x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ കൂ​റു​മാ​റ്റം: ന​ട​പ​ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ

വെബ് ഡെസ്‌ക്
Published: September 4, 2026 10:36 AM IST | Updated: September 4, 2026 10:36 AM IST

പാ​ലാ ന​ഗ​ര​സ​ഭ കാര്യാലയം

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ കൂ​റു​മാ​റ്റ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. കൂ​റു​മാ​റി​യ കൗ​ൺ​ലി​സ​ർ​മാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഈ ​മാ​സം 22 ന് ​ക​മ്മീ​ഷ​ന് മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ചെ​ന്ന കോ​ൺ​ഗ്ര​സ് പ​രാ​തി​യി​ലാ​ണ് ക​മ്മി​ഷ​ന്‍റെ ന​ട​പ​ടി. നി​ല​വി​ലെ ചെ​യ​ർ​പേ​ഴ്സ​ൺ മാ​യ രാ​ഹു​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് നോ​ട്ടീ​സ്. നോ​ട്ടീ​സ് കി​ട്ടി​യ​വ​ർ ക​മ്മി​ഷ​ന് മു​ൻ​പാ​കെ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. പ​രാ​തി​ക്കാ​രു​ടേ​യും എ​തി​ർ​ക​ക്ഷി​ക​ളു​ടെ​യും വി​ശ​ദീ​ക​ര​ണം ക​മ്മി​ഷ​ൻ കേ​ൾ​ക്കും.

പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തെ പു​റ​ത്താ​ക്കി ചെ​യ​ർ​പേ​ഴ്സ​ണാ​യി മാ​യ രാ​ഹു​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. എ​ൽ​ഡി​എ​ഫും കോ​ൺ​ഗ്ര​സ് വി​മ​ത​രും ഒ​ന്നി​ച്ച​തോ​ടെ 26 കൗ​ൺ​സി​ല​ർ​മാ​രി​ൽ മാ​യ​യ്ക്ക് 16 വോ​ട്ട് ല​ഭി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റി​യ ചീ​രാം​കു​ഴി​ക്ക് 10 വോ​ട്ടും ല​ഭി​ച്ചു.

പാ​ലാ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ ര​ണ്ടാം ടേ​മി​ലും വി​ജ​യി​ച്ച മാ​യാ രാ​ഹു​ൽ 19-ാം വാ​ർ​ഡി​നെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തി​ലൂ​ടെ​യാ​ണ് മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ടം പു​റ​ത്താ​യ​ത്.

 

Tags : Pala Municipality UDF Councillors Defection Election Commision

Recent News

Corehub Up