x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി​യു​ടെ കാ​ര്‍ ത​ട​ഞ്ഞ് ഡി​വൈ​എ​ഫ്‌​ഐ; മ​ന്ത്രി​യെ തോ​ളി​ലേ​റ്റി വേ​ദി​യി​ലെ​ത്തി​ച്ച് യു​ഡി​എ​ഫു​കാ​ര്‍

വെബ് ഡെസ്ക്
Published: October 2, 2026 04:09 AM IST | Updated: October 2, 2026 04:09 AM IST

തൃ​ക്ക​രി​പ്പു​ര്‍ ന​ട​ക്കാ​വി​ല്‍ മ​ന്ത്രി ഒ.​ജെ. ​ജ​നീ​ഷി​നെ തോ​ളി​ലേ​റ്റി വേ​ദി​യി​ലെ​ത്തി​ക്കു​ന്ന യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍.

തൃ​ക്ക​രി​പ്പു​ര്‍: ന​ട​ക്കാ​വി​ല്‍ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ കാ​റി​ന് നേ​രെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​തി​ക്ര​മം. ന​ട​ക്കാ​വ് ശ്രീ​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളു​മാ​യും കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും സം​വാ​ദ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് കാ​ര്‍ ത​ട​ഞ്ഞ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ല്‍ ന​ട​ക്കാ​വി​ലെ വി​വി​ധ പാ​ത​യോ​ര​ങ്ങ​ളി​ല്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ട്ടം കൂ​ടി പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ഞ്ചി​നെ​ത്തേ​ണ്ട മ​ന്ത്രി രാ​ത്രി 7.30 ഓ​ടെ​യാ​ണ് ന​ട​ക്കാ​വി​ലെ​ത്തി​യ​ത്. ഉ​ദി​നൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് മ​ന്ത്രി​യു​ടെ കാ​ര്‍ എ​ത്തു​മ്പോ​ഴേ​ക്കും ഒ​രു കൂ​ട്ടം ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ലെ​ത്തി മു​ദ്രാ​വാ​ക്യം മു​ഴ​ക്കാ​ന്‍ ആ​രം​ഭി​ച്ചു. ഇ​ത​റി​ഞ്ഞ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് പു​റ​ത്ത് കാ​ത്തു​നി​ന്ന യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​ക്ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി സ്ഥ​ല​ത്തെ​ത്തി. മ​ന്ത്രി​യു​ടെ കാ​റി​ന് മു​ന്നി​ലേ​ക്ക് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ നീ​ങ്ങി​യ​തോ​ടെ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യെ കാ​റി​ല്‍ നി​ന്നി​റ​ക്കി തോ​ളി​ലേ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​പാ​ടി ക​ഴി​ഞ്ഞ് തി​രി​ച്ച് രാ​ത്രി 8.45 ഓ​ടെ പോ​കു​മ്പോ​ള്‍ ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് മ​ന്ത്രി​യു​ടെ കാ​റി​ന് നേ​രെ മു​ട്ട​യെ​റി​ഞ്ഞു. എ​ന്നാ​ല്‍ മ​ന്ത്രി​യു​ടെ കാ​റി​ല്‍ കൊ​ള്ളാ​തെ മു​ട്ട പൊ​ലി​സ് ബ​സി​ന്‍റെ പി​ന്നി​ലെ ചി​ല്ലി​ല്‍ വീ​ണ് പൊ​ട്ടി. ജി​ല്ല പൊ​ലി​സ് മേ​ധാ​വി​യും കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യും ക​ന​ത്ത പൊ​ലി​സ് സ​ന്നാ​ഹ​വു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സം​ഘ​ര്‍​ഷ​ത്തി​ന് അ​യ​വു​ണ്ടാ​യ​ത് മ​ന്ത്രി തി​രി​ച്ചു പോ​യ ശേ​ഷ​മാ​ണ്.

Tags : District News Nattuvishesham DYFI blocks UDF workers

Recent News

Corehub Up