മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ശക്തമായ മഴയെത്തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്. ഏതു സാഹചര്യവും നേരിടാൻ ഉദ്യോഗസ്ഥർ തയാറായിരിക്കണമെന്ന് മന്ത്രി കെ. മുരളീധരൻ നിർദേശിച്ചു.
ഇതിനുള്ള ക്രമീകരണം ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും മന്ത്രി നിർദേശം നൽകി. ഡിഎംഒമാരുടെയും എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും അടിയന്തരയോഗം വിളിച്ച് സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
ഓണ്‍ലൈനായി ആരോഗ്യവകുപ്പ് ഡയറക്ടർ വിളിച്ചുചേർത്ത ഡിഎംഒ, ഡിപിഎംമാരുടെ യോഗത്തിൽ ജില്ലകളിൽ ദുരിതാശ്വാസ ക്യാന്പുകളിൽ ആവശ്യമായ മരുന്നും മറ്റ് ക്രമീകരണവും ഒരുക്കാൻ നിർദേശിച്ചു. ക്യാന്പുകളിലെ ഗർഭിണികൾക്കും കുട്ടികൾക്കും ആവശ്യമായ പ്രതിരോധ കുത്തിവയ്പുകൾ മുടങ്ങാതെ നൽകണം.
ആശുപത്രികളിലെ എല്ലാ വാക്സിനുകളുടെയും അവ സൂക്ഷിക്കുന്ന ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ വാക്സിൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണം.
Tags : Medicines ReliefCamps Directive Arrange Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash