വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്സിം പ്രവർത്തനങ്ങൾ കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ലോക വിപണികളിലേക്ക് നേരിട്ടുള്ള പ്രവേശനം സാധ്യമാക്കുമെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖത്തെ കയറ്റിറക്കുമതി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പുതിയ വ്യാപാര സാധ്യതകൾ സാധാരണക്കാരുടെ ജീവിതത്തിൽ അനുകൂലമായ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ നേരിട്ട് എത്തിക്കാൻ കഴിയാതിരുന്ന വിപണികളിലേക്കും കേരളത്തിന്റെ കയർ, കറ്റാർവാഴ തുടങ്ങിയ ഉത്പന്നങ്ങൾ എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന പദ്ധതിയായ മിഷൻ സമുദ്രയുടെ ഭാഗമായി ലോജിസ്റ്റിക്സ് പാർക്കുകളും അനുബന്ധ സ്ഥാപനങ്ങളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ദുബായ് തുറമുഖം യുഎഇയ്ക്ക് നൽകിയ വലിയ സംഭാവനകൾ പോലെ വിഴിഞ്ഞം തുറമുഖം കേരള വികസനത്തിന്റെ പ്രധാന കവാടമായി മാറുമെന്നും മന്ത്രി പറഞ്ഞു.
Tags : Vizhinjam port Kerala's progress Minister Kunjalikutty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash