x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​വൈ​എം കാ​രു​ണ്യ​മാ​സ സ​മാ​പ​നം

വെബ് ഡെസ്ക്
Published: October 2, 2026 04:13 AM IST | Updated: October 2, 2026 04:13 AM IST

കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി ബി​രി​ക്കു​ളം സാ​വി സ്നേ​ഹാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സ്പോ​ർ​ട്സ് ജേ​ഴ്സി സ​മ്മാ​നി​ക്കു​ന്നു.

ബി​രി​ക്കു​ളം: കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ന്ന ഫൊ​റോ​ന, യൂ​ണി​റ്റ് സ​മി​തി​ക​ളു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി ബി​രി​ക്കു​ളം സാ​വി സ്നേ​ഹാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ കാ​രു​ണ്യ​മാ​സ സ​മാ​പ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​തി​രൂ​പ​ത യു​വ​ജ​ന കു​ടും​ബ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ൻ​വി സ്നേ​ഹാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും സ്പോ​ർ​ട്സ് ജേ​ഴ്സി ന​ൽ​കു​ക​യും ചെ​യ്തു.

വി​വി​ധ ഫൊ​റോ​ന, യൂ​ണി​റ്റ് സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സ​ക്കാ​ലം ന​ട​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മാ​ത്യു മു​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷൈ​നി എ​സ്ഡി​പി, അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ നെ​ല്ലി​ക്ക​ൽ, സെ​ക്ര​ട്ട​റി സാ​ൻ​ജോ​സ് ക​ള​രി​മു​റി​യി​ൽ, സി​സ്റ്റ​ർ അ​നു തോ​മ​സ്, സി​സ്റ്റ​ർ ജി​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : District News Nattuvishesham KCYM Month of Mercy

Recent News

Corehub Up