സിബിഎസ്ഇ പ്രിന്‍സിപ്പൽസ് കോണ്‍ഫറന്‍സ് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: അറിവ് പുതുക്കിയില്ലെങ്കില്‍ അധ്യാപകര്‍ ഇനി വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. അറിവിന്റെ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുകയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ കൃത്രിമ ബുദ്ധി (എഐ) മനുഷ്യബുദ്ധിയെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സസിന്റെ (സികെഎസ്സി) 17ാമത് സിബിഎസ്ഇ പ്രിന്‍സിപ്പൽസ് കോണ്‍ഫറന്‍സ് കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചടങ്ങിൽ സികെഎസ്സി പ്രസിഡന്റ് ഡോ. ജോജി പോള്‍ അധ്യക്ഷത വഹിച്ചു. സിബിഎസ്ഇ പരിശീലനവിഭാഗം ഡയറക്ടര്‍ ഡോ. മനോജ് കെ. ശ്രീവാസ്തവ, സിബിഎസ്ഇ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പ്രഗ്യ എം. സിഗ്, സിബിഎസ്ഇ സെന്റര്‍ ഓഫ് എക്സലന്‍സ് മേധാവി എസ്. നിര്‍മല എന്നിവര്‍ പ്രസംഗിച്ചു.
1473 സിബിഎസ്ഇ സ്കൂളുകളിലെ പ്രിന്‍സിപ്പൽമാരുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സ്സ് ആണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം ഇന്നു സമാപിക്കും.
Tags : Teaching Challenges AI VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CBSC