x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​മ്രാ​ൻ ഖാ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക; ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കി പാ​കി​സ്ഥാ​ൻ സു​പ്രീം​കോ​ട​തി

ഓൺലൈൻ ഡെസ്ക്
Published: August 18, 2026 08:40 PM IST | Updated: August 18, 2026 08:40 PM IST

പാ​കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ

ക​റാ​ച്ചി: പാ​കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ പാ​കി​സ്ഥാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി​യാ​യ പാ​കി​സ്ഥാ​ൻ തെ​ഹ്രീ​കെ ഇ​ൻ​സാ​ഫും കു​ടും​ബ​വും ദീ​ർ​ഘ​കാ​ല​മാ​യി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ത്തി​നാ​ണ് ഇ​തോ​ടെ അം​ഗീ​കാ​ര​മാ​യ​ത്. 

48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തെ ഷി​ഫ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നും സെ​പ്റ്റം​ബ​ർ 16 വ​രെ ചി​കി​ത്സ​യി​ൽ തു​ട​രാ​നു​മാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.ആ​വ​ശ്യ​ത്തി​ന് ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​മ്രാ​ൻ ഖാ​ന്‍റെ വ​ല​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച​ശ​ക്തി 85 ശ​ത​മാ​ന​ത്തോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി അ​മി​ക്ക്യ​സ് ക്യൂ​റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ടാ​തെ ഉ​ത്ക​ണ്ഠ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഹൃ​ദ​യ​മി​ടി​പ്പ് വ​ർ​ധി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടു​ന്നു​ണ്ട്. 

ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​മാ​യി മ​ക്ക​ളാ​യ സു​ലൈ​മാ​ൻ ഖാ​ൻ, കാ​സിം ഖാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ, അ​ഭി​ഭാ​ഷ​ക​ർ​ക്കോ, ഡോ​ക്ട​ർ​മാ​ർ​ക്കോ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. 2023 ഓ​ഗ​സ്റ്റ് മു​ത​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന 73-കാ​ര​നാ​യ ഇ​മ്രാ​ൻ ഖാ​നെ​തി​രെ​യു​ള്ള കേ​സു​ക​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നാ​ണ് പാ​ർ​ട്ടി ആ​രോ​പി​ക്കു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വി​നെ പി​ടി​ഐ സ്വാ​ഗ​തം ചെ​യ്തു. 

Tags : Pakistan SupremeCourt LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up