x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്രോ​ൾ അ​ടി​ച്ചി​ട്ട് പ​ണം ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മം; ത​ട​ഞ്ഞ പ​മ്പ് മാ​നേ​ജ​ർ​ക്ക് നേ​രേ ആ​ക്ര​മ​ണം 

വെബ് ഡെസ്ക്
Published: July 20, 2026 07:21 AM IST | Updated: July 20, 2026 07:21 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പെ​ട്രോ​ൾ പ​മ്പി​ൽ മാ​നേ​ജ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. ചു​ള്ളി​ക്ക​ലി​ലെ പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം. 100 രൂ​പ​യ്ക്ക് പെ​ട്രോ​ൾ അ​ടി​ച്ച ശേ​ഷം പ​ണം ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘ​ത്തെ മാ​നേ​ജ​ർ ത​ട​ഞ്ഞു​നി​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് പ​ണം ഈ​ടാ​ക്കി​യ​താ​ണ് പ്ര​തി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. പ​ണം ചോ​ദി​ച്ച​തി​ന് പ​മ്പ് മാ​നേ​ജ​രാ​യ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി വി​ഷ്ണു വി​നോ​ദി​നെ ഈ ​ര​ണ്ടം​ഗ​സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ ഈ ​സം​ഘം സ്ഥി​ര​മാ​യി പ​മ്പി​ലെ​ത്തി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​റു​ള്ള​വ​രാ​ണെ​ന്ന് പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ വ്യ​ക്ത​മാ​ക്കു​ന്നു.

മ​ർ​ദ​ന​മേ​റ്റ ജീ​വ​ന​ക്കാ​ര​നാ​യ വി​ഷ്ണു വി​നോ​ദി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ചു​ള്ളി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash PetrolPump Kochi

Recent News

Corehub Up