x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​മ്മു കാ​ഷ്മീ​രി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണം 11 ആ​യി

വെബ് ഡെസ്‌ക്
Published: July 19, 2026 07:58 PM IST | Updated: July 19, 2026 07:58 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. അ​തി​ര്‍​ത്തി ജി​ല്ല​ക​ളാ​യ പൂ​ഞ്ച്, ര​ജൗ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 11 മ​ര​ണ​മാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഏ​ഴു​പേ​രെ കാ​ണാ​താ​യി. ര​ജൗ​രി​യി​ല്‍ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. 11 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

ക​ന​ത്ത മ​ഴ​യു​ടെ ആ​ഘാ​തം കൂ​ടു​ത​ല്‍ ബാ​ധി​ച്ച​ത് സു​ര​ന്‍​കോ​ട്ട് ത​ഹ​സി​ല്‍ മേ​ഖ​ല​യി​ലാ​ണ്. ഇ​വി​ടെ നാ​ല് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നൂ​ന​ബ​ന്ദി ഗ്രാ​മ​ത്തി​ല്‍ വീ​ട് ത​ക​ര്‍​ന്ന് 28 വ​യ​സു​ള്ള നാ​സി​യ കൗ​സ​ര്‍ എ​ന്ന സ്ത്രീ ​മ​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഹാ​ഫി​സി​നും മൂ​ന്ന് കു​ട്ടി​ക​ള്‍​ക്കും പ​രി​ക്കേ​റ്റു.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ലോ​വ​ര്‍ മു​റ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് മു​ഹ​മ്മ​ദ് ല​ത്തീ​ഫ് എ​ന്ന ആ​ളെ​യും കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ​യും കാ​ണാ​താ​യി. ദു​ണ്ട​ക് ല​ത്തൂം​ഗ് പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു അ​രു​വി​യി​ല്‍ നി​ന്ന് ഒ​രു അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​താ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

 

Tags : jammu kashmir rain fury death toll increases

Recent News

Corehub Up