x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

44.3 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ; ഇ​ട​തു​പ​ക്ഷ ഭ​ര​ണം തു​ട​രാ​ൻ സാ​ധ്യ​ത​യെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ


Published: April 27, 2026 04:05 PM IST | Updated: April 27, 2026 04:27 PM IST

ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ സ​ഖ്യം ഭ​ര​ണ​ത്തി​ൽ തു​ട​രാ​ൻ സാ​ധ്യ​ത​യെ​ന്ന് സ​ർ​വേ റി​പ്പോ​ർ​ട്ട്. താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റ് ഗു​സ്താ​വോ പെ​ട്രോ​യു​ടെ അ​നു​യാ​യി​യും സെ​ന​റ്റ​റു​മാ​യ ഇ​വാ​ൻ സെ​പെ​ഡ ജ​ന​പി​ന്തു​ണ​യി​ൽ മു​ന്നി​ലാ​ണെ​ന്ന് സ​ർ​വേ​യി​ൽ പ​റ​യു​ന്നു.

നി​ല​വി​ൽ അ​ദ്ദേ​ഹ​ത്തി​ന് 44.3 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യു​ണ്ട്. ഫെ​ബ്രു​വ​രി​യി​ലെ സ​ർ​വേ ഫ​ലം അ​നു​സ​രി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​പ്രീ​തി​യി​ൽ 7.2 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വു​ണ്ടാ​യി.മേ​യ് 31നാ​ണ് കൊ​ളം​ബി​യ​യി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​രും 50 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ട് നേ​ടി​യി​ല്ലെ​ങ്കി​ൽ ജൂ​ൺ 21ന് ​ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​ർ​ക്കും 50 ശ​ത​മാ​നം വോ​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ലും സെ​പെ​ഡ ത​ന്നെ മു​ന്നി​ലെ​ത്തു​മെ​ന്ന് സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു.

അ​ബെ​ലാ​ർ​ഡോ ഡി ​ലാ എ​സ്പ്രി​യ​ല്ല (21.5%) , പാ​ലോ​മ വ​ല​ൻ​സി​യ (19.8%) എ​ന്നി​വ​രാ​ണ് സെ​പെ​ഡ​യ്ക്ക് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. വ​ല​തു​പ​ക്ഷ​ത്തെ വോ​ട്ടു​ക​ൾ ഭി​ന്നി​ക്കു​മെ​ന്നും സ​ർ​വേ​യി​ൽ പ​റ​യു​ന്നു.

Tags : opinion poll colombia election cepeda leads

Recent News

Corehub Up