തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടറും സാഹിത്യകാരനുമായ തോട്ടം മണക്കാട് ഉഷസിൽ തോട്ടം രാജശേഖരന്(95) അന്തരിച്ചു.
മാധ്യമപ്രവര്ത്തകന്, പ്രഭാഷകന്‍, സാംസ്കാരിക സംഘാടകന്‍ എന്നീ നിലകളില്‍ അഞ്ചര പതിറ്റാണ്ടിലേറെയായി സജീവമായിരുന്നു അദ്ദേഹം. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ മുന്‍ വിസി കൂടിയായിരുന്ന അദ്ദേഹം സര്‍വകലാശാലയുടെ രൂപീകരണത്തിലും സുപ്രധാന പങ്കുവഹിച്ചു.
നിരൂപണം, ഉപന്യാസം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ഭാര്യ: പരേതയായ എം.എല്‍.രാധമ്മ. മക്കള്‍: സബിത റാണി ( റിട്ട. എജിഎം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പരേതരായ സുജയ് കുമാര്‍, നന്ദലാല്‍. മരുമക്കള്‍ : കെ.ബി.രാജന് (റിട്ട. എ.ജി.എം.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) , പ്രിയ സുജയ്. സംസ്കാരം ഇന്ന് രാവിലെ 11ന് തൈക്കാട് ശാന്തി കാവടത്തില്‍.