അധിർ രഞ്ജൻ ചൗധരി, മമത ബാനർജി
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി അവശേഷിക്കുന്ന എംഎൽഎമാർക്കും എംപിമാർക്കും ഒപ്പം കോൺഗ്രസിലേക്കു മടങ്ങിവരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി.
മമതയുടെ നേതൃത്വം ബംഗാളിലെ കോൺഗ്രസ് അംഗീകരിക്കുമെന്ന് ചൗധരി പറഞ്ഞു. മൂന്നു ദശകം മുന്പ് കോൺഗ്രസ് വിട്ടാണ് മമത ബാനർജി തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചത്.
അതേസമയം, കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഔദ്യോഗികമായ നിർദേശം വന്നാൽ ലയനകാര്യം പാർട്ടി ചർച്ച ചെയ്യുമെന്നു മുതിർന്ന തൃണമൂൽ നേതാവ് സൗഗത റോയി പറഞ്ഞു.
അധിർ രഞ്ജൻ ചൗധരി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്ന് സൗഗത റോയി കൂട്ടിച്ചേർത്തു.
Tags : AdhirRanjan MamataBanerjee Return Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash