കെ.എം. ബഷീർ (ഫയൽ ചിത്രം)
തിരുവനന്തപുരം: സിറാജ് ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം. ബഷീർ കൊലപാതക കേസിന്റെ വിചാരണ അട്ടിമറിക്കാൻ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടതായി ഗുരുതര ആരോപണം.
സിറാജ് ദിനപത്രം ഡയക്ടർ എ. സൈഫുദ്ദീൻ ഹാജിയാണ് പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അട്ടിമറിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചാണ് തീരുമാനം. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കൊല്ലപ്പെട്ട ബഷീറിന്റെ ഭാര്യയുടെ ആവശ്യവുമായി ബന്ധപ്പെട്ട ഫയൽ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയിൽ നിന്ന് ചീഫ് സെക്രട്ടറി വിളിച്ചുവരുത്തി എതിർ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ഒടുവിൽ ആവശ്യം നിരാകരിച്ചിരിക്കുന്നതെന്നാണ് എ. സൈഫുദ്ദീന്റെ ആരോപണം.
Tags : Complaint SpecialProsecutor Appointment KMBasheer MurderCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash