പ്രതീകാത്മക ചിത്രം
തൃക്കൂർ: കള്ളായിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് അറുപതുകാരൻ മരിച്ചു. കള്ളായി പള്ളത്തേരി സുബ്രന്റെ മകൻ ഗോപിയാണ് മരിച്ചത്.
സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം രാത്രിയിലാണ് മരണം സംഭവിച്ചതെന്നാണു കരുതുന്നത്. തനിച്ച് താമസിക്കുന്ന ഇയാളെ കഴിഞ്ഞദിവസം മുതൽ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ വൈകുന്നേരം സമീപത്തെ പറമ്പിൽ ജാതിക്ക പെറുക്കാനെത്തിയ സ്ത്രീയാണ് മൃതദേഹം കണ്ടത്.
Tags : electrocuted ElectricTrap WildBoar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash