x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധി​കം ഈടാക്കിയ​ ഫീ​സ് മെ​ഡി​. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​നു സ്റ്റേ


Published: June 23, 2026 02:01 AM IST | Updated: June 23, 2026 02:01 AM IST

​കൊ​​​​ച്ചി: അ​​​​ധി​​​​ക​​​​മാ​​​​യി ഈ​​​​ടാ​​​​ക്കി​​​​യ ആ​​​​റു മാ​​​​സ​​​​ത്തെ ഫീ​​​​സ് എം​​​​ബി​​​​ബി​​​​എ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് സം​​​​സ്ഥാ​​​​ന​​​​ത്തെ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ള്‍ തി​​​​രി​​​​കെ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന ദേ​​​​ശീ​​​​യ മെ​​​​ഡി​​​​ക്ക​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ സ്റ്റേ. ​​​​

നോ​​​​ട്ടീ​​​​സ് ന​​​​ട​​​​പ​​​​ടി ചോ​​​​ദ്യം ചെ​​​​യ്ത് തൃ​​​​ശൂ​​​​ര്‍ അ​​​​മ​​​​ല, ജൂ​​​​ബി​​​​ലി, കോ​​​​ല​​​​ഞ്ചേ​​​​രി, പു​​​​ഷ്പ​​​​ഗി​​​​രി മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ മൂ​​​​ന്നു മാ​​​​സ​​​​ത്തേ​​​​ക്ക് സ്റ്റേ ​​​​ചെ​​​​യ്ത​​​​ത്.

ഹ​​​​ര്‍​ജി​​​​ക്കാ​​​​രാ​​​​യ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ള്‍​ക്ക് ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി സ​​​​മി​​​​തി നി​​​​ശ്ച​​​​യി​​​​ച്ച ഫീ​​​​സ് ത​​​​ത്കാ​​​​ലം ഈ​​​​ടാ​​​​ക്കാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി. എ​​​​തി​​​​ര്‍​ക​​​​ക്ഷി​​​​ക​​​​ളോ​​​​ട് സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച കോ​​​​ട​​​​തി അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

എം​​​​ബി​​​​ബി​​​​എ​​​​സ് കോ​​​​ഴ്‌​​​​സി​​​​ല്‍ നാ​​​​ല​​​​ര വ​​​​ര്‍​ഷ​​​​ത്തെ ഫീ​​​​സ് മാ​​​​ത്ര​​​​മേ ഈ​​​​ടാ​​​​ക്കാ​​​​വൂ എ​​​​ന്ന ദേ​​​​ശീ​​​​യ മെ​​​​ഡി​​​​ക്ക​​​​ല്‍ കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ 2026 ഏ​​​​പ്രി​​​​ല്‍ ഏ​​​​ഴി​​​​ലെ പൊ​​​​തു​​​​നോ​​​​ട്ടീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്. ഈ ​​​​പൊ​​​​തു നോ​​​​ട്ടീ​​​​സി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് കോ​​​​ള​​​​ജു​​​​ക​​​​ള്‍ പി​​​​രി​​​​ച്ച ആ​​​​റു മാ​​​​സ​​​​ത്തെ അ​​​​ധി​​​​ക ഫീ​​​​സ് റീ​​​​ഫ​​​​ണ്ട് ചെ​​​​യ്യാ​​​​ന്‍ ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മെ​​​​ഡി​​​​ക്ക​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ ജൂ​​​​ണ്‍ ആ​​​​റി​​​​ന് സം​​​​സ്ഥാ​​​​ന മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​ക്കു ക​​​​ത്ത​​​​യ​​​​ച്ച​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ഉ​​​​പ​​​​ഹ​​​​ര്‍​ജി​​​​ക​​​​ളും നി​​​​ല​​​​വി​​​​ലു​​​​ണ്ട്.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഫീ​​​​സ് നി​​​​ര്‍​ണ​​​​യി​​​​ക്കു​​​​ന്ന​​​​ത് ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി സ​​​​മി​​​​തി​​​​യാ​​​​ണെ​​​​ന്ന​​​​തോ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഫീ​​​​സ് നി​​​​ര്‍​ണ​​​​യ രീ​​​​തി​​​​ക​​​​ളാണെന്നതോ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ​​​​യാ​​​​ണു നോ​​​​ട്ടീ​​​​സ് അ​​​​ട​​​​ക്കമുള്ള ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നാ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​രു​​​​ടെ വാ​​​​ദം. കോ​​​​ഴ്‌​​​​സ് കാ​​​​ലാ​​​​വ​​​​ധി നാ​​​​ല​​​​ര വ​​​​ര്‍​ഷ​​​​മാ​​​​ണെ​​​​ങ്കി​​​​ലും പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ന്‍ അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​മെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്.

നാ​​​​ല​​​​ര വ​​​​ര്‍​ഷ​​​​ത്തെ കോ​​​​ഴ്‌​​​​സി​​​​ന്‍റെ ഫീ​​​​സ് അ​​​​ഞ്ച് ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി വാ​​​​ങ്ങു​​​​ക​​​​യാ​​​​ണു ചെ​​​​യ്യു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മി​​​​റ്റി നി​​​​ശ്ച​​​​യി​​​​ച്ച ഫീ​​​​സ് ഈ​​​​ടാ​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ഹ​​​​ര്‍​ജി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം.

Tags : Stay medical students excess fees refund

Recent News

Corehub Up