x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എബോള: ലോകാരോഗ്യ സംഘടനാ തലവൻ കോംഗോയിൽ


Published: May 31, 2026 01:25 AM IST | Updated: May 31, 2026 01:25 AM IST

ബു​​​നി​​​യ: കോം​​​ഗോ​​​യു​​​ടെ കി​​​ഴ​​​ക്ക​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യ ഇ​​​റ്റൂ​​​രി​​​ൽ എ​​​ബോ​​​ള വൈ​​​റ​​​സ് പ​​ട​​​രു​​​ന്നു. അ​​​തീ​​​വ​​​ മാ​​​ര​​​ക​​​വും അ​​​പൂ​​​ർ​​​വ​​​വു​​​മാ​​​യ ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട വൈ​​​​​​റ​​​സാ​​​ണു മേ​​​ഖ​​​ല​​​യി​​​ൽ പ​​​ട​​​രു​​​ന്ന​​​ത്. പ്ര​​​തി​​​രോ​​​ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​ൻ ലോ​​​കാ​​​രോ​​​ഗ്യ​​​ സം​​​ഘ​​​ട​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ടെ​​​ഡ്രോ​​​ഡ് അ​​ഥോ​​​നം ഗെ​​​ബ്രി​​​യേ​​​യ​​​സ് ശ​​​നി​​​യാ​​​ഴ്ച കോം​​​ഗോ​​​യി​​​ലെ ബു​​​നി​​​യ​​​യി​​​ലെ​​​ത്തി.

എ​​​ബോ​​​ള വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​മാ​​​യ ബു​​​നി​​​യ​​​യി​​​ലെ ചി​​​കി​​​ത്സാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം സ​​​ന്ദ​​​ർ​​​ശി​​​ക്കും. പ്ര​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ടം, ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രു​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ത്തി​​​ൽ​​ത്ത​​​ന്നെ പ്ര​​​തി​​​രോ​​​ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​ത​​​മാ​​​ക്കു​​​ക​​​യാ​​ണു നി​​​ല​​​വി​​​ലു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ​​​ പോം​​​വ​​​ഴി​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

നി​​​ല​​​വി​​​ൽ കോം​​​ഗോ​​​യി​​​ൽ പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന ബു​​​ന്ദ​​​ബു​​​ഗ്യോ എ​​​ന്ന അ​​​പൂ​​​ർ​​​വ​​​ഇ​​​നം എ​​​ബോ​​​ള​​​യ്ക്ക് നി​​​ല​​​വി​​​ൽ അം​​​ഗീ​​​കൃ​​​ത വാ​​​ക്‌​​​സ​​​നി​​​നോ ചി​​​കി​​​ത്സ​​​യോ ല​​​ഭ്യ​​​മ​​​ല്ലെ​​​ന്ന​​​ത് വെ​​​ല്ലു​​​വി​​​ളി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം കോം​​​ഗോ​​​യി​​​ൽ ഇ​​​തു​​​വ​​​രെ 906 പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 223 മ​​​ര​​​ണ​​​വും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ ഉ​​​ഗാ​​​ണ്ട​​​യി​​​ൽ ഒ​​​ൻ​​​പ​​​ത് പേ​​​ർ​​​ക്ക് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​രു മ​​​ര​​​ണ​​​വും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ന​​​ൽ​​​കി​​​യ അ​​​ടി​​​യ​​​ന്ത​​​ര മെ​​​ഡി​​​ക്ക​​​ൽ സ​​​ഹാ​​​യ​​​ങ്ങ​​​ൾ വ്യാ​​​ഴാ​​​ഴ്ച ഇ​​​റ്റൂ​​​രി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​ പു​​​റ​​​മേ അ​​​മേ​​​രി​​​ക്ക 80 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​ന്‍റെ അ​​​ധി​​​ക​​​ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Ebola Congo WHO chief

Recent News

Corehub Up