Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stay

ദീപകിന് ആശ്വാസം; നിയമനടപടികൾ സുപ്രീംകോടതി തടഞ്ഞു

ന്യൂ​​​​ഡ​​​​ല്‍​ഹി: മു​​​​സ്‌​​​​ലിം ക​​​​ട​​​​യു​​​​ട​​​​മ​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​ന്‍ ബ​​​​ജ്‌‌​​​​രം​​​​ഗ്ദ​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ എ​​​​തി​​​​ര്‍​ത്ത മു​​​​ഹ​​​​മ്മ​​​​ദ് ദീ​​​​പ​​​​ക്കി​​​​നെ​​​​തി​​​​രാ​​​​യ (ദീ​​​​പ​​​​ക് കു​​​​മാ​​​​ര്‍) നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ നി​​​​ര്‍​ത്തി​​​​വ​​​​യ്ക്കാ​​​​ന്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം.

ത​​​​നി​​​​ക്കെ​​​​തി​​​​രേ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത എ​​​​ഫ്ഐ​​​​ആ​​​​ര്‍ ചോ​​​​ദ്യം ചെ​​​​യ്തു​​​​കൊ​​​​ണ്ട് ദീ​​​​പ​​​​ക് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്.

ഈ ​​​​കേ​​​​സി​​​​നെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പോ​​​​സ്റ്റു​​​​ക​​​​ള്‍ ഇ​​​​ടു​​​​ന്ന​​​​തി​​​​ല്‍​നി​​​​ന്നോ പ​​​​ര​​​​സ്യ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ല്‍​നി​​​​ന്നോ ദീ​​​​പ​​​​ക്കി​​​​നെ വി​​​​ല​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വും സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്റ്റേ ​​​​ചെ​​​​യ്തു.

ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ൾ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍​നി​​​​ന്ന് മു​​​​സ്‌​​​​ലിം ക​​​​ട​​​​യു​​​​ട​​​​മ​​​​യെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു ജിം ​​​​ട്രെ​​​​യി​​​​ന​​​​റാ​​​​യ ദീ​​​​പ​​​​ക് കു​​​​മാ​​​​ര്‍ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ​​​​ത്. നി​​​​ന്‍റെ പേ​​​​രെ​​​​ന്താ​​​​ണെ​​​​ന്ന് അ​​​​ക്ര​​​​മി​​​​ക​​​​ള്‍ ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ള്‍ ഹി​​​​ന്ദു​​​​മ​​​​ത വി​​​​ശ്വാ​​​​സി​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹം മു​​​​ഹ​​​​മ്മ​​​​ദ് ദീ​​​​പ​​​​ക് എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​ങ്ങ​​​​ളി​​​​ല്‍ വൈ​​​​റ​​​​ലാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ല്‍ ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ സം​​​​ഹി​​​​ത​​​​യി​​​​ലെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ദീ​​​​പ​​​​ക്കി​​​​നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ഹാ​​​​യി വി​​​​ജ​​​​യ് റാ​​​​വ​​​​ത്തി​​​​നു​​​​മെ​​​​തി​​​​രേ പൊ​​​​ലീസ് കേ​​​​സെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

National

ത്രിഭാഷാ നയത്തിന് ഇടക്കാല സ്റ്റേയില്ല

ന്യൂ​ഡ​ൽ​ഹി: 2026-27 അ​ധ്യ​യ​നവ​ർ​ഷം മു​ത​ൽ സി​ബി​എ​സ്ഇ ന​ട​പ്പാ​ക്കി​യ ത്രി​ഭാ​ഷാ ന​യ​ത്തി​ന് ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ക്കാ​ൻ വി​സ​മ്മ​തി​ച്ച സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

ത്രി​ഭാ​ഷാ ന​യ​ത്തെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി.​ മോ​ഹ​ന എ​ന്നി​വ​രു​ടെ ബെ​ഞ്ച് വി​ഷ​യ​ത്തി​ൽ അ​ടു​ത്ത​യാ​ഴ്ച വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

സി​ബി​എ​സ്ഇ​യു​ടെ ന​യ​പ്ര​കാ​രം ഇം​ഗ്ലീ​ഷി​നെ ഒ​രു അ​ന്യ​ഭാ​ഷ​യാ​യാ​ണ് പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ധ്യാ​പ​ക​രോ പാ​ഠ​പു​സ്ത​ക​ങ്ങ​ളോ നി​ല​വി​ൽ ല​ഭ്യ​മ​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​വ​രെ ഫ്ര​ഞ്ച് പോ​ലു​ള്ള വി​ദേ​ശ ഭാ​ഷ​ക​ൾ പ​ഠി​ച്ച ഒ​രു വി​ദ്യാ​ർ​ഥി പെ​ട്ടെ​ന്ന് പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ പ​ഠി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ർ പ​റ​ഞ്ഞു.

ത്രി​ഭാ​ഷാ ന​യ​ത്തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ചി​ല ഇ​ള​വു​ക​ൾ സി​ബി​എ​സ്ഇ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍: പെരുമ്പാവൂര്‍ കോടതിയുടെ നടപടികള്‍ക്ക് സ്റ്റേ, പുനരധിവാസം ഒരു വര്‍ഷത്തിനുള്ളില്‍

കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നടപടികള്‍ ഹൈക്കോടതി ഒരു വര്‍ഷത്തേക്ക് സ്റ്റേ ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കും എന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റേ.

ഈ കാലയളവില്‍ കുടുംബങ്ങള്‍ക്ക് വീടു വച്ച് നല്‍കാമെന്നാണ് ധാരണ. അതേസമയം, കോടതി വിധി അനുസരിച്ച് അഭിഭാഷക കമ്മീഷന്‍ കുടിയൊഴിപ്പിക്കാന്‍ എത്തിയത് മലയിടംതുരുത്തിനെ സംഘര്‍ഷത്തിലാക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്ക്കാനും ഇടയാക്കിയിരുന്നു.

2023 മുതല്‍ നിരവധി തവണ കുടിയൊഴിപ്പിക്കല്‍ ശ്രമം നടന്നിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന്‍ തന്‍റെ 2.65 ഏക്കര്‍ ഭൂമി അന്യായമായി കയ്യേറിയെന്നു കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍ നായര്‍ 58 വര്‍ഷം മുമ്പ് നല്‍കിയ കേസ് സുപ്രീം കോടതി വരെയെത്തുകയും ഹര്‍ജിക്കാരന് അനുകൂലമായി വിധിയുണ്ടാവുകയും ചെയ്തിരുന്നു.

തുടര്‍ന്നായിരന്നു കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇത് സംഘര്‍ഷത്തിലെത്തിയതോടെ സര്‍ക്കാര്‍ ഇടപെടുകയും വിഷയത്തില്‍ ഇരുഭാഗവുമായും ചര്‍ച്ച നടത്തുകയുമായിരുന്നു. മന്ത്രി റോജി എം ജോണിന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഷയത്തില്‍ സമവായമുണ്ടത്.

Kerala

സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; റ​വ​ന്യു വ​കു​പ്പി​ലെ കൂ​ട്ട​സ്ഥ​ലം​മാ​റ്റ​ത്തി​ന് സ്റ്റേ

​തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യു വ​കു​പ്പി​ലെ കൂ​ട്ട​സ്ഥ​ലം​മാ​റ്റം സ്റ്റേ ​ചെ​യ്ത് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ. റ​വ​ന്യൂ വ​കു​പ്പി​ലെ 181 ത​ഹ​സീ​ൽ​ദാ​ർ, സീ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രു​ടെ സ്ഥ​ലം​മാ​റ്റ​മാ​ണ് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്ത​ത്.

ലാ​ന്‍റ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​ണ് ട്രൈ​ബ്യൂ​ണ​ലി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​മ്പ​ർ എ​ൻ. വാ​സു​ദേ​വ​ൻ സ്റ്റേ ​ചെ​യ്ത​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വെ​ന്നാ​ണ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​രീ​ക്ഷ​ണം.

ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭി​പ്രാ​യം ആ​രാ​യാ​തെ തി​ടു​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത് സ്ഥ​ലം​മാ​റ്റം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ട്രൈ​ബ്യൂ​ണ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​ഴ​ക്കെ​ടു​തി ക​ണ​ക്കി​ലെ​ടു​ത്ത് ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദു​രി​താ​ശ്വാ​സം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​ന്നി​വ ഏ​കോ​പി​പ്പി​ക്കു​വാ​നും കാ​ര്യ​ക്ഷ​മ​മാ​ക്കു​വാ​നു​മാ​ണ് തി​ടു​ക്ക​പ്പെ​ട്ട് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന സ​ർ​ക്കാ​ർ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

 

 

Kerala

അ​ധി​കം ഈടാക്കിയ​ ഫീ​സ് മെ​ഡി​. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​നു സ്റ്റേ

​കൊ​​​​ച്ചി: അ​​​​ധി​​​​ക​​​​മാ​​​​യി ഈ​​​​ടാ​​​​ക്കി​​​​യ ആ​​​​റു മാ​​​​സ​​​​ത്തെ ഫീ​​​​സ് എം​​​​ബി​​​​ബി​​​​എ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് സം​​​​സ്ഥാ​​​​ന​​​​ത്തെ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ള്‍ തി​​​​രി​​​​കെ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന ദേ​​​​ശീ​​​​യ മെ​​​​ഡി​​​​ക്ക​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ സ്റ്റേ. ​​​​

നോ​​​​ട്ടീ​​​​സ് ന​​​​ട​​​​പ​​​​ടി ചോ​​​​ദ്യം ചെ​​​​യ്ത് തൃ​​​​ശൂ​​​​ര്‍ അ​​​​മ​​​​ല, ജൂ​​​​ബി​​​​ലി, കോ​​​​ല​​​​ഞ്ചേ​​​​രി, പു​​​​ഷ്പ​​​​ഗി​​​​രി മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ മൂ​​​​ന്നു മാ​​​​സ​​​​ത്തേ​​​​ക്ക് സ്റ്റേ ​​​​ചെ​​​​യ്ത​​​​ത്.

ഹ​​​​ര്‍​ജി​​​​ക്കാ​​​​രാ​​​​യ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ള്‍​ക്ക് ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി സ​​​​മി​​​​തി നി​​​​ശ്ച​​​​യി​​​​ച്ച ഫീ​​​​സ് ത​​​​ത്കാ​​​​ലം ഈ​​​​ടാ​​​​ക്കാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി. എ​​​​തി​​​​ര്‍​ക​​​​ക്ഷി​​​​ക​​​​ളോ​​​​ട് സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച കോ​​​​ട​​​​തി അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

എം​​​​ബി​​​​ബി​​​​എ​​​​സ് കോ​​​​ഴ്‌​​​​സി​​​​ല്‍ നാ​​​​ല​​​​ര വ​​​​ര്‍​ഷ​​​​ത്തെ ഫീ​​​​സ് മാ​​​​ത്ര​​​​മേ ഈ​​​​ടാ​​​​ക്കാ​​​​വൂ എ​​​​ന്ന ദേ​​​​ശീ​​​​യ മെ​​​​ഡി​​​​ക്ക​​​​ല്‍ കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ 2026 ഏ​​​​പ്രി​​​​ല്‍ ഏ​​​​ഴി​​​​ലെ പൊ​​​​തു​​​​നോ​​​​ട്ടീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്. ഈ ​​​​പൊ​​​​തു നോ​​​​ട്ടീ​​​​സി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് കോ​​​​ള​​​​ജു​​​​ക​​​​ള്‍ പി​​​​രി​​​​ച്ച ആ​​​​റു മാ​​​​സ​​​​ത്തെ അ​​​​ധി​​​​ക ഫീ​​​​സ് റീ​​​​ഫ​​​​ണ്ട് ചെ​​​​യ്യാ​​​​ന്‍ ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മെ​​​​ഡി​​​​ക്ക​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ ജൂ​​​​ണ്‍ ആ​​​​റി​​​​ന് സം​​​​സ്ഥാ​​​​ന മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​ക്കു ക​​​​ത്ത​​​​യ​​​​ച്ച​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ഉ​​​​പ​​​​ഹ​​​​ര്‍​ജി​​​​ക​​​​ളും നി​​​​ല​​​​വി​​​​ലു​​​​ണ്ട്.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഫീ​​​​സ് നി​​​​ര്‍​ണ​​​​യി​​​​ക്കു​​​​ന്ന​​​​ത് ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി സ​​​​മി​​​​തി​​​​യാ​​​​ണെ​​​​ന്ന​​​​തോ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഫീ​​​​സ് നി​​​​ര്‍​ണ​​​​യ രീ​​​​തി​​​​ക​​​​ളാണെന്നതോ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ​​​​യാ​​​​ണു നോ​​​​ട്ടീ​​​​സ് അ​​​​ട​​​​ക്കമുള്ള ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നാ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​രു​​​​ടെ വാ​​​​ദം. കോ​​​​ഴ്‌​​​​സ് കാ​​​​ലാ​​​​വ​​​​ധി നാ​​​​ല​​​​ര വ​​​​ര്‍​ഷ​​​​മാ​​​​ണെ​​​​ങ്കി​​​​ലും പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ന്‍ അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​മെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്.

നാ​​​​ല​​​​ര വ​​​​ര്‍​ഷ​​​​ത്തെ കോ​​​​ഴ്‌​​​​സി​​​​ന്‍റെ ഫീ​​​​സ് അ​​​​ഞ്ച് ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി വാ​​​​ങ്ങു​​​​ക​​​​യാ​​​​ണു ചെ​​​​യ്യു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മി​​​​റ്റി നി​​​​ശ്ച​​​​യി​​​​ച്ച ഫീ​​​​സ് ഈ​​​​ടാ​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ഹ​​​​ര്‍​ജി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം.

Kerala

ക്ഷേത്രപരിസരത്തെ ഭൂമി നഗരസഭയ്ക്കു കൈമാറാനുള്ള തീരുമാനത്തിനു സ്റ്റേ

കൊ​​​ച്ചി: കൊ​​​ട്ടാ​​​ര​​​ക്ക​​​ര മ​​​ഹാ​​​ഗ​​​ണ​​​പ​​​തി ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്തെ ഭൂ​​​മി ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്കു കൈ​​​മാ​​​റാ​​​നു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ. ​​​

സാം​​​സ്‌​​​കാ​​​രി​​​ക നി​​​ല​​​യം സ്ഥാ​​​പി​​​ക്കാ​​​ന്‍ 31.8 സെ​​​ന്‍റ് ഭൂ​​​മി കൊ​​​ട്ടാ​​​ര​​​ക്ക​​​ര ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് മൂ​​​ന്നു വ​​​ര്‍ഷ​​​ത്തേ​​​ക്കു പാ​​​ട്ട​​​ത്തി​​​ന് ന​​​ല്‍കാ​​​നു​​​ള്ള ഫെ​​​ബ്രു​​​വ​​​രി 20ലെ ​​​റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി.​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ സ്റ്റേ ​​​ചെ​​​യ്ത​​​ത്.

ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ വി. ​​​സു​​​രേ​​​ഷ്, ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

National

പുതിയ യുജിസി ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: പുതിയ യുജിസി ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. മാർച്ച്‌ 19 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. ചട്ടങ്ങൾ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാമ്പസുകൾ എന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹർജിയിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.

ജാതിയധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്‌ത ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥി രോഹിത്‌ വെമുല, മെഡിക്കൽ വിദ്യാർഥി പായൽ തദ്‌വി എന്നിവരുടെ അമ്മമാർ നൽകിയ പരാതിയിൽ സുപ്രീംകോടതി നൽകിയ നിർദേശത്തിലാണ് യുജിസി പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജാ​തി​വി​വേ​ച​നം ത​ട​യാ​ൻ കാ​ന്പ​സു​ക​ളി​ൽ തു​ല്യ​താ സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ഇ​ത് ന​ട​പ്പാ​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ വ്യ​വ​സ്ഥ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന ച​ട്ടം ഈ ​മാ​സം ര​ണ്ടാം​വാ​ര​മാ​ണ് യു​ജി​സി പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം.

Kerala

ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ ലോ ​കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. ഹ​ര്‍​ജി വീ​ണ്ടും ഫെ​ബ്രു​വ​രി ആ​റി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

സ​ര്‍​ക്കാ​രി​ന്‍റെ​യോ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം നി​ര്‍​മി​ച്ച​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ എ​സ്. അ​ക്ഷ​യ് കൃ​ഷ്ണ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

National

ലാലു പ്രസാദ് യാദവിന് എതിരായ വിചാരണാ നടപടിക്കു സ്റ്റേയില്ല

ന്യൂ​​​ഡ​​​ൽ​​​ഹി: റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ (ഐ​​​ആ​​​ർ​​​സി​​​ടി​​​സി) ഹോ​​​ട്ട​​​ലു​​​ക​​​ൾ ലീ​​​സി​​​ന് ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ ആ​​​ർ​​​ജെ​​​ഡി അ​​​ധ്യ​​​ക്ഷ​​​ൻ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​നെ​​​തി​​​രാ​​​യ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്യാ​​​ൻ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ചു.

കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ഈ ​​​നി​​​ല​​​യി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം ആ​​​രാ​​​യാ​​​തെ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ലാ​​​ലു​​​വി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ക്കാ​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സി​​​ബി​​​ഐ​​​ക്ക് കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഐ​​​ആ​​​ർ​​​സി​​​ടി​​​സി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ്, ഭാ​​​ര്യ റാ​​​ബ്രി ദേ​​​വി, മ​​​ക​​​നും ബി​​​ഹാ​​​ർ മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ തേ​​​ജ​​​സ്വി യാ​​​ദ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​ർ 13നാ​​​ണ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യ​​​ത്. ഈ ​​​ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്താ​​​ണ് ലാ​​​ലു പ്ര​​​സാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Latest News

Corehub Up