തുടർച്ചയായി പെയ്യുന്ന കനത്ത മഴയെതുടർന്നു ഗന്ധക് നദി കരകവിഞ്ഞപ്പോൾ.
പാറ്റ്ന: നേപ്പാളിലും ഉത്തർപ്രദേശിലും തുടർച്ചയായി പെയ്യുന്ന കനത്ത മഴയ്ക്കുപിന്നാലെ ബിഹാറിൽ ഗന്ധക് നദി കരകവിഞ്ഞു. പലയിടങ്ങളിലും മുൻകാലത്തെ ഏറ്റവും ഉയർന്ന പ്രളയജലനിരപ്പിനും മുകളിൽ ഭീതിതമായാണ് നദിയുടെ കുത്തൊഴുക്ക്.
ഗോപാൽഗഞ്ചിലെ ദുമരിയാഘട്ടിൽ ഗന്ധകിലെ ജലനിരപ്പ് 22 സെന്റിമീറ്റർ വരെ ഉയർന്നു. 36 മണിക്കൂർ വരെ ഇതു തുടർന്നു. ഗംഗയും അപകടനിലയ്ക്കു മുകളിലാണ് ഒഴുകുന്നത്. പാറ്റ്നയിലെ ഗാന്ധിഘട്ടിൽ ജലനിരപ്പ് 49.67 മീറ്ററായി, അപകടനിലയേക്കാൾ 1.07 മീറ്റർ അധികം. ഹാതിദയിൽ 42.49 മീറ്ററും രേഖപ്പെടുത്തി.
ബാഗ്മതി, ബുർഹി ഗന്ധക്, ഘാഗ്ര തുടങ്ങിയ നദികളിലും ജലനിരപ്പ് ഉയർന്നതോടെ പാറ്റ്ന, ഭോജ്പുർ, സാരൺ, വൈശാലി, കിഴക്കൻ–പടിഞ്ഞാറൻ ചമ്പാരൻ, ഗോപാൽഗഞ്ച്, സുപോൾ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി.
Tags : FloodThreat Bihar GandakRiver Overflows Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash