പ്രതീകാത്മക ചിത്രം
മലപ്പുറം: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വികസന പദ്ധതികളുടെ കൃത്യമായ ആസൂത്രണത്തിനും നയരൂപീകരണത്തിനുമായി നടപ്പാക്കുന്ന വിവരശേഖരണ സര്‍വെ നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. അസംയോജിത കാര്‍ഷികേതര മേഖലയിലെ വാര്‍ഷിക സര്‍വെ സഹായത്തോടെയുള്ള വിവരശേഖരണത്തിനായി താത്കാലിക എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നതിനുള്ള പ്രക്രിയകളടക്കം പൂര്‍ത്തിയായി വരികയാണ്.
വരുമാന ആസൂത്രണത്തിന് സമഗ്ര സര്‍വെ ജില്ലയിലെ ഉത്പാദനം, വ്യാപാരം, മറ്റ് വൈവിധ്യമാര്‍ന്ന സേവന മേഖലകള്‍ (നിര്‍മാണ മേഖല ഒഴികെ) എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാരികള്‍, വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും വിവരശേഖരണം. താലൂക്ക് ഓഫീസുകള്‍ വഴി നിയോഗിക്കപ്പെടുന്ന എന്യൂമറേറ്റര്‍മാര്‍ നേരിട്ടെത്തിയാണ് ഡാറ്റ ശേഖരിക്കുന്നത്.
ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ വഴി കൃത്യതയാര്‍ന്ന ഡാറ്റാ എന്‍ട്രി പേപ്പര്‍ ഫോമുകള്‍ക്ക് പകരം അത്യാധുനിക മൊബൈല്‍/ടാബ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ഫീല്‍ഡ് തലത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്.
കൃത്യവും സുതാര്യവുമായ വിവരശേഖരണം ഉറപ്പാക്കാന്‍ സാങ്കേതിക പരിജ്ഞാനമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളെയാണ് വിന്യസിച്ചിരിക്കുന്നത്. ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റിലെ ജില്ലാ ഓഫീസിന് പുറമേ ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി എന്നീ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പൊതുജനങ്ങളുടെ സഹകരണം തേടി അധികൃതര്‍ ഫീല്‍ഡ് സര്‍വെയുടെ ഭാഗമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.
സര്‍വെയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും, ജില്ലയുടെ തനത് വികസന തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും പ്രാദേശിക സാമ്പത്തിക പുരോഗതിക്കും ഈ സ്ഥിതിവിവരക്കണക്കുകള്‍ അത്യന്താപേക്ഷിതമായതിനാല്‍ പൊതുജനങ്ങളും സംരംഭകരും സര്‍വെ ടീമിനോട് പൂര്‍ണമായി സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Tags : Local News Nattuvishesham Survey Progress