x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര്‍​ല​മെ​ന്‍റ് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം; ആ​റ് ബി​ല്ലു​ക​ള്‍ സ​മ്മേ​ള​ന കാ​ല​ത്ത് അ​വ​ത​രി​പ്പി​ക്കും 

വെബ് ഡെസ്ക്
Published: July 20, 2026 06:52 AM IST | Updated: July 20, 2026 06:52 AM IST

പ്രതീകാത്മക ചിത്രം

ന്യ​ഡ​ൽ​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം. എ​ഫ്സി​ആ​ര്‍​എ നി​യ​മ​ഭേ​ദ​ഗ​തി​യ​ട​ക്കം ആ​റ് ബി​ല്ലു​ക​ള്‍ ഈ ​സ​മ്മേ​ള​ന കാ​ല​ത്ത് അ​വ​ത​രി​പ്പി​ക്കും. വ​ന്ദേ​മാ​ത​ര​ത്തെ അ​ധി​ക്ഷേ​പി​ച്ചാ​ല്‍ ത​ട​വ് ശി​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന ബി​ല്ല് ഇ​ന്ന് രാ​ജ്യ​സ​ഭ​യി​ല്‍ അ​മി​ത് ഷാ ​അ​വ​ത​രി​പ്പി​ക്കും. പ്ര​തി​പ​ക്ഷ​ത്തെ ഭി​ന്ന​ത​ക്കി​ടെ കോ​ണ്‍​ഗ്ര​സ് വി​ളി​ച്ച ഇ​ന്ത്യ സ​ഖ്യം യോ​ഗം ഇ​ന്ന് രാ​വി​ലെ ചേ​രും.

അ​യോ​ധ്യ, നീ​റ്റ് ക്ര​മ​ക്കേ​ട​ട​ക്കം വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കും. മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​നാ​യി 360 പേ​രു​ടെ പി​ന്തു​ണ സ​മ്മേ​ള​ന​ത്തി​ൽ ഉ​റ​പ്പാ​ക്കാ​നു​ള്ള നീ​ക്കം ബി​ജെ​പി ഇ​നി​യും ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം, കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ​നി​ന്നു പാ​ർ​ല​മെ​ന്‍റി​ലേ​ക്കു​ള്ള മാ​ർ​ച്ച് ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തോ​ടെ ജ​ന്ത​ർ മ​ന്ത​റി​ൽ എ​ത്താ​നാ​ണ് സി​ജെ​പി ആ​ഹ്വാ​നം. കേ​ര​ള​ത്തി​ൽ​നി​ന്നും പ്ര​മു​ഖ​ര​ട​ക്കം സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ ക​ണ്ട ജ​ന​പി​ന്തു​ണ മാ​ർ​ച്ചി​ലും ഉ​ണ്ടാ​കു​മോ എ​ന്ന​താ​ണ് ആ​കാം​ഷ. എ​ന്നാ​ൽ മാ​ർ​ച്ചി​ന് പോ​ലീ​സ് അ​നു​മ​തി​യി​ല്ല.

Tags : Parliament Session Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up