x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ൻ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ പു​​​​രോ​​​​ഗ​​​​തി​​​​യെ​​​​ന്ന് വാ​​​​ൻ​​​​സ്


Published: June 23, 2026 02:21 AM IST | Updated: June 23, 2026 02:21 AM IST

ജ​​​​നീ​​​​വ: ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള ആ​​​​ദ്യ​​​​ഘ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ആ​​​​ശാ​​​​വ​​​​ഹ​​​​മാ​​​​യ പു​​​​രോ​​​​ഗ​​​​തി​​​​യു​​​​ണ്ടാ​​​​യ​​​​താ​​​​യി യു​​​​എ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സ്. ഇ​​​​റാ​​​​നു​​​​മാ​​​​യി വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യ അ​​​​ന്തി​​​​മ ക​​​​രാ​​​​റി​​​​ലെ​​​​ത്തു​​​​ന്ന​​​​തി​​​​ന് വ​​​​ള​​​​രെ മി​​​​ക​​​​ച്ച അ​​​​ടി​​​​ത്ത​​​​റ പാ​​​​കാ​​​​ൻ ആ​​​​ദ്യ​​​​ഘ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലൂ​​​​ടെ ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.

പ്രാ​​​​ഥ​​​​മി​​​​ക ക​​​​രാ​​​​ർ ഇ​​​​റാ​​​​ൻ പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ ആ​​​​ണ​​​​വ പ​​​​രി​​​​ശോ​​​​ധ​​​​ക​​​​ർ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​മെ​​​​ന്നും വാ​​​​ൻ​​​​സ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

നി​​​​ല​​​​വി​​​​ലു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ആ​​​​ണ​​​​വോ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​മാ​​​​യു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണം ഇ​​​​റാ​​​​ൻ തു​​​​ട​​​​രു​​​​മെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് എ​​​​സ്മാ​​​​യി​​​​ൽ ബ​​​​ഗാ​​​​യ് പ​​​​റ​​​​ഞ്ഞു.

18 മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ഇ​​​​റാ​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ൽ​​​​നി​​​​ന്ന് ടെ​​​​ഹ്റാ​​​​നി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി. സ​​​​മാ​​​​ധാ​​​​ന​​​​ക്ക​​​​രാ​​​​റി​​​​ന്‍റെ ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​യി ഒ​​​​രു സം​​​​ഘം അ​​​​വി​​​​ടെ​​​​ത്ത​​​​ന്നെ തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്.
യു​​​​എ​​​​സും ഇ​​​​റാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള ഭാ​​​​വി ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്ക് അ​​​​ടി​​​​ത്ത​​​​റ​​​​യി​​​​ടു​​​​ന്ന​​​​തി​​​​ൽ സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ൽ ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ച​​​​ർ​​​​ച്ച​​​​യ്ക്കു മ​​​​ധ്യ​​​​സ്ഥ​​​​ത വ​​​​ഹി​​​​ക്കു​​​​ന്ന ഖ​​​​ത്ത​​​​ർ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​യ്ഖ് മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ അ​​​​ബ്‌​​​​ദു​​​​ൾ​​​​ റ​​​​ഹ്‌​​​​മാ​​​​ൻ ബി​​​​ൻ ജാ​​​​സിം അ​​​​ൽ താ​​​​നി പ​​​​റ​​​​ഞ്ഞു.

ന​​​​യ​​​​ത​​​​ന്ത്ര​​​​നീ​​​​ക്ക​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ ഇ​​​​ന്ന് ഗ​​​​ൾ​​​​ഫി​​​​ലെ​​​​ത്തു​​​​ന്നു​​​​ണ്ട്. ബ​​​​ഹ​​​​റി​​​​നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ജി​​​​സി​​​​സി യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന അ​​​​ദ്ദേ​​​​ഹം ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ഷ​​​​യ​​​​വും ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. സ​​​​മാ​​​​ധാ​​​​ന ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​സൂ​​​ദ് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ നാ​​​​ളെ പാ​​​​ക് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലെ​​​​ത്തു​​​​മെ​​​​ന്നും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ, പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ, പെ​​​​ട്രോ​​​​ളി​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​നും വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നും വി​​​​ല്പ​​​​ന​​​​യ്ക്കും ഓ​​​​ഗ​​​​സ്റ്റ് 21 വ​​​​രെ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ട് യു​​​​എ​​​​സ് ട്ര​​​​ഷ​​​​റി ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഇ​​​​റാ​​​​ന് ലൈ​​​​സ​​​​ൻ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ചു.

Tags : JD Vance US-Iran talks progress

Recent News

Corehub Up