പാറ്റ്ന: നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടര്‍ന്ന് ഉയര്‍ന്ന ബിഹാറിലെ ഗണ്ഡക് നദിയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി.
ബുധനാഴ്ച രാത്രി 11നു സെക്കന്‍ഡില്‍ 1.50 ലക്ഷം ക്യൂസെക് ആയിരുന്ന ജലനിരപ്പ് ഇന്നലെ രാവിലെയോടെ 1.04 ലക്ഷം ക്യൂസെക് ആയി കുറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി വാല്‍മീകിനഗറിലെ ഗണ്ഡക് ബാരേജിന്റെ 36 ഗേറ്റുകളും തുറന്നിരുന്നു. നേപ്പാളിലെ ദേവ്ഘട്ട് പ്രദേശത്തുണ്ടായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്.