പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കടല്‍ക്ഷോഭത്തെതുടര്‍ന്ന് തിരുവനന്തപുരം മുതലപ്പൊഴിയിൽനിന്നും വിഴിഞ്ഞത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് ശേഷം ഇന്നലെ രാത്രി തിരികെ മടങ്ങുമ്പോഴാണ് തീരത്തിന് സമീപം വള്ളം അപകടത്തിൽപ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളികള്‍ കടലിൽ വീണത്. മുതലപ്പൊഴിയിൽ രക്ഷാപ്രവര്‍ത്തനം വൈകിയതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും തീരദേശ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
അധികൃതരെ അറിയിച്ചിട്ടും ഇന്നുച്ചവരെ ഒരുതരത്തിലുമുള്ള രക്ഷാപ്രവര്‍ത്തനവും ഉണ്ടായില്ലെന്നാണ് പരാതി. ഇതോടെ നാട്ടുകാര്‍ സംഘടിച്ച് പോലീസ് സ്റ്റേഷന് മുന്നിലെത്തുകയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുതോടെ ഉച്ചയ്ക്ക് രണ്ടിന് ആദ്യമെത്തിയത് നേവിയുടെ ഹെലികോപ്റ്ററാണ്. പിന്നെ കോസ്റ്റ്ഗാര്‍ഡിന്റെയും തീരദേശ പേലീസിന്റെയും ബോട്ടുകളും തെരച്ചിലിനെത്തി.
വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് കാണാതായ രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുല്ലുവിള സ്വദേശി ജോണ്‍, അടിമലതുറ സ്വദേശി ആന്റണി എന്നിവരെയാണ് കാണാതായത്. ബോട്ടുകളിലെ മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്തി. മന്ത്രി സി.പി. ജോൺ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും എത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
Tags : Rough sea Search missing fishermen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash