x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഫാ​രി പാ​ര്‍​ക്ക്; പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കും: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

വെബ് ഡെസ്ക്
Published: October 2, 2026 03:56 AM IST | Updated: October 2, 2026 03:56 AM IST

സൂ ​സ​ഫാ​രി പാ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​യി മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന

ത​ളി​പ്പ​റ​ന്പ്:  മ​ണ്ഡ​ല​ത്തി​ലെ നാ​ടു​കാ​ണി​യി​ല്‍ നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സൂ ​സ​ഫാ​രി പാ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ത​ളി​പ്പ​റ​ന്പ്:  മ​ണ്ഡ​ല​ത്തി​ലെ നാ​ടു​കാ​ണി​യി​ല്‍ നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സൂ ​സ​ഫാ​രി പാ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വ​ലി​യ സ​മ​യ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​വ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും വി​വി​ധ വ​കു​പ്പു​ക​ള്‍​ക്കി​ട​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തിനു​മാ​യി ത​ളി​പ്പ​റ​മ്പ് എം​എ​ല്‍​എ ചെ​യ​ര്‍​മാ​നാ​യും മൃ​ഗ​ശാ​ലാ വ​കു​പ്പ് സൂ​പ്ര​ണ്ട് ക​ണ്‍​വീ​ന​റാ​യും ഒ​രു പ്രാ​ദേ​ശി​ക സ​മി​തി​ക്ക് രൂ​പം ന​ല്‍​കി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ദ്ധ​തി പ്ര​ദേ​ശം ഉ​ള്‍​പ്പെ​ടു​ന്ന കു​റു​മാ​ത്തൂ​ര്‍, ച​പ്പാ​ര​പ്പ​ട​വ്  പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ര്‍, ആ​ര്‍​ഡി​ഒ, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി പ്ര​തി​നി​ധി, പാ​ര്‍​ക്ക് സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് സ​മി​തി. സ​മ​യ​ന​ഷ്ടം വ​രാ​തെ എ​ത്ര​യും വേ​ഗം പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യി സ​മ​യ​ക്ര​മം ത​യാ​റാ​ക്കും.

ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യാ​ലു​ട​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​ശ​ദ​മാ​യ യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.സ​ഫാ​രി പാ​ര്‍​ക്കി​ന്‍റെ ഡി​പി​ആ​ര്‍, കോ​ണ്ടൂ​ര്‍ മാ​പ്പ് എ​ന്നി​വ ത​യാ​റാ​ക്ക​ല്‍, പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം സ​മാ​ന്ത​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ആ​യി​ര​ത്തി​ലേ​റെ മ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്ത് ഇ​ന്‍​വെ​ന്‍റ​റി ത​യാ​റാ​ക്കു​ന്ന​തി​ന് കേ​ര​ള ഫോ​റ​സ്റ്റ് റി​സേ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നെ (കെ​എ​ഫ്ആ​ര്‍​ഐ) ചു​മ​ത​ല​പ്പെ​ടു​ത്തും. അ​തോ​ടൊ​പ്പം റ​വ​ന്യൂ വ​കു​പ്പി​ല്‍ നി​ന്ന് മൃ​ഗ​ശാ​ലാ വ​കു​പ്പി​ന് കൈ​മാ​റി​ക്കി​ട്ടി​യ 252.8 ഏ​ക്ക​ര്‍ വ​രു​ന്ന പ​ദ്ധ​തി​പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​യി ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. ഡി​പി​ആ​ര്‍ ത​യാ​റാ​യാ​ല്‍ മാ​ത്ര​മേ കേ​ന്ദ്ര മൃ​ഗ​ശാ​ല അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി​ക്കാ​യി പ്ര​പ്പോ​സ​ല്‍ ത​യാ​റാ​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

​മി​കൈ​മാ​റ്റ വ്യ​വ​സ്ഥ പ്ര​കാ​രം നി​ല​വി​ലെ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ തൊ​ഴി​ലാ​ളി​ക​ളെ പ​ദ്ധ​തി​യി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യു​മെ​ന്നും ആ​വ​ശ്യ​മ​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.യോ​ഗ​ത്തി​ല്‍ ടി.​കെ. ഗോ​വി​ന്ദ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ്, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട്, മ്യൂ​സി​യം-​മൃ​ഗ​ശാ​ലാ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പി.​എ​സ്. മ​ഞ്ജു​ള ദേ​വി, ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ, തി​രു​വ​ന​ന്ത​പു​രം സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക് സൂ​പ്ര​ണ്ട് ടി.​വി. അ​നി​ല്‍​കു​മാ​ര്‍, സ​ഫാ​രി പാ​ര്‍​ക്ക് സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ ബി. ​ജോ​സ​ഫ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : District News Nattuvishesham Safari Park

Recent News

Corehub Up