പ്രതീകാത്മക ചിത്രം - എഐ
കോട്ടയം: കോട്ടയം ദര്‍ശന സാംസ്കാരിക കേന്ദ്രം നടത്തുന്ന പ്രഫഷഷണല് നാടകമത്സരം നവംബര്‍ 21 മുതല്‍ 30 വരെ കോട്ടയം ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ നടക്കും.
മികച്ച നാടകത്തിന് 25,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും മികച്ച രണ്ടാമത്തെ നാടകത്തിന് വിളപ്പില്‍ മധു അവാര്‍ഡും 20,000 രൂപയും നല്‍കും.
മികച്ച രചന, സംവിധാനം, നടന്, നടി, സഹനടന്‍, സഹനടി, ഹാസ്യനടന്, ബാലതാരം, സംഗീതം, ഗാനാലാപനം, രംഗസജ്ജീകരണം, കേശാലങ്കാരം, ജനപ്രിയനാടകം എന്നിവയ്ക്ക് കാഷ് അവാര്‍ഡും ഫലകവും നല്‍കും. തെരഞ്ഞെടുക്കുന്ന 10 നാടകങ്ങള്‍ക്കാണ് അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ട്രൂപ്പുകള്‍ 15നകം 2026ലെ പുതിയ നാടകത്തിന്റെ സ്ക്രിപ്റ്റിന്റെ കോപ്പി കണ്‍വീനര്‍ നാടകമത്സരം, ദര്‍ശന സാംസ്കാരിക കേന്ദ്രം, ശാസ്ത്രി റോഡ്, കോട്ടയം-686 001 എന്ന വിലാസത്തില്‍ നൽകണം. ഫോൺ: 9447008255
Tags : Darshana DramaCompetition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash