x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ബോ​ള: കോം​ഗോ​യി​ൽ 930 മ​ര​ണം

വെബ്ഡെസ്ക്
Published: July 20, 2026 11:42 PM IST | Updated: July 20, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

ബു​​​​നി​​​​യ: കോം​​​​ഗോ​​​​യി​​​​ൽ എ​​​​ബോ​​​​ള വ്യാ​​​​പ​​​​നം രൂ​​​​ക്ഷം. രാ​​​​ജ്യ​​​​ത്ത് ഇ​​​​തു​​​​വ​​​​രെ 930 പേ​​​​ർ എ​​​​ബോ​​​​ള ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ച​​​​താ​​​​യി ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യ്ക്കും ശ​​​​നി​​​​യാ​​​​ഴ്ച​​​​യ്ക്കു​​​​മി​​​​ട​​​​യി​​​​ൽ 37 മ​​​​ര​​​​ണ​​​​മാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

ശ​​​​നി​​​​യാ​​​​ഴ്ച വ​​​​രെ 2,344 കേ​​​​സു​​​​ക​​​​ൾ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മേ​​​​യ് മാ​​​​സം 15ന് ​​​​കി​​​​ഴ​​​​ക്ക​​​​ൻ കോം​​​​ഗോ​​​​യി​​​​ൽ റി​​​​പ്പോ​​​​ർ​​ട്ട് ചെ​​​​യ്ത എ​​​​ബോ​​​​ള റി​​​​ക്കാ​​​​ർ​​​​ഡ് വേ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് വ്യാ​​​​പി​​​​ക്കു​​​​ന്ന​​​​ത്.

ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ബാ​​​​ധി​​​​ച്ച ഇ​​​​റ്റൂ​​​​രി പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ വി​​​​മ​​​​ത ആ​​​​ക്ര​​​​മ​​​​ണ​​​​വും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും മൂ​​​​ലം പ്ര​​​​തി​​​​രോ​​​​ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​താ​​​​ള​​​​ത്തി​​​​ലാ​​​​യ​​​​തോ​​​​ടെ ഇ​​​​വി​​​​ടെ മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് വ​​​​ർ​​​​ധി​​​​ച്ചു. കി​​​​ഴ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​ഞ്ചു പ്ര​​വി​​​​ശ്യ​​​​ക​​​​ളി​​​​ലാ​​​​ണ് വി​​​​മ​​​​ത​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും നേ​​​​രേ കു​​​​റ​​​​ഞ്ഞ​​​​ത് 12 ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ​​​​ങ്കി​​​​ലു​​​​മു​​​​ണ്ടാ​​​​യി.

വേ​​​​ത​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ സ​​​​മ​​​​ര​​​​ത്തി​​​​ലാ​​​​യ​​​​തും പ്ര​​​​തി​​​​രോ​​​​ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ച്ചു. വി​​​​മ​​​​ത​​​​രു​​​​ടെ അ​​​​ക്ര​​​​മം വ്യാ​​​​പ​​​​ക​​​​മാ​​​​യ കി​​​​ഴ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​ഞ്ചു പ്ര​​​​വി​​​​ശ്യ​​​​ക​​​​ളെ​​​​യാ​​​​ണ് ഇ​​​​തു ബാ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ശ​​​​മ്പ​​​​ളം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് നി​​​​ര​​​​വ​​​​ധി ആ​​​​രോ​​​​ഗ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ജോ​​​​ലി ഉ​​​​പേ​​​​ക്ഷി​​​​ച്ചു.

Tags : Ebola Congo death

Recent News

Corehub Up