Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MensTeam

ബ്ര​സീ​ല്‍ പു​രു​ഷ ടീം ​കോ​ല്‍​ക്ക​ത്ത​യി​ല്‍

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ക്ക് എ​തി​രാ​യ രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ പോ​രാ​ട്ട​ത്തി​നാ​യി ബ്ര​സീ​ല്‍ പു​രു​ഷ ടീം ​കോ​ല്‍​ക്ക​ത്ത​യി​ല്‍ ലാ​ന്‍​ഡ് ചെ​യ്തു. 11 മ​ണി​ക്കൂ​ര്‍ നീ​ണ്ട യാ​ത്ര​യ്‌​ക്കൊ​ടു​വി​ലാ​ണ് കാ​ന​റി സം​ഘം ഇ​ന്ത്യ​യി​ല്‍ കാ​ലു​കു​ത്തി​യ​ത്.

ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ല്‍ അ​ഞ്ചാം സ്ഥാ​ന​ക്കാ​രാ​യ ബ്ര​സീ​ല്‍ 138-ാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​യു​മാ​യി നാ​ളെ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങും.

കോ​ല്‍​ക്ക​ത്ത സാ​ള്‍​ട്ട്‌​ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി 7.30നാ​ണ് കി​ക്കോ​ഫ്. ബ്ര​സീ​ലി​ന് എ​തി​രേ ഇ​ന്ത്യ കാ​ല്‍​പ്പ​ന്തു പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്.

ഏ​ഴി​ന് ഇ​ന്ത്യ​യെ നേ​രി​ടു​ന്ന ഉ​റു​ഗ്വെ ടീം ​അം​ഗ​ങ്ങ​ളും ഇ​ന്ന​ലെ കോ​ൽ​ക്ക​ത്ത​യി​ൽ എ​ത്തി.

കാ​ര്‍​ലോ ആ​ഞ്ചെ​ലോ​ട്ടി മു​ഖ്യ​പ​രി​ശീ​ല​ക​നാ​യു​ള്ള ബ്ര​സീ​ലി​ന്‍റെ 26 അം​ഗ സം​ഘ​ത്തി​ല്‍ വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍, റാ​ഫീ​ഞ്ഞ, എ​ന്‍​ഡ്രി​ക്, മാ​ര്‍​ക്കി​ഞ്ഞോ​സ്, ബ്രൂ​ണോ ഗി​മാ​റാ​ഷ് തു​ട​ങ്ങി​യ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ണ്ട്.

Latest News

Corehub Up