x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ടം രാ​ജ​ശേ​ഖ​ര​ന്‍ അ​ന്ത​രി​ച്ചു

വെബ്ഡെസ്ക്
Published: August 2, 2026 01:52 AM IST | Updated: August 2, 2026 01:52 AM IST

തോ​​​ട്ടം രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​സ് വ​​​കു​​​പ്പ് മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റും സാ​​​ഹി​​​ത്യ​​​കാ​​​ര​​​നു​​​മാ​​​യ തോ​​​ട്ടം മ​​​ണ​​​ക്കാ​​​ട് ഉ​​​ഷ​​​സി​​​ൽ തോ​​​ട്ടം രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍(95) അ​​​ന്ത​​​രി​​​ച്ചു.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍, പ്ര​​​ഭാ​​​ഷ​​​ക​​​ന്‍, സാം​​​സ്‌​​​കാ​​​രി​​​ക സം​​​ഘാ​​​ട​​​ക​​​ന്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല്‍ അ​​​ഞ്ച​​​ര പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്ഛ​​​ന്‍ മ​​​ല​​​യാ​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ന്‍ വി​​​സി കൂ​​​ടി​​​യാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ചു.

നി​​​രൂ​​​പ​​​ണം, ഉ​​​പ​​​ന്യാ​​​സം, ജീ​​​വ​​​ച​​​രി​​​ത്രം എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി നി​​​ര​​​വ​​​ധി പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ര്‍​ഡ് ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

ഭാ​​​ര്യ: പ​​​രേ​​​ത​​​യാ​​​യ എം.​​​എ​​​ല്‍.​​​രാ​​​ധ​​​മ്മ. മ​​​ക്ക​​​ള്‍: സ​​​ബി​​​ത റാ​​​ണി ( റി​​​ട്ട. എ​​​ജി​​​എം സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, പ​​​രേ​​​ത​​​രാ​​​യ സു​​​ജ​​​യ് കു​​​മാ​​​ര്‍, ന​​​ന്ദ​​​ലാ​​​ല്‍. മ​​​രു​​​മ​​​ക്ക​​​ള്‍ : കെ.​​​ബി.​​​രാ​​​ജ​​​ന്‍ (റി​​​ട്ട. എ.​​​ജി.​​​എം.​​​സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ) , പ്രി​​​യ സു​​​ജ​​​യ്. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 11ന് ​​​തൈ​​​ക്കാ​​​ട് ശാ​​​ന്തി കാ​​​വ​​​ട​​​ത്തി​​​ല്‍.

Tags : ThottamRajashekharan PassesAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up