x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ഇ​ന്ന്; അ​നു​മ​തി ന​ൽ​കാ​തെ പോ​ലീ​സ്

വെബ് ഡെസ്ക്
Published: July 20, 2026 07:37 AM IST | Updated: July 20, 2026 07:37 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ (സി​ജെ​പി) പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ഇ​ന്ന്. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന മാ​ർ​ച്ചി​ന് ഡ​ൽ​ഹി പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​വും തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് മാ​ർ​ച്ചി​ന് അ​നു​മ​തി ന​ൽ​കാ​ത്ത​ത്. നി​ല​വി​ൽ സ​മ​രം ന​ട​ക്കു​ന്ന ജ​ന്ത​ർ​മ​ന്ത​റി​ൽ ത​ന്നെ മാ​ർ​ച്ച് പോ​ലീ​സ് ത​ട​യും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന്ത​ർ​മ​ന്ത​ർ പ​രി​സ​ര​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സു​ര​ക്ഷാ സ​ന്നാ​ഹം വ​ർ​ധി​പ്പി​ച്ചു.

വാ​ങ്ചു​ക്കി​നെ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​നേ​ത്തു​ട​ർ​ന്ന് ജ​ന്ത​ർ​മ​ന്ത​റി​ലെ സ​മ​രം ശ​ക്ത​മാ​യി​ട്ടു​ണ്ട്. സി​ജെ​പി​ക്ക് പു​റ​മേ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​യ ഐ​സ, എ​സ്എ​ഫ്ഐ, എ​ഐ​വൈ​എ​ഫ് തു​ട​ങ്ങി​യ​വ​രും സ​മ​രം ശ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് സി​ജെ​പി​യു​ടെ നീ​ക്കം. ജൂ​ൺ 20നാ​ണ് സി​ജെ​പി ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മ​രം തു​ട​ങ്ങി​യ​ത്.

Tags : Cockroach JanataParty ParliamentMarch Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up