ശ്രേയസിന്റെ 48-ാം വാർഷികാ ഘോഷങ്ങളുടെ ഭാഗമായി കരുവഞ്ചാൽ യൂണിറ്റിലെ സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പതാക പ്രയാണം ഡയറക്ടർ ഫാ. വർഗീസ് കടക്കേത്ത്
ആലക്കോട്: ബത്തേരി മലങ്കര കത്തോലിക രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസിന്റെ 48-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കരുവഞ്ചാൽ യൂണിറ്റിലെ സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തിൽ പതാക പ്രയാണം നടത്തി. നെല്ലിപ്പാറ, ആലക്കോട്, കല്ലടി, കാവുംകൂടി, പാത്തൻപാറ, ആശാൻകവല, വെള്ളാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
നെല്ലിപ്പാറ കുറിഞ്ഞിക്കുളത്ത് കരുവഞ്ചാൽ യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കടക്കേത്ത് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മാത്യു കുന്നിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ശ്രേയസ് സോണൽ മാനേജർ സാജൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫിസർ റിന്റോ മാത്യു ശ്രേയസ് ദിന സന്ദേശം നൽകി.
ബാബു വെള്ളാം തടത്തിലിന്റെ നേതൃത്വത്തിൽ നടന്ന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ജനപ്രതിനിധികളായ വർക്കി മൂഴിയാങ്കൽ, സിനി കല്ലടയിൽ, സന്തോഷ് കുര്യൻ, ബിന്ദു ബിജു എന്നിവർ ഉദ്ഘാടനം ചെയ്തു. വെള്ളാട് പള്ളിക്കവലയിൽ നടന്ന സമാപന സമ്മേളനം നടുവിൽ പഞ്ചായത്ത് അംഗം സോണി കവിയിൽ ഉദ്ഘാടനം ചെയ്തു.
Tags : District News Nattuvishesham Shreyas Anniversary