x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​​​രി​​​ട്ടു ക​​​ണ്ട​​​പ്പോ​​ൾ ആ​​​ശ്വാ​​​സ​​​മായി: സോ​​​ണ​​​ൽ മ​​​ച്ചാ​​​ർ

വെബ്ഡെസ്ക്
Published: October 3, 2026 01:50 AM IST | Updated: October 3, 2026 01:54 AM IST

ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത് മ​​​ച്ചാ​​​റും ഭാ​​​ര്യ സോ​​​ണ​​​ൽ മ​​​ച്ചാ​​​റും (ഫയൽ ചിത്രം)

മും​​​ബൈ: ഫ്ലൈ ​​​ദു​​​ബാ​​​യ് വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത് മ​​​ച്ചാ​​​റി​​​നു​​​ നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യെ​​​ന്ന വാ​​​ർ​​​ത്ത കേ​​​ട്ട​​​പ്പോ​​​ൾ താ​​​ൻ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു​​​പോ​​​യെ​​​ന്ന് ഭാ​​​ര്യ സോ​​​ണ​​​ൽ മ​​​ച്ചാ​​​ർ.

എ​​​ങ്ങ​​​നെ പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു​​​പോ​​​ലും അ​​​റി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്നു താ​​​നെ​​​ന്നും എ​​​ന്നാ​​​ൽ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യും പി​​​ന്തു​​​ണ​​​യും സ്മി​​​തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന വി​​​വ​​​ര​​​വു​​​മാ​​​ണ് ആ​​​ശ്വാ​​​സ​​​മേ​​​കി​​​യ​​​തെ​​​ന്നും സോ​​​ണ​​​ൽ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച അ​​​ദ്ദേ​​​ഹ​​​ത്തെ നേ​​​രി​​​ട്ടു ക​​​ണ്ടു. യു​​​എ​​​ഇ​​​യി​​​ലെ സൈ​​​നി​​​ക ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. സ്മി​​​ത് എ​​​ത്ര​​​യും വേ​​​ഗം പൂ​​​ർ​​​ണ ആ​​​രോ​​​ഗ്യ​​​വാ​​​നാ​​​യി വീ​​​ട്ടി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത് -​​​സോ​​​ണ​​​ൽ പ​​​റ​​​ഞ്ഞു.

 

 

K-Rail Survey

ഭ​​​യ​​​ന്നുപോയി

മും​​​ബൈ: മ​​​ക​​​ന്‍റെ ധീ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ർ​​​ത്ത കേ​​​ട്ട​​​പ്പോ​​​ൾ ആ​​​ദ്യം ഭ​​​യ​​​വും ഞെ​​​ട്ട​​​ലു​​​മാ​​​ണ് ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന് ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത് മ​​​ച്ചാ​​​റി​​​ന്‍റെ പി​​​താ​​​വ് ഭൂ​​​പേ​​​ന്ദ്ര മ​​​ച്ചാ​​​ർ പ​​​റ​​​ഞ്ഞു.

“ഏ​​​തൊ​​​രു മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യും പോ​​​ലെ കേ​​​ട്ട​​​യു​​​ട​​​ൻ ഞ​​​ങ്ങ​​​ളും ഭ​​​യ​​​ന്നു​​​പോ​​​യി. ഇ​​​ത്ത​​​ര​​​മൊ​​​രു അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തെ നേ​​​രി​​​ടാ​​​ൻ ആ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ക്കാ​​​റി​​​ല്ല.

എ​​​ന്നാ​​​ൽ, ആ ​​​സ​​​മ​​​യ​​​ത്ത് അ​​​വ​​​നു ല​​​ഭി​​​ച്ച ആ​​​ന്ത​​​രി​​​കശ​​​ക്തി​​​യും ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​വു​​​മാ​​​ണ് 174 യാ​​​ത്ര​​​ക്കാ​​​രു​​​ൾ​​​പ്പ​​​ടെ 180 പേ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ത്’’-​​​ഭൂ​​​പേ​​​ന്ദ്ര മ​​​ച്ചാ​​​ർ പ​​​റ​​​ഞ്ഞു.

17 വ​​​ർ​​​ഷ​​​മാ​​​യി വ്യോ​​​മ​​​യാ​​​ന​​​രം​​​ഗ​​​ത്തു​​​ള്ള സ്മി​​​ത്തി​​​നു വി​​​മാ​​​നം പ​​​റ​​​ത്ത​​​ൽ ജീ​​​വ​​​വാ​​​യു​​​പോ​​​ലെ​​​യാ​​​ണെ​​​ന്നും പൂ​​​ർ​​​ണ​​​മാ​​​യി സു​​​ഖം പ്രാ​​​പി​​​ച്ച​​​ശേ​​​ഷം ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​മെ​​​ന്നും പി​​​താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : SonalMachchhar FlyDubaiFlight SmitMachchhar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up