വിജയ്, തൃഷ
ചെന്നൈ: സ്വാതന്ത്ര്യദിന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയിയും നടി തൃഷയും തമ്മിൽ സല്യൂട്ട് കൈമാറിയ സംഭവത്തിലും നടി മുൻനിരയിൽ ഇരുന്നതിലും രൂക്ഷവിമർശനവുമായി പ്രതിപക്ഷമായ ഡിഎംകെ. പാർട്ടി മുഖപത്രമായ 'മുരശൊലി'യിലെ മുഖപ്രസംഗത്തിലൂടെയാണ് ഡിഎംകെ വിജയിക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടത്.
സെന്റ് ജോർജ് കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിജയിയുടെ മാതാപിതാക്കൾക്കൊപ്പമാണ് തൃഷ മുൻനിരയിൽ ഇരുന്നത്. ദേശീയപതാക ഉയർത്തിയ ശേഷം കടന്നുപോയ മുഖ്യമന്ത്രി വിജയിയെ തൃഷ സല്യൂട്ട് ചെയ്യുന്നതിന്റെയും വിജയ് തിരിച്ച് സല്യൂട്ട് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
സ്വാതന്ത്ര്യദിനം പോലെ ഔദ്യോഗിക പ്രാധാന്യമുള്ള ഒരു ചടങ്ങിൽ നടിക്ക് മുൻനിരയിൽ ഇരിപ്പിടം നൽകിയതും, പരസ്പരം സല്യൂട്ട് ചെയ്തതും സ്ഥാനത്തിന്റെ അന്തസിന് നിരക്കാത്തതാണെന്ന് 'മുരശൊലി' വിമർശിച്ചു.
വിജയിക്ക് വോട്ട് ചെയ്തവർക്ക് പോലും ഈ കാഴ്ച ഉൾക്കൊള്ളാൻ കഴിയില്ലെന്നും, ഇത്തരം കാര്യങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ലേഖനത്തിൽ പറയുന്നു. എന്നാൽ ആരോപണങ്ങളോട് വിജയിയുടെ പാർട്ടിയായ ടിവികെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ മേയ് മാസത്തിൽ വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു.
Tags : Vijay Trisha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash