x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​രം​താ​ഴ​രു​ത്, അ​ൽ​പ​മെ​ങ്കി​ലും ആ​ത്മാ​ഭി​മാ​നം കാ​ണി​ക്കൂ; വി​മ​ത​ർ​ക്കൊ​പ്പം ചേ​ർ​ന്ന യൂ​സ​ഫ് പ​ഠാ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മ​ഹു​വ മൊ​യ്ത്ര


Published: June 9, 2026 07:04 AM IST | Updated: June 9, 2026 07:04 AM IST

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്കി​ട​യി​ൽ വ​ലി​യ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ, മു​ൻ ക്രി​ക്ക​റ്റ് താ​ര​വും ബ​ഹ​റാം​പൂ​ർ എം​പി യു​മാ​യ യൂ​സ​ഫ് പ​ഠാ​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മ​ഹു​വ മൊ​യ്ത്ര. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ങ്ങോ​ട്ട് കു​തി​ച്ച യൂ​സ​ഫ് പ​ഠാ​ന്‍റെ നി​ല​പാ​ടി​നെ​യാ​ണ് മ​ഹു​വ ചോ​ദ്യം ചെ​യ്ത​ത്. ഇ​ന്ത്യ​യെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച നാ​ളു​ക​ൾ ഓ​ർ​മി​പ്പി​ച്ച മ​ഹു​വ, അ​ൽ​പ​മെ​ങ്കി​ലും ധൈ​ര്യ​വും ആ​ത്മാ​ഭി​മാ​ന​വും കാ​ണി​ക്കാ​ൻ പ​ഠാ​നെ വെ​ല്ലു​വി​ളി​ച്ചു.

"ന​മ്മു​ടെ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് നി​ങ്ങ​ളെ വോ​ട്ട് ചെ​യ്ത് ജ​യി​പ്പി​ച്ച​ത്. അ​ൽ​പ​മെ​ങ്കി​ലും നാ​ണ​വും ആ​ത്മാ​ഭി​മാ​ന​വും കാ​ണി​ക്കൂ," മ​ഹു​വ എ​ക്സി​ൽ കു​റി​ച്ചു. 1998-ൽ ​പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഇ​പ്പോ​ൾ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​രി​ടു​ന്ന​ത്.

ചീ​ഫ് വി​പ്പ് കാ​കോ​ലി ഘോ​ഷ് ദ​സ്തി​ദാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20 ലോ​ക്‌​സ​ഭാ എം​പി​മാ​ർ ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യ്ക്ക് ക​ത്ത് ന​ൽ​കി​യ​തോ​ടെ​യാ​ണ് ടി​എം​സി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ പി​ള​ർ​പ്പു​ണ്ടാ​യ​ത്. ആ​കെ​യു​ള്ള 28 ലോ​ക്‌​സ​ഭാ എം​പി​മാ​രി​ൽ 20 പേ​രും വി​മ​ത പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർ​ന്ന​ത് മ​മ​ത ബാ​ന​ർ​ജി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

മ​മ​ത ബാ​ന​ർ​ജി​യു​ടെ വ്യ​ക്തി​പ്ര​ഭാ​വം കൊ​ണ്ട് മാ​ത്രം രാ​ഷ്ട്രീ​യ​ത്തി​ൽ നി​ല​നി​ന്ന​വ​രാ​ണ് ഈ ​വി​മ​ത നേ​താ​ക്ക​ളെ​ന്നും ഇ​വ​ർ തി​ക​ച്ചും "ഉ​പ​യോ​ഗ​ശൂ​ന്യ​രാ​യ" ആ​ളു​ക​ളാ​ണെ​ന്നും മ​ഹു​വ മൊ​യ്ത്ര നേ​ര​ത്തെ പ​രി​ഹ​സി​ച്ചി​രു​ന്നു. പാ​ർ​ട്ടി​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​മ്പോ​ഴും മ​ഹു​വ മൊ​യ്ത്ര മ​മ​ത ബാ​ന​ർ​ജി​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

 

Tags : Mahua Moitra TMC Split Yusuf Pathan NDA Defection

Recent News

Corehub Up