പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ മർദിച്ച ചായക്കടക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഹൈദരാബാദിലെ ജിയാഗുഡിൽ അബ്ദുൾ അസീസ് (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു മർദനമുണ്ടായത്.
മാതാപിതാക്കൾ സ്കൂട്ടറിലിരുത്തിയ കുട്ടിയ്ക്കെതിരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. പീഡനശ്രമം സിസിടിവിയിൽ പതിഞ്ഞതോടെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് അബ്ദുൾ അസീസിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
സ്കൂട്ടറിന് മുകളിൽ ഇരിക്കുന്ന കുട്ടിയെ ഇയാൾ കടന്നുപിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. തുടർന്നുണ്ടായ മർദനത്തിൽ സാരമായി പരിക്കേറ്റ ഇയാളെ പോലീസെത്തി ഉസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Tags : Crime Police Investigation CaseFile FIR