നോർവെയെ പരാജയപ്പെടുത്തിയ വെയ്ൽസ് താരങ്ങളുടെ ആഘോഷം
കാർഡിഫ്: യുവേഷ നേഷൻസ് ലീഗ് ഫുട്ബോളിൽ നോർവെയെ വീഴ്ത്തി വെയ്ൽസ്. വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെയ്ൽസ് വിജയിച്ചത്.
വെയ്ൽസിന് വേണ്ടി ഡാനിയൽ ജെയിംസും നെക്കൊ വില്യംസുമാണ് ഗോളുകൾ നേടിയത്. നോർവെയ്ക്ക് വേണ്ടി ഓസ്കാർ ബോബ് ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ വെയ്ൽസിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഡിയിൽ നാലാമതാണ് വെയ്ൽസ്.
Tags : UEFA Nations League Football Wales beats Norway