങ്ങ​ളെ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ടു​വെ​ങ്കി​ലും ഒ​ന്നും കി​ട്ടി​യി​ല്ല. തു​ട​ര്‍​ന്ന് ഹ​നീ​ഫ​യും ഭാ​ര്യ​യും ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന മു​റി​യി​ലെ​ത്തി. ഈ ​സ​മ​യ​ത്ത് ഹ​നീ​ഫ​യു​ടെ ഭാ​ര്യ ഉ​ണ​രു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മു​ഖം മൂ​ടി​യും ഗ്ലൗ​സും ഫു​ള്‍​സ്ലീ​വ് ഷ​ര്‍​ട്ടും പാ​ന്‍റ്സും ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​വി​ന്‍റെ വി​വി​ധ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ല്‍ മു​ഖം​മൂ​ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്.

അ​ബ്ദു​ള്ള പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ പ​ള്ളി​യി​ല്‍ പോ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് മു​ഖം​മൂ​ടി ധ​രി​ച്ച മോ​ഷ്ടാ​വ് വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച​യ്ക്കെ​ത്തി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​യു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ ഗ​ള്‍​ഫി​ലു​ള്ള മ​ക​ന്‍ ത​ത്സ​മ​യം കാ​ണു​ക​യും ചെ​യ്തു. ഉ​ട​ന്‍ വീ​ട്ടു​കാ​രെ ഫോ​ണി​ല്‍ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചു. വീ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ മോ​ഷ്ടാ​വ് സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞ് കു​മ്പ​ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Kerala

പെ​ട്രോ​ള്‍ പ​മ്പി​ല്‍ ക​വ​ര്‍​ച്ച; ഒ​ന്ന​ര​ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ ക​വ​ര്‍​ന്ന​താ​യി പ​രാ​തി. തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​മ്പിന്‍റെ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്നാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​ത്രി പ​മ്പ് അ​ട​ച്ചു ശേ​ഷം ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ധി ആ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തെ പ​ണം ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്നി​ല്ല. ഈ ​പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ​യും ഈ ​പ​മ്പി​ല്‍ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര​ട​ക്കം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

National

പി​താ​വി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി 10 ല​ക്ഷം ക​വ​ർ​ന്നു, മ​ക​ൻ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പി​താ​വി​ന്‍റെ നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ത​വ്‌​ലീ​ൻ എ​ന്ന​യാ​ളും കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.

മൂ​ന്നു​പേ​രും വീ​ട്ടി​ൽ ക​യ​റി ത​വ്‌​ലീ​ന്‍റെ പി​താ​വി​ന്‍റെ നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി. തു​ട​ർ​ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വെ​ടി​യു​തി​ർ​ത്ത​തി​ന് ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി. ത​വ്‌​ലീ​ന്‍റെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്ട​റി​യി​ലെ ജോ​ലി​ക്കാ​രാ​ണ് മ​റ്റ് ര​ണ്ടു​പേ​ർ. ത​ട്ടി​യെ​ടു​ത്ത 10 ല​ക്ഷം രൂ​പ​യും ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ത​വ്‌​ലീ​നെ ഡ​ൽ​ഹി​യി​ലെ മു​ഖ​ർ​ജി ന​ഗ​റി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് ര​ണ്ട് പേ​ർ ല​ക്നോ​വി​ലേ​ക്ക് ക​ട​ന്നു. പി​ന്നീ​ട് ഇ​വ​രെ ല​ക്നോ​വി​ലെ ഒ​രു ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​ത്തു വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. മൂ​ന്ന് പ്ര​തി​ക​ളെ​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Kerala

ബം​ഗാ​ൾ സ്വ​ദേ​ശി​യി​ൽ നി​ന്നും പ​ണം ത​ട്ടി​യ കേ​സ്; ഗു​ണ്ടാ നേ​താ​വ് ഓ​ട്ടോ രാ​ജീ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ട്ടു​ക​ട​യി​ൽ​ക്ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബം​ഗാ​ൾ സ്വ​ദേ​ശി​യി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഗു​ണ്ടാ നേ​താ​വ് ഓ​ട്ടോ രാ​ജീ​വ് പി​ടി​യി​ൽ. വെ​ള്ളി​യാ​ഴ്ച തു​മ്പ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് രാ​ജീ​വ് (40) അ​റ​സ്റ്റി​ലാ​യ​ത്.

അ​ര​ശു​മൂ​ട്ടി​ലെ ഒ​രു ത​ട്ടു​ക​ട​യി​ലെ​ത്തി​യ ഇ​യാ​ൾ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ സോ​മ​ദേ​വി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച സോ​മ​ദേ​വി​നെ ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യും പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ണം ബ​ല​മാ​യി ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​മ്പ സ്റ്റേ​ഷ​നി​ൽ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഓ​ട്ടോ രാ​ജീ​വ്.

Kerala

ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ലെ മോ​ഷ​ണം; പോ​ലീ​സി​നെ​തി​രെ രാ​ജ​കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ർ കൊ‌​ട്ടാ​ര​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ‌​ട്ട് പോ​ലീ​സി​നെ​തി​രെ രാ​ജ​കു​ടും​ബം. പോ​ലീ​സ്‍ ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ​കു​ടും​ബം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ പ​രാ​തി അ​റി​യി​ച്ചു. കൊ‌​ട്ടാ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു​കോ​ടി രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ബാ​യി​യു​ടെ പ​രാ​തി​യി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം രാ​ജ​കു​ടും​ബം അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും പ​രാ​തി​യു​ണ്ട്. ചി​ല​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് പ​രാ​തി​യു​മാ​യി രാ​ജ​കു​ടും​ബം രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​ക​ൾ ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

District News

സ്വ​ന്തം വീ​ട്ടി​ൽ മോ​ഷ​ണനാ​ട​കം നടത്തിയ ഗൃഹനാഥൻ അകത്ത്..!

വി​ഴി​ഞ്ഞം: സ്വ​ർ​ണക്കൊ ലു​സ് പ​ണ​യം വ​ച്ച​ത് ഭാ​ര്യ​യി​ൽനി​ന്ന് മ​റ​യ്ക്കാ​ൻ സ്വ​ന്തം വീ​ട്ടി​ൽ മോ​ഷ​ണ നാ​ട​കം ന​ട​ത്തി​യ ഗൃ​ഗ​നാ​ഥ​ൻ ഒ​ടു​വി​ൽ മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് അ​ക​ത്താ​യി. വെ​ങ്ങാ​നൂ​ർ നീ​ല​കേ​ശി റോ​ഡി​ൽ ആ​ദി​ത്യ​ൻ ഹൗ​സി​ൽ മ​നോ​ജാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ർ​ണ ക്കൊ​ലു​സ് അ​ടി​ച്ചു മാ​റ്റി പ​ണ​യം വ​ച്ച​തു മ​റ​യ്ക്കാൻ ​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴു​പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും 15,000 രൂ​പ​യും മോ​ഷ്ടി​ച്ച​ശേ​ഷം പോലീ​സി​ൽ മനോജ് പ​രാ​തി​ നൽകുകയായിരുന്നു.

പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​യിൽ സം​ശ​യം തോ​ന്നി​യ മനോ ജ് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ കു​ടു​ങ്ങി കു​റ്റ​സ​മ്മ​ത​ം നട ത്തുകയായിരുന്നു. ഒ​ടു​വി​ൽ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് മ​നോ​ജി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ​ണ മു​ത​ലു​ക​ൾ വീ​ട്ടി​ൽ​നി​ന്നു ത​ന്നെ ക​ണ്ടെ​ടു​ത്തു.

ഏ​ഴു പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന 15,000 രൂ​പ​യും മോ​ഷ​ണം പോ​യെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കഴി ഞ്ഞ ദിവസമാണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച ശേ​ഷം വീടിന്‍റെ പി​ൻ​വാ​തി​ൽ തു​റ​ന്നി​ടു​ക​യും ജ​നാ​ല​ക്ക​മ്പി ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു​മാ​റ്റു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി ല​ഭി​ച്ച​യു​ട​ൻ ത​ന്നെ പോലീ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ശ്വാനസേനയും പ​രി​ശോ​ധ​ന ന​ട​ത്തുമ്പോ​ഴും ഒ​ന്നും കൂ​സാ​തെ മ​നോ​ജും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ഹാ​ളി​ലെ ജ​ന​ൽ​ക്കമ്പി​ക​ൾ മു​റി​ച്ചാ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ൽ ക​ട​ന്ന​തെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യെ​ങ്കി​ലും ​ക​മ്പി​ക​ൾ മു​റി​ച്ച​ത് അ​ക​ത്തു നി​ന്നു​ത​ന്നെ​യാണെന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. പോ​ലീ​സി​നെ തെ​റ്റി​ധ​രി​പ്പി​ക്കാ​നാ​യി ജ​ന​ൽ ചി​ല്ലു​ക​ൾ പു​റ​ത്തുനി​ന്നു പൊ​ട്ടി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ വീ​ട്ടി​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​മ്പ് ക​ട്ട​ർ അ​വി​ടെ ഉ​ണ്ടാ​കു​മെ​ന്ന​റി​ഞ്ഞ പ്ര​തി അ​തെ​ടു​ത്തുവ​ന്ന് വീ​ടി​നു​ള്ളി​ൽനി​ന്നും ജ​ന​ൽ ക​മ്പി​ക​ൾ മു​റി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​രു​മ്പി​ന്‍റെ പൊ​ടി​ക​ൾ വീ​ടി​നു​ള്ളി​ൽ ത​ന്നെ​യാ​യി​രു​ന്ന​താ​ണ് വീ​ട്ടു​കാ​രെ സം​ശ​യി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.


മോ​ഷ​ണം പോ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം​വ​ച്ചി​രു​ന്ന മു​ക്കു​പ​ണ്ടം അ​ല​മാ​ര​യി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന​തും പോ​ലീ​സി​ൽ സം​ശ​യ​മു​ണ്ടാ​ക്കി. ക​വ​ർ​ച്ചാ നാ​ട​കം ന​ട​ത്തി​യശേ​ഷം ഓ​ട്ടോ ഓ​ടി​ക്കാ​ൻ പോ​യ പ്ര​തി രാ​ത്രി ഭാ​ര്യ​ യു​മൊ​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം അ​റി​ഞ്ഞ​തെ​ന്നു ഭാ​വി​ച്ച് പ​രാ​തി ന​ൽ​കിയത്.

Kerala

പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി ക​വ​ർ​ച്ച; 12 പ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി

കൊ​ല്ലം: കൊ​ല്ലം കേ​ര​ള​പു​ര​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി.കേ​ര​ള​പു​രം സ്വ​ദേ​ശി വി​ജി​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

സം​ഭ​വ സ​മ​യം വി​ജി​ത്തി​ന്‍റെ പ്രാ​യ​മാ​യ അ​മ്മ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ലെ കോ​ളിം​ഗ് ബെ​ൽ അ​ടി​ച്ച് മ​റ്റാ​രും ഇ​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്.

കു​ണ്ട​റ പോ​ലീ​സി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കേ​ര​ള​പു​രം ജം​ഗ്ഷ​നി​ലി​റ​ങ്ങി​യ മോ​ഷ്ടാ​വ് വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ഇ​യാ​ൾ തി​രി​കെ ബ​സ് സ്റ്റോ​പ്പി​ൽ എ​ത്തി കു​ണ്ട​റ ഭാ​ഗ​ത്തേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി​പ്പോ​കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Kerala

എച്ച്എംടി മുതല്‍ പ്രതി പിന്നാലെ, യുവതി നേരിട്ടത് ക്രൂര മര്‍ദനം

കൊച്ചി: കളമശേരിയില്‍ 23കാരിയെ ആക്രമിച്ച് മൊബൈല്‍ ഫോണും സ്വര്‍ണവും കവര്‍ന്ന കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അക്രമിയെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണം നടത്തുകയാണ് പൊലീസ്.

എച്ച്എംടി ജംഗ്ഷന്‍ മുതല്‍ യുവതി പോയ വഴിയിലെ അഞ്ചിലധികം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. എച്ച്എംടി ജംഗ്ഷന്‍ മുതല്‍തന്നെ പ്രതി യുവതിയെ പിന്തുടര്‍ന്നിരുന്നു എന്നാണ് പോലീസ് നിഗമനം. യുവതിയുടെ ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെങ്കിലും അവസാന ലൊക്കേഷന്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.

ആക്രമണത്തിന് ഇരയായ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശേരി എച്ച്എംടി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് ജോലി കഴിഞ്ഞു വരികയായിരുന്ന യുവതിക്കു നേരെ ആക്രമണമുണ്ടായത്.

റെയില്‍വേ ട്രാക്കിനടുത്തു യുവതിയെ ചവിട്ടിയിട്ടതിനു ശേഷം തലയില്‍ മുണ്ടിട്ടു മൂടി, റെയില്‍വേ തൂണില്‍ തലയിടിപ്പിച്ച ശേഷം മുക്കാല്‍ പവന്‍റെ മാലയും സ്വര്‍ണ കമ്മലും ഐഫോണും കവര്‍ന്നു. തൃക്കാക്കര നോര്‍ത്ത് ഞാലകം സെന്‍റ് ജോസഫ് പള്ളിക്കു സമീപമുള്ള ഹോസ്റ്റലിലേക്കു റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.

തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ യുവതി അടുത്തു സഹപ്രവര്‍ത്തകര്‍ താമസിക്കുന്ന വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തെങ്കിലും അക്രമത്തിന് ഇരയായതിന്‍റെ നടുക്കത്തിലാണ് യുവതി.

Kerala

കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ മു​ണ്ടി​ട്ട് വ​ലി​ച്ചു വീ​ഴ്ത്തി; ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ വ​ൻ ക​വ​ർ​ച്ച

കൊ​ച്ചി: കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​താ​യി പ​രാ​തി. ക​ള​മ​ശേ​രി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പെ​ൺ​കു​ട്ടി ക​ള​മ​ശേ​രി​യി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ക്ക് സ​മീ​പ​ത്ത് വ​ച്ച് തൊ​പ്പി ധ​രി​ച്ചെ​ത്തി​യ ആ​ളാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്.

പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ മു​ണ്ടി​ട്ട് വ​ലി​ച്ചു വീ​ഴ്ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ക​വ​ർ​ച്ച. തൂ​ണി​ൽ ത​ല​യി​ടി​ച്ചും ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം മാ​ല​യും ക​മ്മ​ലും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് മു​റി​വേ​റ്റി​ട്ടു​ണ്ട്. ഒ​രു​പ​വ​നി​ലേ​റെ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​ത്തി​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം; രണ്ടു കോടിയുടെ ആഭരണം നഷ്ടമായതായി പരാതി

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ടുകോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന അമൂല്യ രത്നങ്ങളടക്കമുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തു.

2025 നവംബർ മാസത്തിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം, പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയാറായിട്ടില്ല.

Kerala

സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യെ ആക്രമിച്ചു കവർച്ച; യു​വ​തി​ക​ള​ട​ക്കം എ​ട്ടം​ഗ​സം​ഘം അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ക​ണി​മം​ഗ​ല​ത്ത് സ്പാ ​ന​ട​ത്തു​ന്ന 57കാ​രി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന യു​വ​തി​ക​ള​ട​ക്ക​മു​ള്ള എ​ട്ടം​ഗ​സം​ഘം പി​ടി​യി​ൽ.

മൂ​ന്നു യു​വ​തി​ക​ളും ര​ണ്ടു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രും മൂ​ന്നു യു​വാ​ക്ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണു പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ഇ​തി​ലൊ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്.

ഇ​ന്ന​ലെ രാ​ത്രി 12.30 ഒാ​ടെ​യാ​ണു സം​ഭ​വം. സം​ഭ​വ​ത്തി​നു​ശേ​ഷം കാ​റി​ലും ബൈ​ക്കി​ലും ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ പ​ട്ടി​ക്കാ​ട്ടു​വ​ച്ചാ​ണു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ്പാ ​ന​ട​ത്തി​പ്പു​കാ​രി വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നെ​ടു​പു​ഴ പോ​ലീ​സ് പ​ട്ടി​ക്കാ​ട്ടു​വ​ച്ച് അ​ക്ര​മി​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

20,000 രൂ​പ​യും അ​ഞ്ചു മൊ​ബൈ​ൽ ഫോ​ണു​ക​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണു പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. സ്പാ​യി​ലെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള​ട​ക്കം മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

അ​ക്ര​മി​സം​ഘ​ത്തി​ലെ ചി​ല​ർ മു​ൻ​പ് സ്പാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യും പ​റ​യു​ന്നു. ഫോ​ണി​ലെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ, സ്പാ ​ന​ട​ത്തി​പ്പി​നു ലൈ​സ​ൻ​സു​ണ്ടോ മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടോ തു​ട​ങ്ങി​യ​വ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

Kerala

പിൻവാതിൽ കുത്തിത്തുറന്നു കവർച്ച; 10 പവൻ സ്വർണം നഷ്ടം

നെടുമങ്ങാട്: വീട്ടിൽ ആളില്ലാത്ത സമയത്ത് നടന്ന കവർച്ചയിൽ പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർന്നെടുത്തു. ആര്യനാട് പഞ്ചായത്തിലെ പുനലാൽ പുതുമംഗലം എ.എൻ ഭവനിൽ അനൂപ്–നിവ്യ രാജ് ദമ്പതികളുടെ വീടിലാണ് സംഭവം. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് മോഷണം നടന്നത്.

മെഡിക്കൽ കോളജിൽ താത്കാലിക ജീവനക്കാരനായ അനൂപ് ഭാര്യയെയും കുട്ടികളെയും ഒറ്റശേഖരമംഗലത്തെ ബന്ധുവീട്ടിൽ എത്തിക്കാൻ പോയ സമയത്തായിരുന്നു സംഭവം. രാത്രി എട്ടോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്‍റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയും മോഷണ വിവരം അറിയുകയും ചെയ്തത്.

കിടപ്പു മുറിയിലെ രണ്ട് അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു. മൂന്നു പവൻ താലിമാല, ചുട്ടി, ഇയർ ചെയിൻ, കുഞ്ഞിന്‍റെ നൂലുകെട്ടിനിടെ ലഭിച്ച മോതിരങ്ങൾ, ബ്രേസ്‌ലെറ്റ്, രണ്ട് വളകൾ, വെള്ളി കൊലുസ്, മകന്‍റെ ഒരു ബ്രേസ്ലെറ്റും ഒരു മാലയും ഉൾപ്പെടെ ഏകദേശം പത്തു പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടമായത്. കൂടാതെ അലമാരയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും കവർന്നെടുത്തു.

സംഭവം അറിഞ്ഞ ഉടൻ ആര്യനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് എസ്എച്ച്ഒ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Kerala

തീക്കട്ടയിൽ ഉറുമ്പ്! പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ കവർച്ച; അ​ഞ്ചു പ​വ​നും 50,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു

തൃ​ശൂ​ർ: ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം. അ​ഞ്ചു പ​വ​നും 50,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നും 3.30​നും ഇ​ട​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

വൈ​കിട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.
ക്വാ​ർ​ട്ടേ​ഴ്സ് വാ​തി​ലി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ പൂ​ട്ടി​യി​ട്ടി​രു​ന്ന മു​റി​യു​ടെ ഒാ​ടാ​ന്പ​ല​യും അ​ല​മാ​ര​യു​ടെ ലോ​ക്ക​റും ത​ക​ർ​ത്താ​ണു മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

സ​മീ​പ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മോ​ഷ​ണം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. പോ​ലീ​സും ഫിംഗർ​പ്രി​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​ര​ക്കേ​റി​യ ശ​ക്ത​ൻ ന​ഗ​റി​നു സ​മീ​പ​മു​ള്ള ക്വാ​ർ​ട്ടേ​ഴ്സ് കോ​ന്പൗ​ണ്ടി​നു മ​തി​ലി​ല്ലാ​ത്ത​തി​നാ​ൽ ആ​ർ​ക്കും ക​ട​ന്നു​വ​രാ​വു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തി​നു​സ​മീ​പ​ത്താ​യി നാ​ടോ​ടി​ക​ളും അ​ല​ഞ്ഞു​തി​രി​യു​ന്ന​വ​രു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണു രാ​ത്രി​യും പ​ക​ലും ത​ന്പ​ടി​ക്കു​ന്ന​ത്.

Kerala

പള്ളിയിൽ പോയ സമയത്ത് പിൻവാതിൽ തകർത്തു വീട്ടിൽ കവർച്ച

കൂത്താട്ടുകുളം: എറണാകുളം ഇടയാറില്‍ വീടു കുത്തി തുറന്ന് മോഷണം. ഇടയാര്‍ ചെള്ളക്കാപ്പടിക്കു സമീപം കുറ്റിയാംകണ്ടത്തില്‍ ദീപക്കിന്‍റെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം മോഷണം നടന്നത്. ദീപക്കും കുടുംബവും സ്ഥലത്ത് ഇല്ലാത്ത സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്. മുറികള്‍ കുത്തിതുറന്ന മോഷ്ടാക്കള്‍ അലമാരികളിലെ പണം കവര്‍ന്നു.

ദീപക്കിന്‍റെ മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ഇടയാര്‍ പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പള്ളിയില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ വീടിന്‍റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു.

ഇതോടെ വീടിന്‍റെ പിന്‍വശത്തു ചെന്നപ്പോഴാണ്, പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. ഉടന്‍ കൂത്താട്ടുകുളം പോലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു. വൈകുന്നേരം ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് മോഷണം നടന്നത്.

ഇരുമ്പ് ഗ്രില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്തു ശേഷം അടുക്കളയുടെ വാതിലിന്‍റെ കുറ്റി തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. താഴത്തെ നിലയിലെ രണ്ടു കിടപ്പുമുറികളിലെ അലമാരകള്‍ തകര്‍ത്തു വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വലിച്ചുവാരിയിട്ട നിലയിലാണ്.

കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്നും 7,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നതെന്നുമാണ് ദീപക് പറയുന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലും മോഷ്ടാവ് പരിശോധന നടത്തിയിട്ടുണ്ട്.

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തിയും കറിക്കത്തിയും കമ്പിപ്പാരയും മുറികളിലുണ്ട്. ഒന്നിലധികം മോഷ്ടാക്കള്‍ വീട്ടില്‍ കയറിയിട്ടുണ്ടാകും എന്നാണ് നിഗമനം. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും കൂത്താട്ടുകുളം പോലീസ് എത്തി പരിശോധനകള്‍ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Kerala

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; 27 പ​വ​ൻ ക​വ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് വ​ൻ ക​വ​ർ​ച്ച. നെ​ടി​യാം​കോ​ട് സ്വ​ദേ​ശി ഷാ​ജു സാ​മു​വേ​ലി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ 27 പ​വ​നും 30000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്.

മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി​രു​ന്ന ഷാ​ജു​വും കു​ടും​ബ​വും വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. സി​സി​ടി​വി ത​ക​ർ​ത്തും തോ​ർ​ത്ത് മൂ​ടി​യി​ട്ടു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പാ​റ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

നൂ​റ​നാ​ട് ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച: പ്ര​തി​ക​ൾ പി​ടി​യി​ൽ

ചാ​രും​മൂ​ട്: നൂ​റ​നാ​ട് പ​ട​നി​ലം കാ​വി​ൽ ഭ​ഗ​വ​തി നാ​ഗ​രാ​ജ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. നൂ​റ​നാ​ട് നെ​ടു​കു​ള​ഞ്ഞി അ​വി​ട്ടം വീ​ട്ടി​ൽ മു​കേ​ഷ്, മു​തു​കു​ളം തെ​ക്കും​മു​റി ശ്രീ​മ​ന്ദി​ര​ത്തി​ൽ സോ​ജേ​ഷ് നാ​ഥ് എ​ന്നി​വ​രെ​യാ​ണ് നൂ​റ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​വ​രവി​ള​ക്ക്, ശ്രീ​കോ​വി​ലി​നു പു​റ​ത്തെ തൂ​ക്കു​വി​ള​ക്ക്, ഉ​പ​ദേ​വ​ത​മാ​രു​ടെ പ്ര​തി​ഷ്ഠ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ത​റ​ക​ളി​ൽ വ​ച്ചി​രു​ന്ന ഏ​ഴു നി​ല​വി​ള​ക്കു​ക​ൾ എ​ന്നി​വ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൻ സി ഐ ശ്രീ​കു​മാ​ർ, എ​സ്ഐ ​രാ​ജേ​ന്ദ്ര​ൻ, സി​പി​ഒ മ​നു​കു​മാ​ർ, സി​പി​ഒ മ​നു പ്ര​സ​ന്ന​ൻ, സി​പി​ഒ വി​ഷ്ണു, സി​പി​ഒ നി​തീ​ഷ് എ​ന്നി​വ​രു​ടെ സം​ഘമാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Kerala

പേ​രാ​മ്പ്ര​യി​ൽ വീ​ട്ട​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മു​ഖ​ത്ത് മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ക​വ​ർ​ച്ചാ ശ്ര​മം

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ വീ​ട്ട​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ക​വ​ർ​ച്ചാ ശ്ര​മം. പേ​രാ​മ്പ്ര സ്വ​ദേ​ശി റ​മീ​സ​യ്ക്കും ര​ണ്ട് വ​യ​സു​കാ​രി മ​ക​ൾ​ക്കും നേ​രെ​യാ​ണ് ആ​ക്ര​മി മു​ള​കു​പൊ​ടി എ​റി​ഞ്ഞ​ത്.

അ​ടു​ക്ക​ള​യി​ൽ പാ​ത്രം ക​ഴു​കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രും ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തോ​ടെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ ആ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. . റ​മീ​സ​യും മ​ക​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ചി​രു​ന്നു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പേ​രാ​മ്പ്ര പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Kerala

കുറുവ സ്റ്റൈൽ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും സഹായിയും പിടിയിൽ

കായംകുളം: വള്ളികുന്നം പ്രദേശങ്ങളിൽ നാട്ടുകാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ പരമ്പര നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും സഹായിയും പിടിയിൽ.

കായംകുളം കൃഷ്ണപുരം കാപ്പിൽ അശ്വിൻ ഭവനത്തിൽ സ്പൈഡർ എന്നു വിളിക്കുന്ന സുനിൽ (47), ഇയാളുടെ സഹായിയായി പ്രവർത്തിച്ചു വന്നിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം പുള്ളിക്കണക്ക് വെളുത്തേരിൽ ജിതേഷ് (39) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും വള്ളികുന്നം പോലീസും ചേർന്ന് പിടികൂടിയത്.

വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ താത്കാലികമായി അടച്ചിട്ടിരിക്കുന്ന വീടുകളുടെ മുൻവാതിൽ തകർത്ത് പണവും സ്വർണവും മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരുടെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.

2024 മുതൽ ഈ പ്രദേശത്ത് നടന്നുവന്നിരുന്ന മോഷണ സംഭവങ്ങളിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല. സമാന രീതിയിൽ മോഷണം നടത്തിവന്നിരുന്ന മുൻ കുറ്റവാളികളെയും, മോഷണങ്ങൾ നടന്ന പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പൈഡർ സുനിലിനെ പിടികൂടിയത്.

നാല്പതോളം വാഹന മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള സ്പൈഡർ സുനിൽ ഈ കേസുകളുടെ കോടതി നടപടികൾ തീർന്ന ശേഷം സ്കൂൾ വാഹനം ഓടിച്ചും ടാക്സി കാറുകൾ ഓടിച്ചും നാട്ടിൽ ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു.

തുടർച്ചയായി അവധി ദിവസങ്ങൾ വരുന്ന സമയങ്ങളിൽ സന്ധ്യയോടു കൂടി തന്‍റെ ബുള്ളറ്റിൽ ചുറ്റിനടന്ന് വീടുകൾ കണ്ടുവച്ചതിനു ശേഷം അവിടെ കയറിയായിരുന്നു മോഷണം. രാത്രികാലങ്ങളിൽ റോഡിലൂടെ സഞ്ചരിച്ചാൽ സിസിടിവി ക്യാമറകളിൽ പതിയും എന്നുള്ളതിനാൽ റോഡുകൾ ഒഴിവാക്കി വയലുകളിലൂടെയും പുരയിടങ്ങളിലുടെയുമാണ് സഞ്ചാരം.

ആളുകൾ രാത്രിയിൽ കണ്ടാൽ ഭയപ്പെടുന്ന രീതിയിൽ തലയിലുടെ ലുങ്കി പുതച്ച് കൈയിൽ മാരകായുധവും കരുതി അടിവസ്ത്രം മാത്രം ധരിച്ച് തമിഴ് കുറുവ മോഷ്ടാവാണെന്ന് തെറ്റിധരിപ്പിക്കുന്ന വിധം വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി മോഷണം നടത്തുന്നതാണ് സ്പൈഡർ സുനിലിന്‍റെ രീതിയെന്നും പോലീസ് പറഞ്ഞു .

ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽനിന്നും ഏകദേശം 30 ഓളം കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തിട്ടുള്ളതായി തെളിഞ്ഞു. കൂട്ടുപ്രതിയായ സുഹൃത്ത് ജിതേഷ് തന്നെ മോഷണ സ്ഥലത്ത് ബൈക്കിൽ കൊണ്ടുവിടാറുണ്ടെന്ന് സുനിൽ പോലീസിനോട് പറഞ്ഞതിനെ തുടർന്നാണ് ജിതേഷിനെയും പിടികൂടിയത്.

സ്പൈഡർ സുനിലിനെ കൃഷ്ണപുരം കൊട്ടാരത്തിനു സമീപത്തു നിന്നും ജിതേഷിനെ പുള്ളിക്കണക്കിനു സമീപത്തുള്ള വീട്ടിൽ നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കായംകുളം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വള്ളികുന്നം പോലീസ് സബ് ഇൻസ്പെക്ടർ കെ. ദിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, അനീഷ് ജി. നാഥ്, എം. അൻഷാദ്, മുഹമ്മദ് ഷെഫീക്ക്, അരുൺ ഭാസ്കർ, സിവിൽ പോലീസ് ഓഫീസർമാരായ എം. അഖിൽ കുമാർ, എ.എസ്. ഫിറോസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികുടിയത്.

Kerala

അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​മാ​ണ ജോ​ലി​ക്കെ​ത്തി​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച കെ​ട്ടു​ങ്ങ​ൽ സ്വ​ദേ​ശി കോ​ങ്ങാ​ശേ​രി വീ​ട്ടി​ൽ ന​ബീ​ൽ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 17ന് ​രാ​ത്രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ​ര​പ്പ​ന​ങ്ങാ​ടി ഇ​ൻ​സ്‌​പെ​ക്ട​ർ ന​വീ​ൻ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ബൈ​ക്ക് യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്നു; കാ​റി​ലെ​ത്തി​യ മു​ഖം​മൂ​ടി സം​ഘ​ത്തി​നാ​യി അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ബൈ​ക്ക് യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്നു. കൊ​യി​ലോ​ത്ത് താ​ഴ​ക്കു​നി വീ​ട്ടി​ല്‍ ഇ​ബ്രാ​ഹിം (58) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വ​ട​ക​ര എ​ട​ച്ചേ​രി​യി​ലാ​ണ് സം​ഭ​വം. കാ​റി​ലെ​ത്തി​യ മു​ഖം മൂ​ടി സം​ഘം ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

ഒ​ൻ​പ​ത് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. വി​ല്യാ​പ​ള്ളി-​ത​ല​ശേ​രി സം​സ്ഥാ​ന പാ​ത​യി​ല്‍ എ​ട​ച്ചേ​രി ഇ​രി​ങ്ങ​ണ്ണൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​വും പി​ന്നാ​ലെ ക​വ​ർ​ച്ച​യും ന​ട​ന്ന​താ​യി പ​രാ​തി​യു​ള്ള​ത്. എ​ട​ച്ചേ​രി​യി​ല്‍ നി​ന്നും ഇ​രി​ങ്ങ​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​ബ്രാ​ഹിം.

പി​ന്നാ​ലെ​യെ​ത്തി​യ നീ​ല നി​റ​ത്തി​ലു​ള്ള കാ​ർ ആ​ദ്യം ഇ​ബ്രാ​ഹി​മി​ന്‍റെ വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് ത​ട​സ​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​ര്‍ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി ഇ​ബ്രാ​ഹി​മി​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​രു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ല്‍ എ​ട​ച്ചേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ഉ​ള്‍​പ്പ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച; ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന​ത് സി​സി​ടി​വി മ​റ​ച്ചു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ തൃ​ക്ക ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. കേ​ത്ര വ​ള​പ്പി​ലെ സ​ര്‍​പ്പ പ്ര​തി​ഷ്ഠ​യ്ക്കും നാ​ഗ പ്ര​തി​ഷ്ഠ​യ്ക്ക​പം മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഭ​ണ്ഡാ​ര​ങ്ങ​ള്‍ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

പു​ല​ർ​ച്ചെ പൂ​ജാ​രി എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ണ്ഡാ​ര​ങ്ങ​ള്‍ ത​ക​ര്‍​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം ക്ഷേ​ത്ര ക​മ്മി​റ്റി അ​ധി​കൃ​ത​രെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു.

ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തു​ള്ള ഒ​രു സി​സി​ടി​വി​യി​ല്‍ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ അ​വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ പ്ര​തി തു​ണി ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

പെ​രു​മ്പാ​വൂ​രി​ൽ അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ൾ പി​ടി​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ലെ അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ൾ പി​ടി​യി​ൽ. കു​റു​പ്പം​പ​ടി, പു​ല്ലു​വ​ഴി പ്ര​ദേ​ശ​ത്ത്‌ ന​ട​ത്തി​യ മോ​ഷ​ണ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പാ​വൂ​ർ ത​ണ്ടേ​ക്കാ​ട് താ​മ​സി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ ത​ട്ടു​പ​റ​മ്പ് ച​ക്കു​ങ്ങ​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ്(45)​നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ജ​നു​വ​രി പ​ത്തി​ന് കു​റു​പ്പം​പ​ടി ക​ർ​ത്താ​വും​പ​ടി, പു​ല്ലു​വ​ഴി ഭാ​ഗ​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

പു​ല്ലു​വ​ഴി ക​ർ​ത്താ​വും​പ​ടി​യി​ലെ വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യെ​ങ്കി​ലും വീ​ട്ടി​ൽ വി​ല പി​ടി​പ്പു​ള്ള ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തോ​ടെ വെ​റും കൈ​യോ​ടെ മ​ട​ങ്ങാ​ൻ ത​യ്യാ​റാ​കാ​തെ മോ​ഷ്ടാ​വ് സി​സി​ടി​വി ക്യാ​മ​റ മോ​ഷ്ടി​ച്ചു.

National

പു​രു​ഷ വേ​ഷം ധ​രി​ച്ച് ക​വ​ർ​ച്ച; ര​ണ്ട് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു: പു​രു​ഷ വേ​ഷം ധ​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ട് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. ബം​ഗു​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ശാ​ലു, നീ​ലു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​രു ഓ​ട്ടോ ഡ്രൈ​വ​റു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മോ​ഷ​ണം ന​ട​ന്നു​വ​ന്ന് മ​ന​സി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലെ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ, ആ​ർ​ക്കും സം​ശ​യം തോ​ന്നാ​തി​രി​ക്കാ​നാ​ണ് പു​രു​ഷ വേ​ഷം ധ​രി​ച്ച​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Latest News

Corehub Up