Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congo

ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ഹാ​രി കെ​യ്ൻ; കോം​ഗോ​യെ വീ​ഴ്ത്തി ഇം​ഗ്ല​ണ്ട് പ്രീ​ക്വാ​ർ​ട്ട​റി​ൽ

അ​റ്റ​ലാ​ന്‍റ: ഫി​ഫ ലോ​ക​ക​പ്പ് 2026 ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ഇം​ഗ്ല​ണ്ട്. അ​റ്റ​ലാ​ന്‍റ​യി​ൽ ന​ട​ന്ന റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ കോം​ഗോ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​ണ് ഇം​ഗ്ല​ണ്ട് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ കോം​ഗോ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. ഏ​ഴാം മി​നി​റ്റി​ൽ ബ്ര​യാ​ൻ സി​പെം​ഗ​യാ​ണ് കോം​ഗോ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്.

എ​ന്നാ​ൽ 75-ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ ഇം​ഗ്ല​ണ്ടി​നെ ഒ​പ്പ​മെ​ത്തി​ച്ചു. പി​ന്നീ​ട് 86-ാം മി​നി​റ്റി​ൽ വീ​ണ്ടും ഗോ​ൾ നേ​ടി കെ​യ്ൻ ടീ​മി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു.

National

കോം​ഗോ​യി​ൽ എ​ബോ​ള മ​ര​ണം 100 ക​ട​ന്നു; ഇ​ന്ത്യ​യി​ലും മു​ൻ​ക​രു​ത​ൽ ശ​ക്ത​മാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ലും ഉ​ഗാ​ണ്ട​യി​ലും എ​ബോ​ള വൈ​റ​സ് ബാ​ധ അ​തി​വേ​ഗം പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​രു രാ​ജ്യ​ങ്ങ​ളി​ലു​മാ​യി എ​ബോ​ള ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 139 ആ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യും 600-ല​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. രോ​ഗ​വ്യാ​പ​നം നി​രീ​ക്ഷി​ക്കാ​നും രാ​ജ്യ​ത്തെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​നു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ രോ​ഗ​ബാ​ധ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ങ്കി​ലും, ഇ​തി​നെ ഒ​രു ആ​ഗോ​ള മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സ​സ് ജ​നീ​വ​യി​ൽ പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ൽ നി​ല​വി​ൽ കേ​സു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഭീ​തി​യു​ടെ സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വി​ല​യി​രു​ത്ത​ൽ.

മു​ൻ​ക​രു​ത​ലു​മാ​യി കേ​ന്ദ്രം

എ​ബോ​ള ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. എ​ബോ​ള ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രെ പാ​ർ​പ്പി​ക്കാ​ൻ പ്ര​ത്യേ​ക ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ കേ​ന്ദ്രം നി​ർ​ദ്ദേ​ശം ന​ൽ​കി. രോ​ഗ​നി​ർ​ണ​യ​ത്തി​നു​ള്ള പ്ര​ത്യേ​ക ലാ​ബ് സം​വി​ധാ​ന​ങ്ങ​ളും നി​രീ​ക്ഷ​ണ ശൃം​ഖ​ല​ക​ളും രാ​ജ്യ​ത്ത് സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.

കോം​ഗോ​യി​ലെ പ്ര​ധാ​ന സ്വ​ർ​ണ ഖ​ന​ന മേ​ഖ​ല​ക​ളാ​യ മോ​ങ്വാ​ലു, റു​വാ​മ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ രോ​ഗ​ബാ​ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തീ​വ അ​പ​ക​ട​കാ​രി​യാ​യ എ​ബോ​ള വൈ​റ​സ് പ്ര​ധാ​ന​മാ​യും ശ​രീ​ര​സ്ര​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ​ക​രു​ന്ന​ത്. ക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന, ഛർ​ദ്ദി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

രാ​ജ്യ​ത്ത് നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം ശ​ക്ത​മാ​യ​തി​നാ​ൽ ക​ടു​ത്ത ജാ​ഗ്ര​ത തു​ട​രു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

 

 

International

കോം​ഗോ​യി​ൽ എ​ബോ​ള പ​ട​രു​ന്നു: അ​ന്താ​രാ​ഷ്ട്ര ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് ഡ​ബ്ല്യു​എ​ച്ച്ഒ

ജ​നീ​വ: ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ലും ഉ​ഗാ​ണ്ട​യി​ലും അ​പൂ​ർ​വ​യി​നം എ​ബോ​ള വൈ​റ​സ് ബാ​ധ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ന്താ​രാ​ഷ്ട്ര ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോം​ഗോ​യി​ൽ എ​ബോ​ള ബാ​ധി​ച്ച് ഇ​തു​വ​രെ 87 പേ​ർ മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി. എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യം ഒ​രു 'ആ​ഗോ​ള മ​ഹാ​മാ​രി' ആ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

കോം​ഗോ​യി​ലെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഇ​റ്റൂ​രി​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും എ​ണ്ണം അ​തി​വേ​ഗം വ​ർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ളും സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യ്യാ​റാ​ക്ക​ലും ന​ട​ത്തി​വ​രി​ക​യാ​ണ്.

ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ന്‍റെ ആ​രോ​ഗ്യ ഏ​ജ​ൻ​സി​യാ​യ ആ​ഫ്രി​ക്ക സി​ഡി​സി ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 87 പേ​രാ​ണ് ഇ​തി​ന​കം മ​ര​ണ​പ്പെ​ട്ട​ത്. സ​മൂ​ഹ​ത്തി​ൽ വൈ​റ​സ് അ​തി​വേ​ഗം പ​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. നി​ല​വി​ൽ 336 സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ളും 13 സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നാ​ല് പേ​ർ മ​ര​ണ​പ്പെ​ട്ടു.

കോം​ഗോ​യി​ലെ മു​ൻ​കാ​ല എ​ബോ​ള വ്യാ​പ​ന​ങ്ങ​ളി​ൽ ക​ണ്ടി​ട്ടു​ള്ള​തി​നേ​ക്കാ​ൾ തീ​വ്ര​ത കു​റ​ഞ്ഞ, എ​ന്നാ​ൽ അ​പൂ​ർ​വ​മാ​യ 'ബു​ന്ദി​ബു​ഗ്യോ' എ​ന്ന എ​ബോ​ള വൈ​റ​സ് വ​ക​ഭേ​ദ​മാ​ണ് ഇ​പ്പോ​ൾ പ​ട​രു​ന്ന​തെ​ന്ന് കോം​ഗോ ആ​രോ​ഗ്യ മ​ന്ത്രി സാ​മു​വ​ൽ റോ​ജ​ർ കം​ബ സ്ഥി​രീ​ക​രി​ച്ചു. 1976-ൽ ​എ​ബോ​ള വൈ​റ​സ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​തി​ന് ശേ​ഷം കോം​ഗോ​യി​ലു​ണ്ടാ​കു​ന്ന 17-ാമ​ത്തെ എ​ബോ​ള വ്യാ​പ​ന​മാ​ണി​ത്.

 

International

കോം​ഗോ​യി​ല്‍ വീ​ണ്ടും ഖ​നി ദു​ര​ന്തം; 200 മരണം

ഗോ​​​​​​മ: കി​​​​​​ഴ​​​​​​ക്ക​​​​​​ന്‍ കോം​​​​​​ഗോ​​​​​​യി​​​​​​ല്‍ വീ​​​​​​ണ്ടും ഖ​​​​​​നി ദു​​​​​​ര​​​​​​ന്തം. ചൊ​​​​​​വ്വാ​​​​​​ഴ്ച​​​​​​യു​​​​​​ണ്ടാ​​​​​​യ ഖ​​​​​​നി അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ല്‍ 200 പേ​​​​​​ര്‍ മ​​​​​​രി​​​​​​ച്ച​​​​​​താ​​​​​​യി അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍ പ​​​​​​റ​​​​​​ഞ്ഞു. എ​​​​​​ന്നാ​​​​​​ല്‍ അ​​​​​​ഞ്ചു പേ​​​​​​ര്‍ മാ​​​​​​ത്ര​​​​​​മാ​​​​​​ണ് മ​​​​​​രി​​​​​​ച്ച​​​​​​തെ​​​​​​ന്നാ​​​​​​ണ് ഖ​​​​​​നി​​​​​​ക​​​​​​ള്‍ നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന എം23 ​​​​​​വി​​​​​​മ​​​​​​ത ഗ്രൂ​​​​​​പ്പി​​​​​​ലെ മു​​​​​​തി​​​​​​ര്‍​ന്ന ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​നാ​​​​​​യ ഫാ​​​​​​നി കാ​​​​​​ജി​​​​​​ന്‍റെ വാ​​​​​​ദം.

മ​​​​​​ണ്ണി​​​​​​ടി​​​​​​ച്ചി​​​​​​ല്‍ ഉ​​​​​​ണ്ടാ​​​​​​യി​​​​​​ല്ലെ​​​​​ന്നും ബോം​​​​​​ബ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ലാ​​​​​​ണ് ആ​​​​​​ളു​​​​​​ക​​​​​​ള്‍ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​തെ​​​​​​ന്നും ഫാ​​​​​​ണി കാ​​​​​​ജ് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ട്ടു. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ഖ​​​​​​നി​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​യാ​​​​​​യ ഇ​​​​​​ബ്രാ​​​​​​ഹിം താ​​​​​​ലു​​​​​​സെ​​​​​​കെ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തു​​​​​​നി​​​​​​ന്ന് 200ല​​​​​​ധി​​​​​​കം മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ള്‍ വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്കാ​​​​​​ന്‍ സ​​​​​​ഹാ​​​​​​യി​​​​​​ച്ച​​​​​​താ​​​​​​യി പ​​​​​​റ​​​​​​ഞ്ഞു.

ക​​​​​​ഴി​​​​​​ഞ്ഞ മാ​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​യ സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ ഖ​​​​​നി അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ 200ല​​​​​​ധി​​​​​​കം പേ​​​​​​ര്‍ മ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ഗോ​​​​​​മ ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ന് ഏ​​​​​​ക​​​​​​ദേ​​​​​​ശം 60 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ വ​​​​​​ട​​​​​​ക്കു​​​​​​പ​​​​​​ടി​​​​​​ഞ്ഞാ​​​​​​റാ​​​​​​യാ​​​​​​ണ് റു​​​​​​ബാ​​​​​​യ ഖ​​​​​​നി സ്ഥി​​​​​​തി ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്.

എം23, ​​​​​​കോം​​​​​​ഗോ റി​​​​​​വ​​​​​​ര്‍ അ​​​​​​ല​​​​​​യ​​​​​​ന്‍​സ് വി​​​​​​മ​​​​​​ത ഗ്രൂ​​​​​​പ്പു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലു​​​​​​ള്ള ഖ​​​​​​നി​​​​​​യി​​​​​​ല്‍ കൈ​​​​​​ക്കോ​​​​​​ട്ടു​​​​​​ക​​​​​​ളും മ​​​​​​റ്റും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചാ​​​​​​ണ് ഖ​​​​​​ന​​​​​​ന പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്.

International

കോം​ഗോ​യി​ൽ ഖ​നി ത​ക​ർ​ന്ന് വ​ൻ​ദു​ര​ന്തം; 200 ൽ ​അ​ധി​കം മ​ര​ണം

കി​ൻ​ഷാ​സ: ആ​ഫ്രി​ക്ക​ന്‍​രാ​ജ്യ​മാ​യ കോം​ഗോ​യി​ലെ (ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ) റു​ബാ​യ​യി​ലു​ള്ള കോ​ൾ​ട്ട​ൻ ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് 200 ൽ ​അ​ധി​കം പേ​ർ മ​രി​ച്ചു.

മ​രി​ച്ച​വ​രി​ൽ അ​ധി​കം പേ​രും ഖ​നി തോ​ഴി​ലാ​ളി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലാ​ണ് ഖ​നി ത​ക​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും 227 പേ​രു​ടെ മ​ര​ണം ഇ​തി​നോ​ട​കം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ 20 ഓ​ളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ലോ​ക​ത്തി​ലെ കോ​ൾ​ട്ട​ൺ ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ 15 ശ​ത​മാ​ന​ത്തോ​ള​വും ഈ ​ഖ​നി​യി​ൽ നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത്.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ക​മ്പ്യൂ​ട്ട​റു​ക​ൾ, എ​യ്റോ​സ്പേ​സ് ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ന്‍റ​ല​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

International

കോം​ഗോ​യി​ല്‍ ഐ​എ​സ് ഭീ​ക​ര​ര്‍ അ​ഞ്ച് ക്രൈ​സ്ത​വ​രെ ത​ല​യ​റ​ത്ത് കൊ​ന്നു

കി​​​​ന്‍​ഷാ​​​​സ: ആ​​​​ഫ്രി​​​​ക്ക​​​​ന്‍​രാ​​​​ജ്യ​​​​മാ​​​​യ കോം​​​​ഗോ​​​​യി​​​​ല്‍ (ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക് ഓ​​​​ഫ് കോം​​​​ഗോ) ഇ​​​​സ്ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​ര്‍ അ​​​​ഞ്ചു ക്രൈ​​​​സ്ത​​​​വ​​​​രെ ത​​​​ല​​​​യ​​​​റ​​​​ത്തു കൊ​​​​ന്നു. നോ​​​​ര്‍​ത്ത് കി​​​​വു ജി​​​​ല്ല​​​​യി​​​​ലെ ലു​​​​ബെ​​​​റോ​​​​യി​​​​ല്‍ ജ​​​​നു​​​​വ​​​​രി 24നാ​​​​ണ് നി​​​​ഷ്ഠു​​​​ര കൃ​​​​ത്യം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.

ഇ​​​​സ്ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് സെ​​​​ന്‍​ട്ര​​​​ല്‍ ആ​​​​ഫ്രി​​​​ക്ക പ്രൊ​​​​വി​​​​ന്‍​സ് (ഐ​​​​എ​​​​സ് സി​​​​എ​​​​പി) ഭീ​​​​ക​​​​ര​​​​ര്‍ 25 പേ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് പ്രാ​​​​ദേ​​​​ശി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്തു. എ​​​ഡി​​​എ​​​ഫ് എ​​​ന്നും ഐ​​​​എ​​​​സ്‌​​​സി​​​​എ​​​​പി ഭീ​​​​ക​​​​ര​​​​ര്‍ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്നു.

ഒ​​​​രു ക്രൈ​​​​സ്ത​​​​വ ദേ​​​​വാ​​​​ല​​​​യ​​​​വും ഒ​​​​രു ഹെ​​​​ല്‍​ത്ത് സെ​​​ന്‍റ​​​റും 63 വീ​​​​ടു​​​​ക​​​​ളും ഭീ​​​​ക​​​​ര​​​​ര്‍ തീ​​​​വ​​​​ച്ചു ന​​​​ശി​​​​പ്പി​​​​ച്ചു. പ്ര​​​​ദേ​​​​ശ​​​​ത്തെ ഭൂ​​​​രി​​​​ഭാ​​​​ഗം പേ​​​​രും പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തു. ഗ്രാ​​​​മ​​​​ങ്ങ​​​​ള്‍​തോ​​​​റും ഭീ​​​​ക​​​​ര​​​​ര്‍ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ലു​​​​ബെ​​​​റോ ജി​​​​ല്ല​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ര്‍​ഷ​​​​മാ​​​​യി ഇ​​​​സ്ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​ര്‍ നി​​​​ര​​​​ന്ത​​​​രം ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

ക്രൈ​​​​സ്ത​​​​വ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​രാ​​​​ജ്യ​​​​മാ​​​​യ കോം​​​​ഗോ​​​​യു​​​​ടെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ മേ​​​ഖ​​​ല​​​​യി​​​​ല്‍ 2024 ഡി​​​​സം​​​​ബ​​​​റി​​​​നു​​​​ശേ​​​​ഷം ഇ​​​​സ്ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ എ​​​​ണ്ണൂ​​​​റി​​​​ലേ​​​​റെ ക്രൈ​​​​സ്ത​​​​വ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ലു​​​​ബെ​​​​റോ ജി​​​​ല്ല​​​​യി​​​​ലെ ബു​​​​കി​​​​യ​​​​യി​​​​ല്‍ ജ​​​​നു​​​​വ​​​​രി 16ന് ​​​​അ​​​​ഞ്ച് അ​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ ത​​​​ല​​​​യ​​​​റ​​​​ത്തു​​​​വെ​​​​ന്ന് ഭീ​​​​ക​​​​ര​​​​ര്‍ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം മാ​​​​ഫ് വി​​​​യി​​​​ല്‍ ഏ​​​​ഴും ക്രൈ​​​​സ്ത​​​​വ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ജ​​​​നു​​​​വ​​​​രി 23ന് ​​​​വ്യ​​​​ത്യ​​​​സ്ത ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​റു ക്രൈ​​​​സ്ത​​​​വ​​​​ര്‍​കൂ​​​​ടി കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

Latest News

Corehub Up