Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defection

ശിവസേന: ആറ് വിമത എംപിമാരുടെ കൂറുമാറ്റം സ്പീക്കര്‍ അംഗീകരിച്ചു

ന്യൂ​ഡ​ല്‍ഹി: ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ശി​വേ​സ​ന​യി​ല്‍ (യു​ബി​ടി) നി​ന്ന് കൂ​റു​മാ​റി മ​ഹാ​രാ​ഷ്‌​ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ന്‍ഡെ​യു​ടെ ശി​വ​സേ​ന​യി​ല്‍ ചേ​ര്‍ന്ന ആ​റ് എം​പി​മാ​രു​ടെ ല​യ​നം ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍ള അം​ഗീ​ക​രി​ച്ചു.

തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് വി​ട്ട 20 വി​മ​ത എം​പി​മാ​ര്‍ക്ക് ലോ​ക്‌​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്കാ​നും നാ​ളെ തു​ട​ങ്ങു​ന്ന പാ​ര്‍ല​മെ​ന്‍റി​ന്‍റെ വ​ര്‍ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി സ്പീ​ക്ക​ര്‍ അ​നു​മ​തി ന​ല്‍കി.

താ​ക്ക​റെ​യു​ടെ ശി​വ​സേ​ന​യി​ലു​ണ്ടാ​യി​രു​ന്ന ഒ​മ്പ​തി​ല്‍ ആ​റു പേ​രു​ടെ ല​യ​നം സ്പീ​ക്ക​ര്‍ അം​ഗീ​ക​രി​ച്ച​തോ​ടെ ലോ​ക്സ​ഭ​യി​ല്‍ എ​ഴ് എം​പി​മാ​രു​ണ്ടാ​യി​രു​ന്ന ഷി​ന്‍ഡെ പ​ക്ഷ​ത്തി​ന്‍റെ അം​ഗ​ബ​ലം 13 ആ​യി ഉ​യ​ര്‍ന്നു. താ​ക്ക​റെ പ​ക്ഷ​ത്ത് ഇ​നി മൂ​ന്ന് എം​പി​മാ​ര്‍ മാ​ത്രം. സ്പീ​ക്ക​റു​ടെ ന​ട​പ​ടി കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത​യ്‌​ക്കെ​തി​രാ​ണെ​ന്ന പ​രാ​തി​യു​മാ​യി താ​ക്ക​റെ പ​ക്ഷം കോ​ട​തി​യെ സ​മീ​പി​ക്കും.

2022ല്‍ ​ശി​വ​സേ​ന പി​ള​ര്‍ന്ന​തു​മു​ത​ല്‍ നേ​തൃ​ത്വം, സം​ഘ​ട​നാ​പ​ര​മാ​യ നി​യ​ന്ത്ര​ണം, തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്നം എ​ന്നി​വ​യെ​ച്ചൊ​ല്ലി ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ല്‍ രാ​ഷ്ട്രീ​യ​വും നി​യ​മ​പ​ര​വു​മാ​യ ത​ര്‍ക്ക​ങ്ങ​ളി​ല്‍ ബി​ജെ​പി​യോ​ടൊ​പ്പ​മു​ള്ള ഷി​ന്‍ഡെ പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​ണു തീ​രു​മാ​ന​ങ്ങ​ള്‍. വി​മ​ത എം​പി​മാ​രു​ടെ ല​യ​നം ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ അം​ഗീ​ക​രി​ച്ച​തോ​ടെ താ​ക്ക​റെ​യു​ടെ ശി​വ​സേ​ന യു​ബി​ടി കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​കും.

മ​മ​ത ബാ​ന​ര്‍ജി​യു​ടെ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് വി​ട്ട് നാ​ഷ​ണ​ലി​സ്റ്റ് സി​റ്റി​സ​ണ്‍സ് പാ​ര്‍ട്ടി ഓ​ഫ് ഇ​ന്ത്യ​യി​ല്‍ (എ​ന്‍സി​പി​ഐ) ചേ​ര്‍ന്ന 20 എം​പി​മാ​ര്‍ക്ക് നാ​ളെ മു​ത​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ഇ​രി​പ്പി​ടം അ​നു​വ​ദി​ച്ചു. ത്രി​പു​ര​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ന്‍സി​പി​ഐ പാ​ര്‍ട്ടി​യു​ടെ പേ​രി​ലാ​ണു ബി​ജെ​പി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭൂ​രി​പ​ക്ഷം എം​പി​മാ​ര്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് വി​ട്ട​ത്.

മൂ​ന്നി​ല്‍ ര​ണ്ടു ഭൂ​രി​പ​ക്ഷം; 45 എം​പി​മാ​ര്‍ കൂ​ടി വേ​ണം

 ലോ​ക്‌​സ​ഭ​യി​ല്‍ എ​ന്‍ഡി​എ പ​ക്ഷ​ത്ത് ഇ​പ്പോ​ള്‍ 318 എം​പി​മാ​രു​ണ്ട്. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ള്‍ പാ​സാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മൂ​ന്നി​ല്‍ ര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തി​ന് 363 എം​പി​മാ​രു​ടെ പി​ന്തു​ണ വേ​ണം. 45 എം​പി​മാ​രു​ടെ കു​റ​വ്.

ലോ​ക്‌​സ​ഭ​യി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് 240 എം​പി​മാ​രാ​ണു​ള്ള​ത്. പ്ര​തി​പ​ക്ഷ​ത്ത് കോ​ണ്‍ഗ്ര​സി​ന് നൂ​റും സ​മാ​ജ്‌​വാ​ദി പാ​ര്‍ട്ടി​ക്ക് 37 എം​പി​മാ​രു​മു​ണ്ട്.

National

ത​രം​താ​ഴ​രു​ത്, അ​ൽ​പ​മെ​ങ്കി​ലും ആ​ത്മാ​ഭി​മാ​നം കാ​ണി​ക്കൂ; വി​മ​ത​ർ​ക്കൊ​പ്പം ചേ​ർ​ന്ന യൂ​സ​ഫ് പ​ഠാ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മ​ഹു​വ മൊ​യ്ത്ര

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്കി​ട​യി​ൽ വ​ലി​യ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ, മു​ൻ ക്രി​ക്ക​റ്റ് താ​ര​വും ബ​ഹ​റാം​പൂ​ർ എം​പി യു​മാ​യ യൂ​സ​ഫ് പ​ഠാ​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മ​ഹു​വ മൊ​യ്ത്ര. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ങ്ങോ​ട്ട് കു​തി​ച്ച യൂ​സ​ഫ് പ​ഠാ​ന്‍റെ നി​ല​പാ​ടി​നെ​യാ​ണ് മ​ഹു​വ ചോ​ദ്യം ചെ​യ്ത​ത്. ഇ​ന്ത്യ​യെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച നാ​ളു​ക​ൾ ഓ​ർ​മി​പ്പി​ച്ച മ​ഹു​വ, അ​ൽ​പ​മെ​ങ്കി​ലും ധൈ​ര്യ​വും ആ​ത്മാ​ഭി​മാ​ന​വും കാ​ണി​ക്കാ​ൻ പ​ഠാ​നെ വെ​ല്ലു​വി​ളി​ച്ചു.

"ന​മ്മു​ടെ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് നി​ങ്ങ​ളെ വോ​ട്ട് ചെ​യ്ത് ജ​യി​പ്പി​ച്ച​ത്. അ​ൽ​പ​മെ​ങ്കി​ലും നാ​ണ​വും ആ​ത്മാ​ഭി​മാ​ന​വും കാ​ണി​ക്കൂ," മ​ഹു​വ എ​ക്സി​ൽ കു​റി​ച്ചു. 1998-ൽ ​പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഇ​പ്പോ​ൾ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​രി​ടു​ന്ന​ത്.

ചീ​ഫ് വി​പ്പ് കാ​കോ​ലി ഘോ​ഷ് ദ​സ്തി​ദാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20 ലോ​ക്‌​സ​ഭാ എം​പി​മാ​ർ ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യ്ക്ക് ക​ത്ത് ന​ൽ​കി​യ​തോ​ടെ​യാ​ണ് ടി​എം​സി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ പി​ള​ർ​പ്പു​ണ്ടാ​യ​ത്. ആ​കെ​യു​ള്ള 28 ലോ​ക്‌​സ​ഭാ എം​പി​മാ​രി​ൽ 20 പേ​രും വി​മ​ത പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർ​ന്ന​ത് മ​മ​ത ബാ​ന​ർ​ജി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

മ​മ​ത ബാ​ന​ർ​ജി​യു​ടെ വ്യ​ക്തി​പ്ര​ഭാ​വം കൊ​ണ്ട് മാ​ത്രം രാ​ഷ്ട്രീ​യ​ത്തി​ൽ നി​ല​നി​ന്ന​വ​രാ​ണ് ഈ ​വി​മ​ത നേ​താ​ക്ക​ളെ​ന്നും ഇ​വ​ർ തി​ക​ച്ചും "ഉ​പ​യോ​ഗ​ശൂ​ന്യ​രാ​യ" ആ​ളു​ക​ളാ​ണെ​ന്നും മ​ഹു​വ മൊ​യ്ത്ര നേ​ര​ത്തെ പ​രി​ഹ​സി​ച്ചി​രു​ന്നു. പാ​ർ​ട്ടി​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​മ്പോ​ഴും മ​ഹു​വ മൊ​യ്ത്ര മ​മ​ത ബാ​ന​ർ​ജി​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

 

National

പ​ഞ്ചാ​ബ് മോ​ഡ​ൽ കാ​ലു​മാ​റ്റം മു​മ്പും

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് മോ​ഡ​ൽ റാ​ഞ്ച​ലു​ക​ൾ മു​ന്പും ബി​ജെ​പി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. 2019 ജൂ​ണി​ൽ തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി​യു​ടെ രാ​ജ്യ​സ​ഭ​യി​ലെ ആ​റി​ൽ നാ​ലു​പേ​രെ​യും കൂ​റു​മാ​റ്റി​ച്ച​താ​ണു സ​മാ​ന രീ​തി. കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തി​ലെ അ​യോ​ഗ്യ​ത മ​റി​ക​ട​ക്കാ​ൻ ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ടു എം​പി​മാ​രെ​യും ഒ​രു​മി​ച്ചാ​ണ് അ​ന്നും ഇ​പ്പോ​ഴും ബി​ജെ​പി​യി​ലെ​ത്തി​ച്ച​ത്.

ടി​ഡി​പി​യി​ലെ ആ​റി​ൽ നാ​ല് എം​പി​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന് ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു ല​യ​നം അം​ഗീ​ക​രി​ച്ചി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ 10 കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ ഒ​രു​മി​ച്ചാ​ണ് 2019ൽ ​ബി​ജെ​പി​യി​ലേ​ക്കു കൂ​റു​മാ​റ്റി​ച്ച​ത്.

ആ​സാ​മി​ൽ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ശ​ർ​മ അ​ട​ക്കം എ​ട്ട് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ​യും ബി​ജെ​പി​യി​ലെ​ത്തി​ച്ചി​രു​ന്നു. ഹി​മാ​ച​ൽപ്ര​ദേ​ശി​ൽ ആ​റ് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ​യും ഒ​രു സ്വ​ത​ന്ത്ര എം​എ​ൽ​എ​യെ​യും ഒ​രു​മി​ച്ചാ​ണ് 2024ൽ ​ബി​ജെ​പി​യി​ലെ​ത്തി​ച്ച​ത്.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, റാ​വു ഇ​ന്ദ​ർ​ജി​ത് സിം​ഗ്, ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ, മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ അ​മ​രീ​ന്ദ​ർ സിം​ഗ്, അ​ശോ​ക് ച​വാ​ൻ, നാ​രാ​യ​ണ്‍ റാ​ണെ, ജ​ഗ​ദീ​ഷ് ഷെ​ട്ട​ർ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രും ഇ​പ്പോ​ൾ എം​പി​മാ​രു​മാ​യ ജി​തി​ൻ പ്ര​സാ​ദ, മി​ലി​ന്ദ് ദി​യോ​റ, ആ​ർ​പി​എ​ൻ സിം​ഗ്, എം​പി​മാ​രാ​യ സു​ഷ്മി​ത ദേ​വ്, കി​ര​ണ്‍ ചൗ​ധ​രി, റ​വ​നീ​ത് സിം​ഗ്, കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​സാ​മി​ലെ പി​സി​സി പ്ര​സി​ഡ​ന്‍റ് ഭൂ​പേ​ൻ കു​മാ​ർ ബോ​റ, ഗു​ജ​റാ​ത്തി​ലെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഹാ​ർ​ദി​ക് പ​ട്ടേ​ൽ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യി​രു​ന്ന റീ​ത്ത ബ​ഹു​ഗു​ണ ജോ​ഷി, ഗൗ​ര​വ് വ​ല്ല​ഭ്, ജ​യ്‌വീർ ഷെ​ർ​ഗ്രി​ൽ, ജ്യോ​തി മി​ർ​ധ, സ​വാ​യി സിം​ഗ് ചൗ​ധ​രി, അ​ൽ​പേ​ഷ് ഠാ​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ മു​ത​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം, പി.​സി. ജോ​ർ​ജ്, പ​ദ്മജ വേ​ണു​ഗോ​പാ​ൽ, അ​നി​ൽ ആ​ന്‍റ​ണി, ഷോ​ണ്‍ ജോ​ർ​ജ്, ടോം ​വ​ട​ക്ക​ൻ എ​ന്നി​വ​ർ വ​രെ ബി​ജെ​പി​യി​ലേ​ക്കു കൂ​റു​മാ​റി​യ​വ​രി​ൽ ചി​ല​രാ​ണ്.

കൂറുമാറ്റ നിരോധന നിയമവും വ്യവസ്ഥയും

ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഒരു അംഗം ഒറ്റയ്ക്ക് പാർട്ടി വിട്ടാൽ അയോഗ്യനാക്കപ്പെടും. എന്നാൽ, ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് (2/3) അംഗങ്ങൾ ഒന്നിച്ച് മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ പുതിയ വിഭാഗം രൂപീകരിക്കുകയോ ചെയ്താൽ ഈ അയോഗ്യതയിൽനിന്ന് രക്ഷപ്പെടാം.

National

'തെ​റ്റ് എ​എ​പി നേ​തൃ​ത്വ​ത്തി​ന്‍റേ​ത്'; രാ​ഘ​വ് ച​ദ്ദ​യു​ടെ രാ​ജി​യി​ൽ പ്ര​തി​ക​രി​ച്ച് അ​ണ്ണാ ഹ​സാ​രെ

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ (എ​എ​പി) നി​ന്ന് രാ​ഘ​വ് ച​ദ്ദ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ് എം​പി​മാ​ർ രാ​ജി​വെ​ച്ച സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ കു​റ്റ​പ്പെ​ടു​ത്തി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ണ്ണാ ഹ​സാ​രെ. എ​എ​പി ശ​രി​യാ​യ ദി​ശ​യി​ലാ​യി​രു​ന്നു സ​ഞ്ച​രി​ച്ചി​രു​ന്ന​തെ​ങ്കി​ൽ നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ട്ടു​പോ​കി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ഇ​ത് എ​എ​പി നേ​തൃ​ത്വ​ത്തി​ന്‍റെ തെ​റ്റാ​ണ്. പാ​ർ​ട്ടി ശ​രി​യാ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് പോ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​വ​ർ പാ​ർ​ട്ടി വി​ടു​മാ​യി​രു​ന്നി​ല്ല. എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട​തു​കൊ​ണ്ടാ​കാം അ​വ​ർ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്," ഹ​സാ​രെ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തി​ൽ ഓ​രോ വ്യ​ക്തി​ക്കും സ്വ​ന്തം അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. എ​ന്നാ​ൽ സ്വാ​ർ​ത്ഥ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു പാ​ർ​ട്ടി വി​ട്ട് മ​റ്റൊ​രു പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭ​ര​ണ​ഘ​ട​ന​യി​ൽ ഇ​ത്ത​രം കൂ​ടു​മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യു​ന്നി​ല്ലെ​ന്നും രാ​ജ്യം ഭ​ര​ണ​ഘ​ട​ന​യ്ക്ക് അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. എ​എ​പി​യു​ടെ രാ​ജ്യ​സ​ഭാ എം​പി​മാ​രാ​യ രാ​ഘ​വ് ച​ദ്ദ​യും മ​റ്റ് ആ​റ് പേ​രും പാ​ർ​ട്ടി വി​ട്ട് ബി​ജെ​പി​യി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച​ത്.

 

Leader Page

കൂറുമാറ്റം വിദൂരസാധ്യത മാത്രം; കരയുദ്ധത്തിനോ ട്രംപ് നീക്കം?

ഇ​​​റാ​​​ൻ യു​​​ദ്ധം നാ​​​ലു ദി​​​വ​​​സം പി​​​ന്നി​​​ട്ടു. യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​ന്ത്യം സം​​​ബ​​​ന്ധി​​​ച്ച് ഒ​​​രു സൂ​​​ച​​​ന​​​യും ഇ​​​ല്ല. സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​താ​​​യും സൂ​​​ച​​​ന​​യി​​ല്ല. ഒ​​​രു മാ​​​സ​​​ത്തി​​​ല​​​ധി​​​കം നീ​​​ളാം എ​​​ന്ന പ്ര​​​സി​​​ഡ​​ന്‍റ് ട്രം​​​പി​​ന്‍റെ പ്ര​​​സ്താ​​​വ​​​ന മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.

യു​​​ദ്ധ​​​കാ​​​ര്യം ആ​​​കു​​​മ്പോ​​​ൾ കേ​​​ൾ​​​ക്കു​​​ന്ന​​​വ എ​​​ല്ലാം വി​​​ശ്വ​​​സി​​​ക്കാ​​​നും പ​​​റ്റി​​​ല്ല. ഇ​​​പ്പോ​​​ൾ ഉ​​​യ​​​രു​​​ന്ന ചോ​​​ദ്യം ക​​​ര​​​യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ത്തു​​​മോ എ​​​ന്ന​​​താ​​​ണ്. നീ​​​ണ്ട യു​​​ദ്ധം അ​​​നി​​​വാ​​​ര്യ​​​മാ​​​യും ക​​​ര​​​യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങും. അ​​​മേ​​​രി​​​ക്ക​​​ൻ ഭ​​​ട​​​ന്മാ​​​രെ ക​​​ര​​​യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു വി​​​ടു​​​മോ എ​​​ന്നു തി​​​ങ്ക​​​ളാ​​​ഴ്ച സെ​​​ന​​​റ്റ​​​ർ​​​മാ​​​ർ ചോ​​​ദി​​​ച്ച​​​തി​​​ന്, പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ​​​ർ ഹെ​​​ഗ്സെ​​​ത്ത് കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ല്ല. ക​​​ര​​​യു​​​ദ്ധ​​​സാ​​​ധ്യ​​​ത അ​​​ദ്ദേ​​​ഹം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു​​​മി​​​ല്ല.

1990ൽ ​​​കു​​​വൈ​​​റ്റി​​​നെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഡെ​​​സ​​​ർ​​​ട്ട് സ്‌​​​റ്റോ​​​മും 2003ൽ ​​​സ​​​ദ്ദാം ഹു​​​സൈ​​​നെ​​​തി​​​രേ ര​​​ണ്ടാം ഇ​​​റാ​​​ക്ക് യു​​​ദ്ധ​​​വും മ​​​റ്റു പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ യു​​​ദ്ധ​​​ങ്ങ​​​ളും തു​​​ട​​​ങ്ങു​​​മ്പോ​​​ൾ​​ത​​​ന്നെ അ​​​മേ​​​രി​​​ക്ക ക​​​ര​​​സേ​​​ന​​​യെ ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു. മാ​​​സ​​​ങ്ങ​​​ൾ നീ​​​ളാ​​​വു​​​ന്ന യു​​​ദ്ധം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്താ​​​ണ് യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പ് (പെ​​​ന്‍റ​​ഗ​​​ൺ) അ​​​ന്ന് അ​​​വ തു​​​ട​​​ങ്ങി​​​വ​​​ച്ച​​​ത്. പ​​​ല​​​തും വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം നീ​​​ണ്ടുപോ​​​യ​​​തു വേ​​​റെ കാ​​​ര്യം.

ഇ​​​പ്പോ​​​ൾ പെ​​​ട്ടെ​​​ന്നു കാ​​​ര്യം സാ​​​ധി​​​ക്കാം എ​​​ന്ന മ​​​ട്ടി​​​ൽ ആ​​​ഴ്ച​​​ക​​​ളു​​​ടെ ക​​​ണ​​​ക്കു​​​മാ​​​യാ​​​ണു ട്രം​​​പ് യു​​​ദ്ധ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. പ​​​ക്ഷേ ഇ​​​റാ​​​നി​​​ലെ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ൽ​​നി​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ച കൂ​​​റു​​​മാ​​​റ്റം ഉ​​​ണ്ടാ​​​യി​​​ല്ല. കൂ​​​റു​​​മാ​​​റും എ​​​ന്നു ക​​​രു​​​തി​​​യ ചി​​​ല​​​ർ ഖ​​​മ​​​ന​​​യ്ക്കൊ​​​പ്പം കൊ​​​ല്ല​​​പ്പെ​​​ട്ടു എ​​​ന്ന് ട്രം​​​പ് സൂ​​​ചി​​​പ്പി​​​ച്ചു. പി​​​ന്നീ​​​ടു കൂ​​​റു​​​മാ​​​റ്റ​​​സാ​​​ധ്യ​​​ത ക​​​ൽ​​​പി​​​ച്ചി​​​രു​​​ന്ന ആ​​​ളാ​​​ണ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ കൗ​​​ൺ​​​സി​​​ൽ മേ​​​ധാ​​​വി അ​​​ലി അ​​​ർ​​​ദാ​​​ഷി​​​ർ ലാ​​​റി​​​ജാ​​​നീ. ഖ​​​മ​​​ന​​​യ്​​​യു​​​ടെ വി​​​ശ്വ​​​സ്ത ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ആ​​​യി​​​രു​​​ന്ന ലാ​​​റി​​​ജാ​​​നീ അ​​​മേ​​​രി​​​ക്ക​​​യെ പാ​​​ഠം പ​​​ഠി​​​പ്പി​​​ക്കും എ​​​ന്നു പ​​​റ​​​ഞ്ഞു ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ​​ കൂ​​​ടെ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്നു എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ​​​യോ സൈ​​​ന്യ​​​ത്തി​​​ലെ​​​യോ ഗ​​​ണ്യ​​​മാ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ ഇ​​​ല്ലാ​​​തെ കൂ​​​റു​​​മാ​​​റി ആ​​​രെ​​​ങ്കി​​​ലും വ​​​രു​​​ന്ന​​​തി​​​നു സാ​​​ധ്യ​​​ത​​​യേ ഇ​​​ല്ല. ഭ​​​ര​​​ണ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യ ചേ​​​രി​​​തി​​​രി​​​വു​​​ണ്ടാ​​​യി പി​​​ള​​​രാ​​​ൻ തു​​​ട​​​ങ്ങി​​​യാ​​​ലേ അ​​​തു ന​​​ട​​​ക്കൂ. ഇ​​​പ്പോ​​​ൾ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി അ​​​മേ​​​രി​​​ക്ക​​​യോ​​​ടു പൊ​​​രു​​​താ​​​ൻ നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് അ​​​വ​​​ർ. ഇ​​​റാ​​​നു പി​​​ടി​​​ച്ചു​​​നി​​​ൽ​​​പ് അ​​​സാ​​​ധ്യ​​​മാ​​​കും എ​​​ന്നു തോ​​​ന്നു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലേ ചേ​​​രി​​​തി​​​രി​​​വ് ഉ​​​ണ്ടാ​​​ക്കാ​​​ൻ പ​​​റ്റൂ. അ​​​തി​​​നുത​​​ക്ക രീ​​​തി​​​യി​​​ൽ ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ- പ്ര​​​തി​​​രോ​​​ധ ശേ​​​ഷി​​​ക​​​ൾ ത​​​ക​​​ർ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലേ​​​ക്ക് യു​​​ദ്ധം ന​​​യി​​​ക്കാ​​​നാ​​​ണു ട്രം​​​പ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

മോ​​​ഹി​​​ച്ച റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ്

മ​​​റ്റാ​​​ൾ​​​ക്കാ​​​ർ​​​ക്കു വി​​​ൽ​​​ക്കാ​​​നു​​​ള്ള വ​​​ഴി​​​യ​​​ട​​​യ്ക്കു​​​ന്ന ക​​​ച്ച​​​വ​​​ട​​​ത​​​ന്ത്രം കൈ​​​യി​​​ലു​​​ള്ള ട്രം​​​പ് എ​​​ന്തു നീ​​​ക്ക​​​മാ​​​കും ഇ​​​റാ​​​നി​​​ൽ ന​​​ട​​​ത്തു​​​ക? ക​​​ര​​​യു​​​ദ്ധം തു​​​ട​​​ങ്ങു​​​ന്ന​​​തു ത​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര വി​​​ശ്വാ​​​സ്യ​​​ത ക​​​ള​​​യും എ​​​ന്നു ട്രം​​​പി​​​ന​​​റി​​​യാം. അ​​​ദ്ദേ​​​ഹം കൈ​​​ക്കൊ​​​ള്ളു​​​ന്ന ത​​​ന്ത്രം ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കാ​​​ണാം. അ​​​തു ക​​​ര​​​യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു ചെ​​​ന്നാ​​​ൽ ബു​​​ഷു​​​മാ​​​രു​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ ട്രം​​​പും പെ​​​ട്ടു എ​​​ന്നു ക​​​രു​​​തേ​​​ണ്ടിവ​​​രും.

നാ​​​ലു ദി​​​വ​​​സം ക​​​ഴി​​​യു​​​മ്പോ​​​ൾ യു​​​ദ്ധ​​​ഗ​​​തി​​​യെ​​​പ്പ​​​റ്റി അ​​​റി​​​യാ​​​വു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​വ​​​യാ​​​ണ്

ഒ​​​ന്ന്. വ്യോ​​​മ​​​യു​​​ദ്ധം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്നു. ഇ​​​റാ​​​നി​​​ലേ​​​ക്കു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​ട്ടും കു​​​റ​​​വി​​​ല്ല. അ​​​മേ​​​രി​​​ക്ക പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ൽ സ​​​ന്നാ​​​ഹം എ​​​ത്തി​​​ച്ചു. തി​​​രി​​​ച്ച് ഇ​​​റാ​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ രൂ​​​ക്ഷ​​​ത​​​യും തീ​​​വ്ര​​​ത​​​യും കു​​​റ​​​ഞ്ഞു. അ​​​വ​​​രു​​​ടെ ല​​​ക്ഷ്യ​​​നി​​​ർ​​​ണ​​​യ​​​വും ദു​​​ർ​​​ബ​​​ല​​​മാ​​​യി.

ര​​​ണ്ട്. ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ ല​​​ബ​​​ന​​​നി​​​ലെ ഇ​​​റേ​​​നി​​​യ​​​ൻ കൂ​​​ലി​​​പ്പ​​​ട ഹി​​​സ്ബു​​​ള്ള വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. തി​​​രി​​​ച്ച​​​ടി​​​ക്കാ​​​യി ഇ​​​സ്ര​​​യേ​​​ലി​​ന്‍റെ ക​​​ര​​​സേ​​​ന ദ​​​ക്ഷി​​​ണ ല​​​ബ​​​ന​​​നി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. ഇ​​​താ​​​ദ്യ​​​മാ​​​ണ് ഈ ​​​യു​​​ദ്ധ​​​ത്തി​​​ൽ ക​​​ര​​​സേ​​​ന​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ.

മൂ​​​ന്ന്. സൗ​​​ദി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റി​​​യാ​​​ദി​​​ലെ യു​​​എ​​​സ് എം​​​ബ​​​സി​​​യി​​​ൽ ഇ​​​റാ​​​ന്‍റെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം. ര​​​ണ്ടു ഡ്രോ​​​ണു​​​ക​​​ൾ പ​​​തി​​​ച്ചു കെ​​​ട്ടി​​​ട​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ച് ചെ​​​റി​​​യ നാ​​​ശ​​​മു​​​ണ്ടാ​​​യി. ആ​​​റെ​​​ണ്ണം വ​​​ന്ന​​​തി​​​ൽ നാ​​​ലെ​​​ണ്ണം ത​​​ക​​​ർ​​​ത്തു.

നാ​​​ല്. സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശാ​​​ല റാ​​​സ് ത​​​നൂ​​​ര മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്ന് അ​​​ട​​​ച്ചി​​​ട്ടു. 5.5 ല​​​ക്ഷം ബാ​​​ര​​​ൽ ക്രൂ​​​ഡ് ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ഇ​​​വി​​​ടെ നി​​​ന്നാ​​​ണു ഡീ​​​സ​​​ൽ, പെ​​​ട്രോ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത്.

അ​​​ഞ്ച്. ഖ​​​ത്ത​​​ർ ഇ​​​റാ​​​ന്‍റെ ര​​​ണ്ട് സു​​​ഖോ​​​യ് (എ​​​സ്‌​​​യു) 24 വി​​​മാ​​​ന​​​ങ്ങ​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ടു.

ആ​​​റ്. കു​​​വൈ​​​റ്റ് പ്ര​​​തി​​​രോ​​​ധ വി​​​ഭാ​​​ഗം അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മൂ​​​ന്ന് എ​​​ഫ് 15 വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വെ​​​ടി​​​വ​​​ച്ചു ത​​​ക​​​ർ​​​ത്തു.

ഏ​​​ഴ്. ഇ​​​റാ​​​ന്‍റെ 10 ക​​​പ്പ​​​ൽ മു​​​ക്കിയതായി ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. തെ​​​ളി​​​വി​​​ല്ല.

എ​​​ട്ട്. ഇ​​​റാ​​​നി​​​ൽ 3000ത്തില​​​ധി​​​കം ബോം​​​ബിം​​​ഗ് ന​​​ട​​​ത്തി​​​യെ​​​ന്ന് യു​​​എ​​​സ് - ഇ​​​സ്രേ​​​ലി സ​​​ഖ്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ഇ​​​റാ​​​ന്‍റെ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ വി​​​ക്ഷേ​​​പ​​​ണ​​​ശേ​​​ഷി സ​​​മ്പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​ല്ലാ​​​താ​​​ക്കുമെ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ഭീ​​​ഷ​​​ണി.

ഒ​​​ൻ​​​പ​​​ത്. ഇ​​​റാ​​​ക്കി​​​ലെ കു​​​ർ​​​ദി​​​സ്ഥാ​​​ൻ മേ​​​ഖ​​​ല യു​​​ദ്ധ​​​ഭൂ​​​മി​​യാ​​​ക്കാ​​​ൻ ഇ​​​റാ​​​ന്‍റെ ശ്ര​​​മം. ഇ​​​റാ​​​നി​​​ലെ വി​​​മ​​​ത​​​രാ​​​യ കു​​​ർ​​​ദു​​​ക​​​ൾ ടെ​​​ഹ​​​്റാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ തി​​​രി​​​യു​​​ന്ന​​​തി​​​നു ത​​​ട​​​യി​​​ടു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. കു​​​ർ​​​ദി​​​സ്ഥാ​​​നി​​​ൽ യു​​​എ​​​സ് സേ​​​നാ സാ​​​ന്നി​​​ധ്യ​​മു​​​ണ്ട്.

National

അംബര്‍നാഥില്‍ കോണ്‍ഗ്രസിന് തിരിച്ചടി: സസ്‌പെന്‍ഡ് ചെയ്ത 12 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്രയിലെ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലിലെ 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഖ്യം ചേര്‍ന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇവരെ സസ്‌പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഈ നാടകീയ നീക്കം.

ഡിസംബര്‍ 20ന് നടന്ന തെരഞ്ഞെടുപ്പില്‍ 60 അംഗ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗം 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. ബിജെപി 14 സീറ്റുകളും കോണ്‍ഗ്രസ് 12 സീറ്റുകള്‍ വീതവുമാണ് നേടിയത്. എന്നാല്‍ ഷിന്‍ഡെ വിഭാഗത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പ്രാദേശിക ബിജെപി നേതാക്കള്‍ കോണ്‍ഗ്രസുമായും അജിത് പവാര്‍ വിഭാഗം എന്‍സിപിയുമായും ചേര്‍ന്ന് അംബര്‍നാഥ് വികാസ് അഘാഡി രൂപീകരിച്ചു. ഈ സഖ്യത്തിന്‍റെ പിന്‍ബലത്തില്‍ ബിജെപി സ്ഥാനാര്‍ഥി തേജശ്രീ കരഞ്ജുലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് 12 കൗണ്‍സിലര്‍മാരെയും പ്രാദേശിക ബ്ലോക്ക് പ്രസിഡന്‍റിനെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനു തൊട്ടുപിന്നാലെ താനെയിലെ ബിജെപി ഓഫീസില്‍ മഹാരാഷ്ട്ര ബിജെപി പ്രസിഡന്‍റ് രവീന്ദ്ര ചവാന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഈ സംഭവം മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതിയിലെ ആന്തരിക പിരിമുറുക്കങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിച്ചു.

Latest News

Corehub Up