x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട്ടി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു


Published: June 9, 2026 02:08 AM IST | Updated: June 9, 2026 02:08 AM IST

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: കോ​​​ളി​​​യാ​​​ടി യു​​​പി സ്കൂ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത ഛർ​​​ദ്ദി, വ​​​യ​​​റി​​​ള​​​ക്ക ബാ​​​ധ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ​​​ക്കു ഷി​​​ഗെ​​​ല്ല രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ആ​​കെ 21 സാം​പി​ളു​​ക​​ൾ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ച​​തി​​ൽ ര​​ണ്ട് എ​​ണ്ണ​​ത്തി​​ന്‍റെ ഫ​​ല​​മാ​​ണ് പോ​​സി​​റ്റീ​​വാ​​യ​​ത്. 19 സാം​പി​​ളു​​ക​​ളു​​ടെ ഫ​​ലം വ​​രാ​​നു​​ണ്ട്.

ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കൂ​​​ട്ട​​​ത്തോ​​​ടെ ഛർ​​​ദ്ദി​​​യും വ​​​യ​​​റി​​​ള​​​ക്ക​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ഇ​​​തോ​​​ടെ 337 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബ​​​ത്തേ​​​രി​​​യി​​​ലെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ തേ​​​ടി. നി​​​ല​​​വി​​​ൽ 25 കു​​​ട്ടി​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ന്നു​​​ണ്ട്. രോ​​​ഗ​​​ബാ​​​ധ​​​യെ​​ത്തു​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽനി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം ബ​​​ത്തേ​​​രി​​​യി​​​ലെ​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു​​​ണ്ട്.

രോ​​​ഗ​​​വ്യാ​​​പ​​​നം നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ണെ​​​ന്നും നി​​​ല​​​വി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച കു​​​ട്ടി​​​ക​​​ളു​​​മാ​​​യി അ​​​ടു​​​ത്ത സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​ക ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​ല്ല​​​യി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ന് രാ​​​വി​​​ലെ 8.30ന് ​​​ബ​​​ത്തേ​​​രി ഉ​​​ന്ന​​​ത​​​ത​​​ല അ​​​ട​​​യ​​​ന്ത​​​ര യോ​​​ഗം ചേ​​​രു​​​മെ​​​ന്ന് കൃ​​​ഷി മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ് അ​​​റി​​​യി​​​ച്ചു. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഉ​​​ച്ച​​​യോ​​​ടെ വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ എ​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നേ​​​രി​​​ട്ട് വി​​​ല​​​യി​​​രു​​​ത്തും.

രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഫു​​​ഡ് സേ​​​ഫ്റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ന് വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ത​​​ട്ടു​​​ക​​​ട​​​ക​​​ളു​​​ടെ​​​യും ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​രി​​​ശോ​​​ധി​​​ച്ച്, നി​​​യ​​​മ​​​ലം​​​ഘ​​​നം ക​​​ണ്ടെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തിരേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബ​​​ത്തേ​​​രി​​​യി​​​ൽ ക്യാ​​​ന്പ് ചെ​​​യ്ത് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും നി​​​രീ​​​ക്ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഷി​​​ഗെ​​​ല്ല ബാ​​​ക്ടീ​​​രി​​​യ മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന രോ​​​ഗം മ​​​ലി​​​ന​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​ത്തി​​​ലൂ​​​ടെ​​​യോ വെ​​​ള്ള​​​ത്തി​​​ലൂ​​​ടെ​​​യോ പ​​​ക​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ കു​​​ടി​​​വെ​​​ള്ള സ്രോ​​​ത​​​സു​​​ക​​​ളും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

Tags : Shigella Two children Wayanad test positive

Recent News

Corehub Up