x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക വെ​ബ്സൈ​റ്റ്

വെബ്ഡെസ്ക്
Published: October 2, 2026 02:23 AM IST | Updated: October 2, 2026 02:23 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ 1,200 ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​കം ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ നി​​​ല​​​വി​​​ൽവ​​​ന്നു. ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ഫി​​​സു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും ഓ​​​ഫി​​​സി​​​ലെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ക്യു​​​ആ​​​ർ കോ​​​ഡ് സം​​​വി​​​ധാ​​​ന​​​ത്തി​​​നും തു​​​ട​​​ക്ക​​​മാ​​​യി.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 100 ദി​​​ന ക​​​ർമ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ന​​​ട​​​പ്പാ​​​ക്കി​​​യ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റു​​​ക​​​ളു​​​ടെ​​​യും ക്യു​​​ആ​​​ർ കോ​​​ഡ് അ​​​ധി​​​ഷ്ഠി​​​ത സി​​​റ്റി​​​സ​​​ൺ ഫീ​​​ഡ് ബാ​​​ക്ക് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.ഡി. സ​​​തീ​​​ശ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി കെ.എം. ഷാ​​​ജി സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും ത​​​ദ്ദേശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും കൂ​​​ടു​​​ത​​​ൽ അ​​​ടു​​​പ്പി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് ത​​​ദ്ദേ​​​ശ ​​​സ്ഥാപ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തി​​​യ വെ​​​ബ്സൈ​​​റ്റെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ആ​​​ധു​​​നി​​​ക സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള വ​​​ള​​​രെ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലാ​​​ണി​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ 941 ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ, 152 ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ, 14 ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ, 87 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ൾ, ആ​​​റ് മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റ് നി​​​ല​​​വി​​​ൽവ​​​ന്നു. ഓ​​​രോ ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ​​​ സ്ഥാ​​​പ​​​ന​​​ത്തി​​​നും സ്വ​​​ന്തം സ്ഥാ​​​പ​​​ന പ്രൊ​​​ഫൈ​​​ൽ, ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, പൗ​​​ര​​​സേ​​​വ​​​ന​​​ങ്ങ​​​ൾ, വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ, ബ​​​ജ​​​റ്റ്, തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ, അ​​​റി​​​യി​​​പ്പു​​​ക​​​ൾ, റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ, ടെ​​​ൻ​​​ഡ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ പൊ​​​തു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നും ല​​​ഭ്യ​​​മാ​​​ക്കാ​​​നും സാ​​​ധി​​​ക്കും.

ഈ ​​​വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ വ​​​ഴി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ സേ​​​വ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള പ്ര​​​വേ​​​ശ​​​നം സാ​​​ധ്യ​​​മാ​​​കും. K-SMART ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഡി​​​ജി​​​റ്റ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള സം​​​യോ​​​ജ​​​ന​​​ത്തി​​​ലൂ​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, വ​​​സ്തു​​​നി​​​കു​​​തി, കെ​​​ട്ടി​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ൾ, ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ, പ​​​ണ​​​മ​​​ട​​​യ്ക്ക​​​ൽ, അ​​​പേ​​​ക്ഷ​​​ക​​​ൾ, പ​​​രാ​​​തി​​​പ​​​രി​​​ഹാ​​​ര സേ​​​വ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലേ​​​ക്ക് പൗ​​​ര​​​ന്മാ​​​ർ​​​ക്ക് സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി പ്ര​​​വേ​​​ശി​​​ക്കാ​​​നാ​​​കും. ക്യുആ​​​ർ കോ​​​ഡ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ അ​​​ഭി​​​പ്രാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ​​​ത്തി​​​ൽ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഇ​​​ട​​​പെ​​​ടാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഒ​​​രു ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ എ​​​ത്തു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പെ​​​രു​​​മാ​​​റ്റം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഇ​​​ത് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഫ്ര​​​ണ്ട് ഓ​​​ഫി​​​സി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ക്യു​​​ആ​​​ർ കോ​​​ഡ് മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്‌​​​കാ​​​ൻ ചെ​​​യ്ത് അ​​​നു​​​ഭ​​​വ​​​വും അ​​​ഭി​​​പ്രാ​​​യ​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്താം. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​രു​​​മാ​​​റ്റ​​​വും സ​​​ഹ​​​ക​​​ര​​​ണ​​​വും, ആ​​​വ​​​ശ്യ​​​മാ​​​യ സേ​​​വ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും ല​​​ഭ്യ​​​ത, സേ​​​വ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​വും കാ​​​ത്തി​​​രി​​​ക്കേ​​​ണ്ട സ​​​മ​​​യ​​​വും, ഓ​​​ഫിസി​​​ലെ കാ​​​ത്തി​​​രി​​​പ്പ് സ്ഥ​​​ലം, ഇ​​​രി​​​പ്പി​​​ടം, ശു​​​ചി​​​മു​​​റി എ​​​ന്നി​​​വ​​​യു​​​ടെ വൃ​​​ത്തി​​​യും ശു​​​ചി​​​ത്വ​​​വും, ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​റി​​​ലെ അ​​​വ​​​ശ്യ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ (ഫോ​​​മു​​​ക​​​ൾ, സ്റ്റേ​​​ഷ​​​ന​​​റി, ഇ​​​ന്‍റർ​​​നെ​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​വ) ല​​​ഭ്യ​​​ത​​​യും പ്രാ​​​പ്യ​​​ത​​​യും എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പൗ​​​ര​​​ന്മാ​​​ർ​​​ക്ക് പ്ര​​​തി​​​ക​​​ര​​​ണം ന​​​ൽ​​​കാം. പൗ​​​ര​​​ന്മാ​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഗ്രേ​​​ഡിം​​​ഗ് അ​​​ത​​​ത് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കും.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ടി.​​​വി. അ​​​നു​​​പ​​​മ, സ്‌​​​പെ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. ഷാ​​​ന​​​വാ​​​സ്, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ദി​​​വ്യ എ​​​സ്. അ​​​യ്യ​​​ർ, ഡ​​​യ​​​റ​​​ക‌്ട​​​ർ (റൂ​​​റ​​​ൽ) അ​​​പൂ​​​ർ​​​വ ത്രി​​​പാ​​​ഠി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Dedicated Website LocalSelftGovernment Institutions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up