x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റോ വേ​സ്റ്റ് സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റും: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: October 3, 2026 05:27 AM IST | Updated: October 3, 2026 05:27 AM IST

പ​റ​വൂ​ർ: കേ​ര​ള​ത്തെ സീ​റോ വേ​സ്റ്റ് സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​മെ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു മാ​തൃ​ക​യാ​യി മോ​ഡ​ല്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. കേ​ര​ള​ത്തെ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​നും മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന നി​ര്‍​മ​ലം പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം കാ​മ്പ​യി​നി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നോ​ര്‍​ത്ത് പ​റ​വൂ​രി​ലെ സ​ണ്ണി ക​ൺ​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള ശു​ചി​ത്വ​സം​സ്‌​കാ​രം ന​മ്മു​ടെ നാ​ട്ടി​ലും ശീ​ല​മാ​യി മാ​റ​ണം. ഇ ​വേ​സ്റ്റ്, കെ​മി​ക്ക​ല്‍ വേ​സ്റ്റ് തു​ട​ങ്ങി​യ പു​തി​യ​ത​രം മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍​ക്കു കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കും. മാ​ലി​ന്യ​സം​സ്‌​ക​ര​ണ മാ​തൃ​ക​ക​ള്‍ പ​ഠി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​നു പ​ക​രം വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​തി​നേ​ക്കാ​ള്‍ മി​ക​ച്ച ബെ​സ്റ്റ് മോ​ഡ​ല്‍ പ്ലാ​ന്‍റു​ക​ള്‍ കേ​ര​ള​ത്തി​ല്‍​ത്ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​ക്കും.

മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്കാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ സാ​മ്പ​ത്തി​ക​സ​ഹാ​യ​വും ധ​ന​വ​കു​പ്പ് ന​ല്‍​കും. ക​ട​ലാ​സ് ക​മ്പ​നി​ക​ളെ മാ​റ്റി​നി​ര്‍​ത്തി, മി​ക​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ക​മ്പ​നി​ക​ളെ പ​ഠി​ച്ചു മാ​ത്ര​മേ ചു​മ​ത​ല​യേ​ല്‍​പ്പി​ക്കൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കാ​മ്പ​യി​ന്‍ ലോ​ഗോ​യും പ​ദ്ധ​തി രൂ​പ​രേ​ഖ​യും മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

Tags : Kerala zero-waste state Chief Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up