x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ്പി​ന് പ​ക​രം ഡി​റ്റ​ർ​ജ​ന്‍റ് പൗ​ഡ​ർ ഇ​ട്ട് നി​ർ​മി​ച്ച ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് 24 കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ഓൺലൈൻ ഡെസ്ക്
Published: August 18, 2026 09:02 PM IST | Updated: August 18, 2026 09:02 PM IST

പ്രതീകാത്മക ചിത്രം

പാ​റ്റ്ന: ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ൽ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ്പി​ന് പ​ക​രം തെ​റ്റാ​യി ഡി​റ്റ​ർ​ജ​ന്‍റ് ചേ​ർ​ത്ത​തി​നെ തു​ട​ർ​ന്ന് 24-ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന​ള​ന്ദ ജി​ല്ല​യി​ലെ പ​രാ​സി മി​ഡി​ൽ സ്കൂ​ളി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്.

സ്കൂ​ളി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ്പ് കു​റ​വാ​ണെ​ന്ന് കു​ട്ടി​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പാ​ച​ക​പ്പു​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡി​റ്റ​ർ​ജ​ന്‍റ് പൗ​ഡ​ർ അ​ബ​ദ്ധ​ത്തി​ൽ ഉ​പ്പാ​ണെ​ന്ന് ക​രു​തി പാ​ച​ക​ക്കാ​ര​ൻ ഭ​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച ഉ​ട​ൻ ത​ന്നെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ടു​ത്ത ത​ല​ക​റ​ക്ക​വും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കു​ട്ടി​ക​ളെ തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള എ​ല്ലാ കു​ട്ടി​ക​ളും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. 

Tags : Detergent Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up