x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാൻ: ചർച്ചയിൽ നേരിയ പുരോഗതിയെന്ന് റൂബിയോ


Published: May 22, 2026 11:41 PM IST | Updated: May 22, 2026 11:41 PM IST

ടെ​​​ഹ്റാ​​​ൻ: യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​നാ​​​യി മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി മൊ​​​ഹ്സി​​​ൻ ന​​​ഖ്‌​​​വി ഇ​​​ന്ന​​​ലെ​​​യും ടെ​​​ഹ്റാ​​​നി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ന​​​ട​​​ത്തി. ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി​​​ട്ടാ​​​ണ് അ​​​ദ്ദേ​​​ഹം സം​​​സാ​​​രി​​​ച്ച​​​ത്.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​റാ​​​നു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. ഇ​​​വ വി​​​ല​​​യി​​​രു​​​ത്തിവ​​​രു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് ഇ​​​റാ​​​ൻ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ നേ​​​രി​​​യ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ന്ന് യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ അ​​​നാ​​​വ​​​ശ്യ പ്ര​​​തീ​​​ക്ഷ ന​​​ല്കു​​​ന്നി​​​ല്ലെ​​​ന്നും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞു​​​വ​​​രു​​​ന്ന​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ളും സൂ​​​ചി​​​പ്പി​​​ച്ച​​​താ​​​യി വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​റാ​​​ന്‍റെ പ​​​ക്ക​​​ലു​​​ള്ള സ​​​ന്പു​​​ഷ്ട യു​​​റേ​​​നി​​​യം, ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചാ​​ണു ത​​​ർ​​​ക്കം തു​​​ട​​​രു​​​ന്ന​​​ത്.

ഇ​​​റാ​​​ന്‍റെ പ​​​ക്ക​​​ലു​​​ള്ള യു​​​റേ​​​നി​​​യം അ​​​മേ​​​രി​​​ക്ക നേ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​യ്ക്ക് അ​​​ത് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ന​​​ശി​​​പ്പി​​​ച്ചു​​​ക​​​ള​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ഹോ​​​ർ​​​മു​​​സ് തു​​​റ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വി​​​ടെ ടോ​​​ൺ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​ന്‍റെ സ​​​ന്പു​​​ഷ്ട യു​​​റേ​​​നി​​​യം ആ​​​ർ​​​ക്കും കൈ​​​മാ​​​റ​​​രു​​​തെ​​​ന്ന് പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് മു​​​ജ്ത​​​ബ ഖ​​​മ​​​ന​​​യ് ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Tags : Rubio Iran talks progress

Recent News

Corehub Up