x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍ താ​ത്കാ​ലി​ക ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി​യ ഉ​ത്ത​ര​വി​ന് ഹൈ​ക്കോ​ട​തി​ സ്റ്റേ

വെബ്ഡെസ്ക്
Published: August 2, 2026 12:33 AM IST | Updated: August 2, 2026 12:33 AM IST

പ്രതീകാത്മക ചിത്രം

​കൊ​​​​​ച്ചി: കേ​​​​​ര​​​​​ള ബാ​​​​​ര്‍ കൗ​​​​​ണ്‍​സി​​​​​ല്‍ മു​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ടി.​​​​​എ​​​​​സ്. അ​​​​​ജി​​​​​ത്തി​​​​​നെ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി താ​​​​​ത്കാ​​​​​ലി​​​​​ക ക​​​​​മ്മി​​​​​റ്റി​​​​​ക്കു രൂ​​​​​പം ന​​​​​ല്‍​കി​​​​​യ ബാ​​​​​ര്‍ കൗ​​​​​ണ്‍​സി​​​​​ല്‍ ഓ​​​​​ഫ് ഇ​​​​​ന്ത്യ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ന് ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ സ്റ്റേ.

എ​​​​​ൻ​​​​​റോ​​​​​ള്‍​മെ​​​​​ന്‍റി​​​​​നും മ​​​​​റ്റ് ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍​ക്കു​​​​​മാ​​​​​യി ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ണ്ടാ​​​​​ക്കി​​​​​യ ന​​​​​ട​​​​​പ​​​​​ടി ചോ​​​​​ദ്യംചെ​​​​​യ്തു അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​രാ​​​​​യ പ്ര​​​​​സാ​​​​​ദ് ച​​​​​ന്ദ്ര​​​​​ന്‍, ബാ​​​​​ര്‍ കൗ​​​​​ണ്‍​സി​​​​​ല്‍ അം​​​​​ഗം യ​​​​​ശ്വ​​​​​ന്ത് ഷേ​​​​​ണാ​​​​​യ് എ​​​​​ന്നി​​​​​വ​​​​​ര്‍ ന​​​​​ല്‍​കി​​​​​യ ഹ​​​​​ർ​​​​​ജി​​​​​യി​​​​​ലാ​​​​​ണ് ജ​​​​​സ്റ്റീ​​​​​സ് ബെ​​​​​ച്ചു കു​​​​​ര്യ​​​​​ന്‍ തോ​​​​​മ​​​​​സി​​​​​ന്‍റെ ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വ്.

സം​​​​​സ്ഥാ​​​​​ന ബാ​​​​​ര്‍ കൗ​​​​​ണ്‍​സി​​​​​ല്‍ അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ നി​​​​​ല​​​​​വി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളെ മാ​​​​​ത്ര​​​​​മേ എ​​​​​ൻ​​​​​റോ​​​​​ള്‍​മെ​​​​​ന്‍റ് ക​​​​​മ്മി​​​​​റ്റി​​​​​യി​​​​​ലേ​​​​​ക്കോ മ​​​​​റ്റു ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്കോ നി​​​​​യോ​​​​​ഗി​​​​​ക്കാ​​​​​നാ​​​​​കൂ​​​​വെ​​​​ന്നു വി​​​​​ല​​​​​യി​​​​​രു​​​​​ത്തി​​​​​യാ​​​​​ണ് ഉ​​​​​ത്ത​​​​​ര​​​​​വ്.

എ​​​​​ൻ​​​​​റോ​​​​​ള്‍​മെ​​​​​ന്‍റ് ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍സ്ഥാ​​​​​നം ബാ​​​​​ര്‍ കൗ​​​​​ണ്‍​സി​​​​​ല്‍ എ​​​​​ക്‌​​​​​സ് ഒ​​​​​ഫീ​​​​​ഷ്യോ അം​​​​​ഗ​​​​​മാ​​​​​യ അ​​​​​ഡ്വ​​​​​ക്ക​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ലി​​​​​നാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​ഫ​​​​​ലം ജൂ​​​​​ണ്‍ 16ന് ​​​​​പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചെ​​​​​ങ്കി​​​​​ലും വ​​​​​നി​​​​​താ അം​​​​​ഗ​​​​​ങ്ങ​​​​​ളെ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന വി​​​​​ഷ​​​​​യം സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി​​​​​ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യി​​​​​ലാ​​​​​യ​​​​​തി​​​​​നാ​​​​​ല്‍ കൗ​​​​​ണ്‍​സി​​​​​ല്‍ യോ​​​​​ഗം ചേ​​​​​രാ​​​​​നാ​​​​​യി​​​​​ട്ടി​​​​​ല്ല.

Tags : KeralaHighCourt TemporaryCommittee KeralaBarCouncil Stay

Recent News

Corehub Up