വിനിസ്യൂസ് ജൂണിയർ
കോല്‍ക്കത്ത: ഇന്ത്യക്ക് എതിരായ രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ പോരാട്ടത്തിനായി ബ്രസീല്‍ പുരുഷ ടീം കോല്‍ക്കത്തയില്‍ ലാന്‍ഡ് ചെയ്തു. 11 മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവിലാണ് കാനറി സംഘം ഇന്ത്യയില്‍ കാലുകുത്തിയത്.
ഫിഫ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരായ ബ്രസീല്‍ 138-ാം സ്ഥാനക്കാരായ ഇന്ത്യയുമായി നാളെ സൗഹൃദ മത്സരത്തിന് ഇറങ്ങും.
കോല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്. ബ്രസീലിന് എതിരേ ഇന്ത്യ കാല്‍പ്പന്തു പോരാട്ടത്തിന് ഇറങ്ങുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
ഏഴിന് ഇന്ത്യയെ നേരിടുന്ന ഉറുഗ്വെ ടീം അംഗങ്ങളും ഇന്നലെ കോൽക്കത്തയിൽ എത്തി.
കാര്‍ലോ ആഞ്ചെലോട്ടി മുഖ്യപരിശീലകനായുള്ള ബ്രസീലിന്റെ 26 അംഗ സംഘത്തില്‍ വിനിസ്യൂസ് ജൂണിയര്‍, റാഫീഞ്ഞ, എന്‍ഡ്രിക്, മാര്‍ക്കിഞ്ഞോസ്, ബ്രൂണോ ഗിമാറാഷ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ട്.