കൊച്ചി: ബാങ്കിനെ വഞ്ചിച്ചും വ്യാജരേഖകൾ ചമച്ചും 23 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർക്കെതിരേ പാലാരിവട്ടം പൊലിസ് കേസെടുത്തു. കാഞ്ഞിരവേലി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ജെനി വർഗീസ്, ഡയറക്ടർമാരായ ഗീബ കൊള്ളിയേലിൽ, ജെനി ജിനു എന്നിവർക്കെതിരേയാണു കേസെടുത്തത്.
ഇൻസ്പെക്ടർ പി. എസ് മഞ്ജിത് ലാലിനാണ് അന്വേഷണച്ചുമതല. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഫ്രോഡ് ആൻഡ് വിജിലൻസ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജോബിൻ(42) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ധനലക്ഷ്മി ബാങ്കിൽ മുന്‍പ് വായ്പയ്ക്കായി പണയപ്പെടുത്തിയ വസ്തുക്കളുടെ രേഖകൾ വ്യാജമായി ചമച്ചാണു പ്രതികൾ തട്ടിപ്പ് നടത്തിയത്.
വസ്തുക്കള്‍ പണയത്തിലാണെന്ന വിവരങ്ങൾ മറച്ചുവച്ച് വ്യാജരേഖ ഹാജരാക്കി എച്ച്ഡിഎഫ്സി ബാങ്കിൽനിന്ന് 23 കോടി പ്രതികൾ വായ്പയായി കൈപ്പറ്റി. വായ്പ തിരിച്ചടയ്ക്കാതെ ബാങ്കിനെ വഞ്ചിക്കാന്‍ ഒത്തുകളിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. 2023 ജൂൺ, നവംബർ മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളുടെ പേരില്‍ സമാനപരാതികള്‍ ഉള്ളതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.
Tags : Case defrauding bank crore forging documents Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash