x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് ന​ഷ്‌​ട​പ​രി​ഹാ​ര​ത്തു​ക വ​ർ​ധി​പ്പി​ച്ച് സു​പ്രീം​കോ​ട​തി


Published: June 23, 2026 01:45 AM IST | Updated: June 23, 2026 01:45 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ് പൂ​​​​ർ​​​​ണ​​​​മാ​​​​യും കി​​​​ട​​​​പ്പി​​​​ലാ​​​​യ തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി റം​​​​ഷാ​​​​ദ് എ​​​​ന്ന യു​​​​വാ​​​​വി​​​​ന് ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക ഉ​​​​യ​​​​ർ​​​​ത്തി ന​​​​ൽ​​​​കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്.

കേ​​​​സി​​​​ൽ തൃ​​​​ശൂ​​​​ർ മോ​​​​ട്ടോ​​​​ർ അ​​​​പ​​​​ക​​​​ട ക്ലെ​​​​യിം​​​​സ് ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ ആ​​​​ദ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച 64,71,050 രൂ​​​​പ ഹൈ​​​​ക്കോ​​​​ട​​​​തി 93,23,450 രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​തു പ​​​​ര്യാ​​​​പ്ത​​​​മ​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക 1,46,80,160 രൂ​​​​പ​​​​യാ​​​​ക്കി ഉ​​​യ​​​ർ​​​ത്തി ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ സ​​​​ഞ്ജ​​​​യ് ക​​​​രോ​​​​ൾ, അ​​​​ഗ​​​​സ്റ്റി​​​​ൻ ജോ​​​​ർ​​​​ജ് മ​​​​സി​​​​ഹ്, അ​​​​രു​​​​ൺ പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ കു​​​​റ​​​​ഞ്ഞ വേ​​​​ത​​​​നം അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി റം​​​​ഷാ​​​​ദി​​​​ന്‍റെ പ്ര​​​​തി​​​​മാ​​​​സ വ​​​​രു​​​​മാ​​​​നം 18900 രൂ​​​​പ​​​​യാ​​​​യി പു​​​​ന​​​​ർ നി​​​​ർ​​​​ണ​​​​യി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

Tags : Supreme Court compensation young man injured car accident

Recent News

Corehub Up