International
ടെഹ്റാൻ: ഇറാനും അമേരിക്കയും കഴിഞ്ഞദിവസം ജനീവയിൽ നടത്തിയ മൂന്നാംവട്ട ആണവ ചർച്ചയിൽ സുപ്രധാന തീരുമാനങ്ങളില്ലെങ്കിലും വലിയ പുരോഗതി ഉണ്ടായതായി മധ്യസ്ഥത വഹിച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽബുസെയ്ദി അറിയിച്ചു.
ചർച്ചകൾ തുടരും. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അടക്കമുള്ളവരുമായി താൻ ചർച്ച നടത്തുമെന്നും അൽബുസെയ്ദി കൂട്ടിച്ചേർത്തു.
അമേരിക്കയുമായി ചില കാര്യങ്ങളിൽ ഒത്തുതീർപ്പിലെത്തിയെങ്കിലും ഭിന്നതകൾ തുടരുന്നതായി, ജനീവ ചർച്ചയിൽ ഇറാനെ പ്രതിനിധീകരിച്ച വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
അടുത്ത ചർച്ച ഒരാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ വൃത്തങ്ങൾ പ്രതികരണത്തിനു തയാറായില്ല. ഇറാൻ ആണവക്കരാറിനു തയാറായില്ലെങ്കിൽ ആക്രമണം നേടിടേണ്ടിവരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്കിയിരിക്കുന്നത്.
ടെൽ അവീവ്: ഇസ്രയേലിലെ അമേരിക്കൻ എംബസി ജീവനക്കാർക്ക് ആവശ്യമെങ്കിൽ മടങ്ങാൻ അനുമതി. അമേരിക്ക ഇറാനെ ആക്രമിക്കുമെന്ന ആശങ്കകൾക്കിടെയാണിത്. അമേരിക്കയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി നല്കിയതായി യുഎസ് അംബാസഡർ മൈക്ക് ഹക്കബി ഇ-മെയിലിലൂടെ ജീവനക്കാരെ അറിയിക്കുകയായിരുന്നു.
International
ടെഹ്റാൻ: ജനീവയിൽ അമേരിക്കയുമായി നടത്തിയ ആണവചർച്ചയിൽ പുരോഗതിയെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ആണവവിഷയത്തിൽ ദീർഘകാലമായയി തുടരുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ ഇറാനും അമേരിക്കയും ധാരണയിലെത്തി. എന്നാൽ, ഉടനടി ആണവക്കരാർ ഉണ്ടാകുമെന്നല്ല ഇതിനർഥമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
ഇറാൻ-അമേരിക്ക യുദ്ധാശങ്ക കുറയ്ക്കാൻ അരാഗ്ചിയുടെ പ്രസ്താവന സഹായിച്ചു. ഇതേത്തുടർന്ന്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താണു.
ചർച്ചയിൽ പലവിധ നിർദേശങ്ങൾ ഉന്നയിക്കെപ്പെടുവെന്നും തുടർചർച്ചകൾക്കുള്ള മാർഗനിർദേശങ്ങളിൽ പൊതുധാരണ ഉണ്ടായെന്നുമാണ് അരാഗ്ചി വ്യക്തമാക്കിയത്.
ചർച്ചയിൽ പുരോഗതിയുണ്ടെന്ന് അമേരിക്കൻ വൃത്തങ്ങളും സ്ഥിരീകരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഭിന്നതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ ഇറാൻ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നും അമേരിക്കൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അമേരിക്ക ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിൽ നടത്തുന്ന സൈനികവിന്യാസം യുദ്ധത്തിൽ കലാശിക്കുമെന്ന ആശങ്ക ശക്തമാണ്. ആക്രമണമുണ്ടായാൽ ഗൾഫിൽനിന്ന് എണ്ണടാങ്കറുകൾ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇറേനിയൻ ഭരണകൂടത്തെ താഴെയിറക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾ വിജയിക്കില്ലെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് പറഞ്ഞു.
National
മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ബാരാമതിയിലെ വിമാനപകടം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)യുടെ നിർണായക അന്വേഷണം തുടരുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
അന്വേഷണം പൂർത്തിയായശേഷമേ അന്തിമനിലപാടുകളിലെത്താവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്ന ബ്ലാക്ബോസ്ക് കണ്ടെത്തിയിരുന്നു. എല്ലാ സാധ്യതകളും അന്വേഷണത്തിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 28 നാണ് പുനെ ബാരാമതി വ്യോമകേന്ദ്രത്തിൽ അജിത് പവാറും മറ്റ് നാലുപേരും ഉണ്ടായിരുന്ന ചെറുവിമാനം തകർന്നുവീണത്.
Leader Page
യുഎൻ സുസ്ഥിരവികസനലക്ഷ്യങ്ങൾ (എസ്ഡിജി) സംബന്ധിച്ച 2025ലെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയുടെ എസ്ഡിജി സ്കോർ 66.95 ആണ്. എന്നാൽ, നീതി ആയോഗിന്റെ ഇന്ത്യാ സൂചികയനുസരിച്ച് സ്കോർ 71 ആയി (2020-21ൽ 66). ദാരിദ്ര്യരഹിതം, മാന്യമായ ജോലി, കാലാവസ്ഥാ പ്രവർത്തനം എന്നിവയിൽ ഗണ്യമായ പുരോഗതിയുണ്ടായി. കുറഞ്ഞ മാതൃമരണ നിരക്ക്, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും കുടിവെള്ള ലഭ്യത വർധിപ്പിച്ചു എന്നിവ പ്രത്യേകം എടുത്തുപറയേണ്ട നേട്ടങ്ങളാണ്. 2015 മുതൽ പല മേഖലയിലും മനുഷ്യവികസനം പുരോഗമിച്ചിട്ടുണ്ടെങ്കിലും, നിലവിലെ പുരോഗതി 2030ലെ സമയപരിധിക്ക് പര്യാപ്തമല്ല. ത്വരിതപ്പെടുത്തിയ ശ്രമങ്ങളും അസമത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മൂലകാരണങ്ങൾ പരിഹരിക്കപ്പെടേണ്ടതും ആവശ്യമാണ്.
ദാരിദ്ര്യ നിർമാർജനം
എസ്ഡിജിയിൽ ഒന്നാമത്തേതായ ഇവിടെ ഇന്ത്യ പുരോഗതിയിലാണ്, സ്കോർ ഏകദേശം 90. ഇവിടെ പ്രതിദിനം 2.5 യുഎസ് ഡോളർ ഉപയോഗിക്കാൻ കഴിയാത്ത ജനസംഖ്യ ഏകദേശം 1.05 ശതമാനമാണ്. വരുമാനം, പ്രായത്തിനും വിദ്യാഭ്യാസനേട്ടത്തിനും അനുസരിച്ചുള്ള ജനസംഖ്യാ മാറ്റങ്ങൾ, ജിഡിപി എന്നിവ ഉപയോഗിച്ച് ഇവ കണക്കാക്കുന്നു. അതുപോലെതന്നെ പ്രതിദിനം 3.5 യുഎസ് ഡോളർ ഉപയോഗിച്ച് ജീവിക്കാൻ സാധിക്കാത്ത ജനസംഖ്യയുടെ അളവ് 5.55 ശതമാനമാണ്.
സമഗ്രമായ ക്ഷേമ സംവിധാനങ്ങൾ, ഉയർന്ന തൊഴിൽ, ശക്തമായ സാമൂഹിക സംരക്ഷണം എന്നിവ കാരണം നോർഡിക് രാജ്യങ്ങളായ ഫിൻലാൻഡ്, സ്വീഡൻ, ഡെന്മാർക്ക്, നോർവേ, ഐസ്ലാൻഡ് എന്നിവ പൊതുവെ ദാരിദ്ര്യ നിർമാർജനത്തിൽ മികവ് പുലർത്തുന്നു.
വിശപ്പ്
എസ്ഡിജിയിലെ രണ്ടാമത്തെ ലക്ഷ്യമായ വിശപ്പില്ലാത്തവരുടെ രാജ്യം (സീറോ ഹംഗർ) എന്നത് ഇന്ത്യക്ക് ഒരു വെല്ലുവിളിയായി തന്നെ തുടരുന്നു. ആവശ്യമായ നിരക്കിന്റെ 50 ശതമാനത്തിൽ താഴെയായി നിലകൊള്ളുന്നു - സ്കോർ 48. ഇവിടെയും ഫിൻലാൻഡ്, സ്വീഡൻ, ഡെൻമാർക്ക് തുടങ്ങിയ നോർഡിക് രാജ്യങ്ങൾ റാങ്കിംഗിൽ മുന്നിലാണ്. എന്നാൽ, മിക്ക രാജ്യങ്ങളും വെല്ലുവിളികൾ നേരിടുന്നു. യെമൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങൾ ഏറ്റവും താഴ്ന്ന സ്ഥാനത്താണ്. ആഭ്യന്തര സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ആഗോള സങ്കീർണത വലുതാണ്.
നല്ല ആരോഗ്യവും ക്ഷേമവും (എസ്ഡിജി 3)
ഇന്ത്യയുടെ സ്കോർ ഏകദേശം 65. മിതമായ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്, ലക്ഷ്യം കൈവരിക്കാൻ പര്യാപ്തമല്ല. ആഗോള തലത്തിൽ, ആയുർദൈർഘ്യം, മാതൃ-ശിശു ആരോഗ്യം, രോഗക്കുറവ് (എച്ച്ഐവി, മലേറിയ) എന്നിവ അഭിവൃദ്ധിപ്പെട്ടു. 84 ശതമാനം ജനനങ്ങളിൽ മാത്രമേ വൈദഗ്ധ്യമുള്ള ജീവനക്കാർ പങ്കെടുക്കുന്നുള്ളൂ.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം (എസ്ഡിജി 4)
ഇന്ത്യൻ സ്കോർ ഏകദേശം 87. മിതമായി മെച്ചപ്പെട്ടെങ്കിലും ലക്ഷ്യം നേടാൻ പര്യാപ്തമല്ല. ഏറ്റവും വെല്ലുവിളി നിറഞ്ഞത് ലോവർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ നിരക്കാണ്. ആഗോളതലത്തിൽ 2015-23 കാലയളവിൽ വിദ്യാഭ്യാസ പൂർത്തീകരണ നിരക്കിൽ കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യ ഏറ്റവും നല്ല പ്രാദേശിക പുരോഗതി കൈവരിച്ചെന്ന് യുഎൻ സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രവേശനത്തിൽ പുരോഗതി ഉണ്ടായിട്ടും, ആഗോളപഠന ഫലങ്ങൾ മന്ദഗതിയിലാണ്, പല രാജ്യങ്ങളും വായനാപ്രാവീണ്യത്തിലെ നേട്ടങ്ങൾ വിപരീതമാക്കുന്നുവെന്ന് യുഎൻ സാന്പത്തിക, സാമൂഹിക കാര്യ വകുപ്പ് എടുത്തുകാണിക്കുന്നു. യോഗ്യതയുള്ള അധ്യാപകരുടെ കാര്യത്തിൽ, സബ്-സഹാറൻ ആഫ്രിക്ക വലിയ തടസങ്ങൾ നേരിടുന്നു, ഇത് പ്രീ-പ്രൈമറി, പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നുവെന്ന് യുഎൻഎസ്ഡി പറയുന്നു.
ലിംഗസമത്വം (എസ്ഡിജി 5)
ലിംഗസമത്വം കൈവരിക്കുകയും എല്ലാ സ്ത്രീകളെയും പെണ്കുട്ടികളെയും ശക്തീകരിക്കുകയും ചെയ്യുക എന്നതാണ് വെല്ലുവിളികൾ നേരിടുന്ന പ്രധാന കാര്യം. ഇന്ത്യക്ക് സ്കോർ ഏകദേശം 45. മിതമായ തോതിൽ മെച്ചപ്പെടുന്നു, എന്നാൽ, ലക്ഷ്യം കൈവരിക്കാൻ പര്യാപ്തമല്ല. ലോകത്തിൽ, നോർഡിക് രാജ്യങ്ങൾ മൊത്തത്തിൽ മുന്നിൽ നിൽക്കുന്നു. ലിംഗസമത്വ ആശയങ്ങൾ പലപ്പോഴും വിവിധ പ്രദേശങ്ങളിലെ ശക്തമായ നിയമ ചട്ടക്കൂടുകളിലേക്ക് വിരൽ ചൂണ്ടുന്നു. യൂറോപ്പ് പ്രത്യുത്പാദന അവകാശങ്ങൾക്കും സ്ത്രീകളുടെ തീരുമാനമെടുക്കലിനും നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്. കൂടാതെ, എച്ച്ഐവി സംബന്ധമായ നിയമങ്ങൾ, പ്രത്യുത്പാദന ആരോഗ്യ അവകാശങ്ങൾ എന്നിവ രാജ്യങ്ങൾ പാലിക്കുന്നുണ്ടെന്ന് റിപ്പോർട്ട് കാണിക്കുന്നു.
ചില ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ത്രീകൾക്ക് ലൈംഗിക-പ്രത്യുത്പാദന ആരോഗ്യ തീരുമാനങ്ങളിൽ യൂറോപ്യൻ അംഗങ്ങളുമായി (ഏകദേശം 80%) താരതമ്യപ്പെടുത്തുന്പോൾ വളരെ കുറഞ്ഞ സ്വാതന്ത്ര്യം മാത്രമേയുള്ളൂ (40% ൽ താഴെ). ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ 80% രാജ്യങ്ങളിലും പകുതിയിൽ താഴെ സ്ത്രീകൾക്ക് മാത്രമേ ഭൂമിക്ക് അവകാശമുള്ളൂ. പുരുഷന്മാർക്ക് ഇരട്ടി ഉടമസ്ഥാവകാശമുണ്ട്.
ശുദ്ധമായ വെള്ളവും ശുചിത്വവും (എസ്ഡിജി 6)
ഇവിടെ ഇന്ത്യയുടെ സ്കോർ (63) മിതമായ തോതിൽ മെച്ചപ്പെടുന്നുണ്ട്. എങ്കിലും ലക്ഷ്യം കൈവരിക്കാൻ പര്യാപ്തമല്ല. ആഗോളതലത്തിൽ ഉയർന്ന പ്രകടനം യൂറോപ്പിലാണ്. നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, നോർഡിക് രാജ്യങ്ങൾ തുടങ്ങിയവ ജലത്തിന്റെ ഗുണനിലവാരം, സംസ്കരണം, ലഭ്യത എന്നിവയിൽ ശക്തമായ പുരോഗതി കാണിക്കുന്നു. എന്നിരുന്നാലും മന്ദഗതിയിലുള്ള ആഗോള പുരോഗതി റിപ്പോർട്ട് എടുത്തുകാണിക്കുന്നത് ഈ ലക്ഷ്യത്തിൽ കാര്യമായ ശ്രദ്ധ ആവശ്യമുണ്ടെന്നാണ്.
താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജം (എസ്ഡിജി 7)
ഇന്ത്യയുടെ സ്കോർ ഏകദേശ 70. മിതമായ തോതിൽ മെച്ചപ്പെടുന്നുണ്ട്. ആഗോളതലത്തിൽ വൈദ്യുതി, ശുദ്ധമായ പാചകവാതകം എന്നിവയിൽ പുരോഗതി കാണപ്പെടുന്നു. വൈദ്യുതി ലഭ്യതയിൽ ലോകം മുന്നേറ്റം നടത്തിയിട്ടുണ്ട്, പുനരുപയോഗ ഊർജം അതിവേഗം വളരുന്ന ഊർജസ്രോതസായി മാറുന്നു. നേട്ടങ്ങളുണ്ടെങ്കിലും, ശുദ്ധമായ പാചകവാതകം സാർവത്രികമായി ഉപയോഗിക്കുക എന്നത് ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. യുഎൻഎസ്ഡി പ്രകാരം, പ്രത്യേകിച്ച് സബ്-സഹാറൻ ആഫ്രിക്കയിൽ, കോടിക്കണക്കിന് ആളുകൾ ഇപ്പോഴും മലിനീകരണമുണ്ടാക്കുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നുണ്ട്.
മാന്യമായ ജോലിയും സാന്പത്തിക വളർച്ചയും (എസ്ഡിജി 8)
ഇന്ത്യയുടെ സ്കോർ ഏകദേശം 75. മിതമായ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്. ശക്തമായ തൊഴിൽ, ന്യായമായ വേതനം, ശക്തമായ സാമൂഹിക സംരക്ഷണം, തൊഴിലാളി അവകാശങ്ങളോടുള്ള ബഹുമാനം എന്നിവ കാരണം നോർഡിക് രാജ്യങ്ങൾ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ചില മേഖലകളിൽ പുരോഗതി ഉണ്ടായിട്ടും, 2025 റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് ബാലവേലയും ദാരിദ്ര്യവും വിദ്യാഭ്യാസക്കുറവും മൂലം വേണ്ടത്ര പുരോഗതി ആർജിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്.
വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ (എസ്ഡിജി 9)
ഈ രംഗത്ത് ഇന്ത്യയുടെ സ്കോർ ഏകദേശം 50 ആണ്. നോർഡിക് രാജ്യങ്ങൾ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും നവീകരണം പരിപോഷിപ്പിക്കുന്നതിലും സമഗ്രവും സുസ്ഥിരവുമായ വ്യവസായവത്കരണം ഉറപ്പാക്കുന്നതിലും മികവ് പുലർത്തുന്നു. അതുകൊണ്ട് ഈ രാജ്യങ്ങൾ ഉയർന്ന റാങ്കിംഗിലാണ്.
കുറഞ്ഞ അസമത്വങ്ങൾ (എസ്ഡിജി 10)
ഇന്ത്യയുടെ സ്കോർ ഏകദേശം 80 ആണ്. എങ്കിലും കാര്യമായ വെല്ലുവിളികൾ ഉണ്ട്. നോർഡിക് രാജ്യങ്ങളുടെ മൊത്തത്തിലുള്ള റാങ്കിംഗ് ശക്തമാണെങ്കിലും, പ്രത്യേകിച്ച് വരുമാന സമത്വം, സാമൂഹികമായി ഉൾപ്പെടുത്തൽ, കുടിയേറ്റം തുടങ്ങിയ മേഖലകളിലാണ് റിപ്പോർട്ട് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ, ന്യായമായ വിഭവ വിതരണം ഉറപ്പാക്കുക, വികസ്വര രാജ്യങ്ങളിൽ പോസിറ്റീവ് സ്വാധീനം ചെലുത്തുക തുടങ്ങിയ വെല്ലുവിളി