മുഖ്യമന്ത്രി സുവേന്ദു അധികാരി
കോല്‍ക്കത്ത: എഴുത്തുകാരി തസ്ലിമ നസ്റിന് പശ്ചിമബംഗാളിലെത്തുന്പോഴെല്ലാം സുരക്ഷ ഉറപ്പാക്കാമെന്ന് വാഗ്ദാനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി.
സ്വതന്ത്രമായി സംസാരിക്കാൻ ബിജെപി സർക്കാരിനുകീഴിൽ എല്ലാവർക്കും അവകാശം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചിമബംഗാളിലെത്തുന്ന തസ്ലിമയ്ക്കു സുരക്ഷ ഉറപ്പാക്കുന്നത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോല്‍ക്കത്ത രവീന്ദ്രസദനിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയെ ആദരിച്ചശേഷം സംസാരിക്കുകയായിരുന്നു സുവേന്ദു അധികാരി.
പത്തൊന്‍പതു വർഷത്തെ ഇടവേളയ്ക്കുശേഷം വെള്ളിയാഴ്ചയാണ് തസ്ലിമ നസ്റിൻ കോല്‍ക്കത്തയിലെത്തിയത്.
Tags : WestBengal ChiefMinister Security Taslima SuvenduAdhikari Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash