Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Challenges

ക​​രു​​ത്ത​​രെ നേ​​രി​​ടാ​​ൻ ഇ​​ന്ത്യ​​ സജ്ജം

ന്യൂ​​ഡ​​ൽ​​ഹി: അ​​ഞ്ചു​​വ​​ട്ടം ലോ​​ക​​ചാ​​ന്പ്യന്മാരായ ബ്ര​​സീ​​ൽ, ര​​ണ്ടു​​വ​​ട്ടം ചാ​​ന്പ്യന്മാരാ​​യ ഉ​​റ​​ഗ്വെ, ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ക​​രു​​ത്ത​​രാ​​യ പാ​​ന​​മ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രാ​​യ അ​​ന്താ​​രാ​​ഷ്ട്ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള 26 അം​​ഗ ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ഹെ​​ഡ് കോ​​ച്ച് ഖാ​​ലി​​ദ് ജ​​മീ​​ൽ പ്ര​​ഖ്യാ​​പി​​ച്ച ടീ​​മി​​ൽ നാ​​ല് മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ ഇ​​ടം പി​​ടി​​ച്ചു.

അ​​തേ​​സ​​മ​​യം പ്ര​​മു​​ഖ താ​​ര​​ങ്ങ​​ളാ​​യ സ​​ന്ദേ​​ശ് ജി​​ങ്കാ​​ൻ, ലാ​​ലി​​യ​​ൻ​​സു​​വാ​​ല ചാം​​ഗ്തേ എ​​ന്നി​​വ​​ർ​​ക്ക് സ്ഥാ​​നം ല​​ഭി​​ച്ചി​​ല്ല എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം. ബി​​ജോ​​യ് വ​​ർ​​ഗീ​​സ്, ആ​​ഷി​​ഖ് കു​​രു​​ണി​​യ​​ൻ, മു​​ഹ​​മ്മ​​ദ് സ​​നാ​​ൻ, സ​​ഹ​​ൽ അ​​ബ്ദു​​ൽ സ​​മ​​ദ് എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ൽ ഇ​​ടം നേ​​ടി​​യ മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ.

സീ​​നി​​യ​​ർ ഗോ​​ൾ കീ​​പ്പ​​ർ ഗു​​ർ​​പ്രീ​​ത് സിം​​ഗ് സ​​ന്ധു, ആ​​കാ​​ശ് മി​​ശ്ര, അ​​ൻ​​വ​​ർ അ​​ലി, ജ​​യ് ഗു​​പ്ത, ഫാ​​റൂ​​ഖ് ചൗ​​ധ​​രി, മ​​ൻ​​വീ​​ർ സിം​​ഗ്, റ​​ഹീം അ​​ലി, റ​​യാ​​ൻ വി​​ല്യം​​സ് അ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ താ​​ര​​ങ്ങ​​ളെ​​ല്ലാം 26 അം​​ഗ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

14ന് പ​​രി​​ശീ​​ല​​ന ക്യാം​​പ്

മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് മു​​ന്നോ​​ടി​​യാ​​യി 14നു ​​ബം​​ഗ​​ളൂ​​രു​​വി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ന ക്യാം​​പ് ആ​​രം​​ഭി​​ക്കും. 16ന് ​​ബം​​ഗ​​ളൂ​​രു​​വി​​ൽവ​​ച്ച് ന​​ട​​ക്കു​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ പാ​​ന​​മ​​യെ നേ​​രി​​ടും. ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​ന് കോ​​ൽ​​ക്ക​​ത്ത​​യി​​ൽവ​​ച്ച് ക​​രു​​ത്ത​​രും അ​​ഞ്ച് ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​​ൻ​​മാ​​രു​​മാ​​യ ബ്ര​​സീ​​ലി​​നെ​​യും ഒ​​ക്ടോ​​ബ​​ർ ആ​​റി​​ന് മു​​ൻ ലോ​​ക ചാ​​ന്പ്യ​​ൻ​​കൂ​​ടി​​യാ​​യ ഉ​​റു​​ഗ്വെ​​യെ​​യും ഇ​​ന്ത്യ നേ​​രി​​ടും. ഫു​​ട്ബോ​​ൾ ലോ​​ക​​ത്തെ വ​​ന്പ​​ൻ ശ​​ക്തി​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ ക​​ളി​​ക്കാ​​നെ​​ത്തു​​ന്ന​​ത് ആ​​രാ​​ധ​​ക​​രെയും ആ​​വേ​​ശ​​ത്തി​​ലാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​യു​​ടെ 26 അം​​ഗ ടീം:

​​ഗോ​​ൾ കീ​​പ്പ​​ർ​​മാ​​ർ: അ​​ൽ​​ബി​​നോ ഗോ​​മ​​സ്, ഗു​​ർ​​പ്രീ​​ത് സിംഗ്‌ സ​​ന്ധു, പ്ര​​ഭ്സു​​ഖാ​​ൻ സിംഗ്‌ ഗി​​ൽ, സോം ​​കു​​മാ​​ർ.

പ്ര​​തി​​രോ​​ധ നി​​ര: അ​​ഭി​​ഷേ​​ക് സിംഗ്‌ ടെ​​ക്ചാം, ആ​​കാ​​ശ് മി​​ശ്ര, അ​​ൻ​​വ​​ർ അ​​ലി, ബി​​ജോ​​യ് വ​​ർ​​ഗീ​​സ്, ഹ​​മിം​​ഗ്ത​​ൻ​​മാ​​വി​​യ റാ​​ൽ​​റ്റെ, ജ​​യ് ഗു​​പ്ത, പ്രാം​​വീ​​ർ, റി​​ക്കി മീ​​തെ​​യ് ഹാ​​ബാം.

മ​​ധ്യ​​നി​​ര: അ​​നി​​രു​​ദ്ധ് ഥാ​​പ്പ, ആ​​ഷി​​ഖ് കു​​രു​​ണി​​യ​​ൻ, ഫാ​​റൂ​​ഖ് ചൗ​​ധ​​രി, ലാ​​ലെ​​ങ്മാ​​വി​​യ റാ​​ൽ​​റ്റെ, മ​​ക്കാ​​ർ​​ട്ട​​ണ്‍ നി​​ക്സ​​ൻ, മു​​ഹ​​മ്മ​​ദ് സ​​നാ​​ൻ, റി​​ക്കി ഷാ​​ബോ​​ങ്, സ​​ഹ​​ൽ അ​​ബ്ദു​​ൽ സ​​മ​​ദ്.

മു​​ന്നേ​​റ്റ നി​​ര: എ​​ഡ്മ​​ണ്ട് ലാ​​ൽ​​റി​​ൻ​​ഡി​​ക, ഇ​​ർ​​ഫാ​​ൻ യാ​​ദ്വാ​​ദ്, മ​​ൻ​​വീ​​ർ സി​​ങ്, റ​​ഹീം അ​​ലി, റ​​യാ​​ൻ വി​​ല്യം​​സ്, വി​​ക്രം പ്ര​​താ​​പ് സിംഗ്‌.

റി​​സ​​ർ​​വ് താ​​ര​​ങ്ങ​​ൾ: ഗോ​​ൾ​​കീ​​പ്പ​​ർ ഹൃ​​തി​​ക് തി​​വാ​​രി, പ്ര​​തി​​രോ​​ധ താ​​ര​​ങ്ങ​​ളാ​​യ ചിം​​ഗ്ലെ​​ൻ​​സാ​​ന സിം​​ഗ് കോ​​ണ്‍​ഷാം, റോ​​ഷ​​ൻ സിംഗ്‌ നൊ​​റെം, മ​​ധ്യ​​നി​​ര താ​​രം സു​​രേ​​ഷ് സിംഗ്‌ വാ​​ങ്ജാം.

Leader Page

വി​​ക​​സി​​ത കേ​​ര​​ള​​ത്തി​​ന് വെ​​ല്ലു​​വി​​ളി​​ക​​ൾ

വ​ള​രെ പു​ക​ൾ​പെ​റ്റ ‘കേ​ര​ള മോ​ഡ​ൽ’ വി​​​​​ക​​​​​സ​​​​​ന പ​​​​​രി​​​​​പ്രേ​​​​​ക്ഷ്യം പ്ര​​​​​ശ​​​​​സ്തി​​​​​യും ആ​​​​​ക​​​​​ർ​​​​​ഷ​​​​​ണ​​​​​വും കൈ​​​​​വി​​​​​ട്ട് ദ്വി​​​​​ത​​​​​ല പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളി​​​​​ൽ ത​​​​​ള​​​​​യ്ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. നി​​​​​ല​​​​​വി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ഭ​​​​​ര​​​​​ണ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന്‍റെ ചെല​​​​​വു​​​​​ക​​​​​ൾ ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യി ക്ര​​​​​മാ​​​​​തീ​​​​​ത​​​​​മാ​​​​​യി വ​​​​​ർ​​​ധി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ സാ​​​​​ന്പ​​​​​ത്തി​​​​​ക​​​മേ​​​ന്മ​​​യും വ​​​​​ള​​​​​ർ​​​​​ച്ച​​​​​യും അ​​​​​ഭം​​​​​ഗു​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നു​​​​​ള്ള മി​​​​​ക​​​​​വും സാ​​​ധ്യ​​​​​ത​​​​​ക​​​​​ളും വി​​​​​ഭ​​​​​വ​​​​​ല​​​​​ഭ്യ​​​​​ത​​​​​യും തു​​​​​ട​​​​​രെ ഞെ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. വ​​​​​ർ​​​​​ഷം​​​തോ​​​​​റും ക്ര​​​​​മം തെ​​​​​റ്റി വ​​​​​ർ​​​​​ധി​​​ച്ചു​​​​​വ​​​​​രു​​​​​ന്ന ബ്യൂ​​​​​റോ​​​​​ക്ര​​​​​സി​​​​​യു​​​​​ടെ ഭ​​​​​ര​​​​​ണ-​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി​​​​​പ്പ് ഭാ​​​​​രം ദു​​​​​ർ​​​വ​​​​​ഹ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. അ​​​​​നു​​​​​ബ​​​​​ന്ധ ഭ​​​​​ര​​​​​ണ പ​​​​​രാ​​​​​ജ​​​​​യ​​​​​ങ്ങ​​​​​ളും വൈ​​​​​രു​​​​​ദ്ധ്യ​​​​​ങ്ങ​​​​​ളും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളും സ​​​​​ദ്ഭ​​​ര​​​​​ണ ത​​​​​ക​​​​​ർ​​​​​ച്ച​​ വി​​​​​ളി​​​​​ച്ചോ​​​​​തു​​​​​ന്നു.

ഭ​​​​​ര​​​​​ണ​​​ഭാ​​​​​രം കു​​​​​റ​​​​​യ്ക്കാം, സ​​​​​ദ്ഭ​​​​​ര​​​​​ണം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാം വി​​​​​ക​​​​​സി​​​​​ത കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി. ഇ​​​​​വ ര​​​​​ണ്ടും എ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് ബാ​​​​​ധ​​​​​ക​​​​​മാ​​​​​ക്കു​​​​​ക, എ​​​​​ന്ത് പ്രാ​​​​​യോ​​​​​ഗി​​​​​ക മാ​​​​​റ്റ​​​​​ങ്ങ​​​​​ളാ​​​​​ണ് വ​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​ത്? വോ​​​​​ട്ട് ബാ​​​​​ങ്ക് പ്രീ​​​​​ണ​​​​​ന​​​​​വും ഖ​​​​​ജ​​​​​നാ​​​​​വ് ചൂ​​​​​ഷ​​​​​ണ​​​​​വും ഭാ​​​​​വി കേ​​​​​ര​​​​​ള​​​​​ത്തെ സാ​​​​​മൂ​​​​​ഹി​​​​​ക​​​​​വും സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​വു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ട് ന​​​​​യി​​​​​ക്കി​​​​​ല്ല. ന​​​​​മു​​​​​ക്ക് സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​വു​​​​​ന്ന പു​​​​​തി​​​​​യ വി​​​​​ക​​​​​സ​​​​​ന സ​​​​​മീ​​​​​പ​​​​​നം ചെ​​​​​റി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​രും സ​​​ദ്ഭ​​​ര​​​​​ണ​​​​​വു​​​​​മാ​​​​​ണ്.

എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും എ​ൻ​ഡി​എ​യും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ വി​​​​​ക​​​​​സ​​​​​ന​​​​​വും വ​​​​​ള​​​​​ർ​​​​​ച്ച​​​​​യു​​​​​മാ​​​​​ണ് പൊ​​​​​തുതെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പിൽ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്ത​​​​​ത്. എ​​​​​ന്നാ​​​​​ൽ, രാ​​​ഷ്‌​​​ട്രീ​​​​​യ സ​​​​​മീ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും വോ​​​​​ട്ട് ബാ​​​​​ങ്ക് പ്രീ​​​​​ണന ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ വ്യ​​​​​ത്യ​​​​​സ്ത​​​​​ത പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്നു. പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ (2026-31) ഈ ​​​​​വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​മെ​​​​​ന്ന് പ്ര​​​​​ത്യാ​​​​​ശി​​​​​ക്കാം. ഇ​​​​​തി​​​​​നാ​​​​​യി സു​​​​​സ്ഥി​​​​​ര വി​​​​​ക​​​​​സ​​​​​ന സ​​​​​ദ്ഭ​​​​​ര​​​​​ണ മി​​​​​ഷ​​​​​ൻ കേ​​​​​ര​​​​​ള 2026-31 ആ​​​​​രം​​​​​ഭി​​​​​ക്കാം. ഇ​​​​​തി​​​​​ന്‍റെ കാ​​​​​ഴ്ച​​​​​പ്പാ​​​​​ടു​​​​​ക​​​​​ൾ, മാ​​​​​ൻ​​​​​ഡേ​​​​​റ്റു​​​​​ക​​​​​ൾ, പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന ശൈ​​​​​ലി എ​​​​​ന്നി​​​​​വ വി​​​​​ശ​​​​​ദ​​​​​മാ​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

വ​​​​​ർ​​​​​ധി​​​ത ബ്യൂറോ​​​​​ക്ര​​​​​സി

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഭ​​​​​ര​​​​​ണ സം​​​​​വി​​​​​ധാ​​​​​നം വ​​​​​ലി​​​​​യ​​​തോ​​​​​തി​​​​​ൽ വി​​​​​ക​​​​​സി​​​​​ച്ചു വ​​​​​രു​​​​​ന്ന കാ​​​​​ഴ്ച​​​​​യാ​​​​​ണ് പി​​​​​ന്നി​​​​​ട്ട ദ​​​​​ശാ​​​ബ്‌​​​ദ​​​ത്തി​​​​​ൽ ക​​​ണ്ട​​​ത്. ‘കോ​​​​​ർ സ​​​​​ർ​​​​​ക്കാ​​​​​ർ’ തൊ​​​​​ഴി​​​​​ലു​​​​​ക​​​​​ൾ 2025ൽ 6.2 ​​​​​ല​​​​​ക്ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ആ​​​​​കെ ‘പൊ​​​​​തു-​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ’ ന​​​​​ട​​​​​ത്തി​​​​​പ്പ് ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ 8.5 ല​​​​​ക്ഷം ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ണ്ട്. ഈ ​​​​​കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ കോ​​​​​ർ സ​​​​​ർ​​​​​ക്കാ​​​​​ർ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ എ​​​​​ണ്ണം വ​​​​​ള​​​​​രെ മാ​​​​​ർ​​​​​ജി​​​​​ന​​​​​ലാ​​​​​യി മാ​​​​​ത്രം വ​​​​​ർ​​​ധി​​​​​ച്ച​​​​​പ്പോ​​​​​ൾ ആ​​​​​കെ മൊ​​​​​ത്ത പൊ​​​​​തു തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ, മു​​​​​ഖ്യ​​​​​മാ​​​​​യും എ​​​​​യ്ഡ​​​​​ഡ് മേ​​​​​ഖ​​​​​ല, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ, നൂ​​​​​ന​​​​​പ​​​​​ക്ഷ ക്ഷേ​​​​​മ രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ, ത​​​​​ദ്ദേ​​​​​ശ​​​ഭ​​​​​ര​​​​​ണ ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ, ഇ​​​​​ത​​​​​ര പ​​​​​ബ്ലി​​​​​ക് സെ​​​ക്‌​​​ട​​​ർ യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ (പി​​​​​എ​​​​​സ്‌യു) വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ വ​​​​​ർ​​​​​ധി​​​ച്ച​​​​​താ​​​​​യി കാ​​​​​ണാം.
2025-26ൽ ​​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ആ​​​​​യി​​​​​രം ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യ്ക്ക് ശ​​​​​രാ​​​​​ശ​​​​​രി 23 പൊ​​​​​തു സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ പ​​​​​ണി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഇ​​​​​ത് അ​​​​​ഖി​​​​​ലേ​​​​​ന്ത്യ ത​​​​​ല​​​​​ത്തി​​​​​ലെ 18ലും ​​​​​ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​ര​​​​​ണ്ടു നി​​​​​ര​​​​​ക്കു​​​​​ക​​​​​ളേക്കാ​​​​​ൾ വ​​​​​ള​​​​​രെ താ​​​​​ഴ്ന്ന 15 പേ​​​​​ർ എ​​​​​ന്ന​​​​​താ​​​​​ണ് മ​​​​​റ്റ് വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​മാ​​​​​യി മു​​​ന്നാ​​​​​ക്കം നി​​​​​ല്ക്കു​​​​​ന്ന സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യ, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ഗു​​​​​ജ​​​​​റാ​​​​​ത്ത്, ത​​​​​മി​​​​​ഴ്നാ​​​​​ട് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ.

ഭ​​​​​ര​​​​​ണ​​​ഭാ​​​​​രം

പി​​​​​ന്നി​​​​​ട്ട ദ​​​​​ശാ​​​​​ബ്‌​​​ദ​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ നി​​​​​ത്യ​​​​​നി​​​​​ദാ​​​​​ന ഭ​​​​​ര​​​​​ണ ചെല​​​​​വു​​​​​ക​​​​​ൾ റ​​​​​വ​​​​​ന്യു വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ 60 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് വ​​​​​ർ​​​​​ധി​​​​​ച്ച് 70ൽ ​​​​​എ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. പെ​​​​​ൻ​​​​​ഷ​​​​​ൻ​​​​​കാ​​​​​രു​​​​​ടെ എ​​​​​ണ്ണം അ​​​ഞ്ച് ല​​​​​ക്ഷ​​​​​ത്തി​​​​​ൽനി​​​​​ന്ന് 7.5 ല​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു, 50 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധ​​​ന​​. പ​​​​​ലി​​​​​ശ തി​​​​​രി​​​​​ച്ച​​​​​ട​​​​​വ് 2015ൽ ​​​​​ശ്വാ​​​​​സം​​​​​മു​​​​​ട്ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ​​​​​യും വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റ​​​​​വും സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ ജീ​​​​​വി​​​​​തം ദു​​​​​രി​​​​​ത പൂ​​​​​ർണ​​​​​മാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

ക്രൗ​​​​​ഡിം​​​​​ഗ് ഔ​​​​​ട്ട്

ഉ​​​​​യ​​​​​ർ​​​​​ന്ന ഭ​​​​​ര​​​​​ണ മി​​​​​ക​​​​​വ്, വ്യ​​​​​വ​​​​​സാ​​​​​യ വ​​​​​ള​​​​​ർ​​​​​ച്ച എ​​​​​ന്നി​​​​​വ പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​വ​​​​​ന്യു വ​​​​​ര​​​​​വി​​​​​ന്‍റെ ശ​​​​​രാ​​​​​ശ​​​​​രി 40-50 ശ​​​​​ത​​​​​മാ​​​​​നം വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നാ​​​​​യി പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം മാ​​​​​റ്റി​​​​​വ​​​​​യ്ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ട്. ഉ​​​​​ദാ: ക​​​​​ർ​​​​​ണാ​​​​​ട​​​​​കം. എ​​​​​ന്നാ​​​​​ൽ, കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലി​​​​​ത് 25-30 ശ​​​​​ത​​​​​മാ​​​​​ന​​​​​മ​​​​​ത്രെ.

പൊ​​​​​തു​​​മേ​​​​​ഖ​​​​​ല കെ​​​​​ടു​​​​​തി​​​​​ക​​​​​ൾ

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ 120ല​​​​​ധി​​​​​കം വ​​​​​രു​​​​​ന്ന പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ 45-55 എ​​​​​ണ്ണം ന​​​​​ഷ്‌​​​ട​​​ത്തി​​​​​ലാ​​​​​ണ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​​ത്. ഈ ​​​​​ന​​​ഷ്‌​​​ടം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ സൃ​​​​​ഷ്‌​​​ടി​​​യാ​​​​​ണോ? അ​​​​​തോ ഇ​​​​​വി​​​​​ടെ പ​​​​​ണി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടേ​​​​​താ​​​​​ണോ? രൂ​​​​​ക്ഷ​​​​​മാ​​​​​യ സാ​​​​​ന്പ​​​​​ത്തി​​​​​ക ന​​​​​ഷ്ട​​​​​വും ക​​​​​ട​​​ഭാ​​​​​ര​​​​​വും ഭ​​​​​ര​​​​​ണ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യും ന​​​​​ട​​​​​മാ​​​​​ടു​​​​​ന്ന കെ​​​​​എ​​​​​സ്​​​​​ആ​​​​​ർ​​​​​ടി​​​സി, കേ​​​​​ര​​​​​ള സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ, കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന കാ​​​ഷ്യു വി​​​​​ക​​​​​സ​​​​​ന കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ, കെ​​​എ​​​​​സ്​​​​​ഇ​​​​​ബി എ​​​​​ന്നി​​​​​വ വെ​​​​​ള്ളാ​​​​​ന​​​​​ക​​​​​ളാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു. നി​​​​​ല​​​​​വി​​​​​ൽ ന​​​​​ഷ്‌​​​ട​​​ത്തി​​​​​ലോ​​​​​ടു​​​​​ന്ന പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ 20-25 ശ​​​​​ത​​​​​മാ​​​​​നം സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ ഒ​​​​​രു സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന​​​​​കം പു​​​​​തു​​​​​ജീ​​​വ​​​നം ന​​​ല്കി ലാ​​​​​ഭ​​​​​ത്തി​​​​​ലാ​​​​​ക്കാ​​​​​ൻ പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ക്‌​​​ഷ​​​ൻ പ്ലാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ക്കി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​ട്ടെ.

കാ​​​​​ർ​​​​​ഷി​​​​​ക മേ​​​​​ഖ​​​​​ല ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ

2015ൽ ​​​​​സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ന്‍റെ (ജി​​​​​എ​​​​​സ്ഡി​​​​​പി) 11 ശ​​​​​ത​​​​​മാ​​​​​നം ല​​​​​ഭ്യ​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്ന കാ​​​​​ർ​​​​​ഷി​​​​​ക മേ​​​​​ഖ​​​​​ല 2025ൽ ​​​​​വെ​​​​​റും എ​​​ട്ട് ശ​​​​​ത​​​​​മാ​​​​​ന​​​​​മെ ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ള്ളൂ. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​കു​​​​​പ്പി​​​​​ൽ 2015ൽ ​​​​​ഏ​​​​​താ​​​​​ണ്ട് ഏ​​​ഴ് ശ​​​​​ത​​​​​മാ​​​​​നം ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ നി​​​​​യ​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. 2025ൽ ​​​​​ഇ​​​​​ത് എ​​​ട്ട് ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി. ഇ​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​ത​​​​​ന്നെ വ​​​​​ള​​​​​രെ ഉ​​​​​യ​​​​​ർ​​​​​ന്ന നി​​​​​ര​​​​​ക്കാ​​​​​യി ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്നു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ കൃ​​​​​ഷി അ​​​​​നു​​​​​ബ​​​​​ന്ധ മേ​​​​​ഖ​​​​​ല​​​​​യും തു​​​​​ട​​​​​രെ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ലാ​​​​​ണ്. ഉ​​​​​ദാ: ക്ഷീ​​​​​ര വി​​​​​ക​​​​​സ​​​​​നം.

വ​​​​​ർ​​​​​ധി​​​​​ത യൂ​​​​​ണി​​​​​റ്റ് കോ​​​​​സ്റ്റു​​​​​ക​​​​​ൾ

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ 30-40 ശ​​​​​ത​​​​​മാ​​​​​നം സം​​​​​സ്ഥാ​​​​​ന ​​ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, മു​​​​​ൻ ദ​​​​​ശാ​​​​​ബ്‌​​​ദ​​​ത്തി​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ പ​​​​​ങ്കാ​​​​​ളി​​​​​ത്തം 10-15 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​ഞ്ഞു. അ​​​​​നു​​​​​ബ​​​​​ന്ധ​​​​​മാ​​​​​യി​​​​​ട്ട് ഈ ​​​​​രം​​​​​ഗ​​​​​ത്ത് ചെല​​​​​വാ​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ കു​​​​​റ​​​​​യു​​​​​ന്ന​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ല്ല.

വ്യ​​​​​വ​​​​​സാ​​​​​യ ​​കാ​​​​​പ്പി​​​​​റ്റ​​​​​ൽ നി​​​​​ക്ഷേ​​​​​പം 14 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്ന​​​​​ത് പത്തിലേ​​​​​ക്ക് താ​​​​​ഴ്ന്ന​​​​​ത് തി​​​​​ക​​​​​ച്ചും അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യ​​​​​മ​​​​​ല്ല. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പ​​​​​ല ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും ഭ​​​​​ര​​​​​ണ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന്‍റെ യൂ​​​​​ണി​​​​​റ്റ് കോ​​​​​സ്റ്റു​​​​​ക​​​​​ൾ ക്ര​​​​​മേ​​​​​ണ വ​​​​​ർ​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​​ത് കാ​​​​​ര​​​​​ണം. സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന് അ​​​​​നു​​​​​ബ​​​​​ന്ധ വ​​​​​ർ​​​​​ധി​​​​​ത സേ​​​​​വ​​​​​ന ചെല​​​​​വു​​​​​ക​​​​​ൾ താ​​​​​ങ്ങാ​​​​​നാ​​​കു​​​​​ന്നി​​​​​ല്ല.

മ​​​​​റ്റൊ​​​​​രു പ്ര​​​​​സ​​​​​ക്ത മേ​​​​​ഖ​​​​​ല പൊ​​​​​തു​​​​​ജ​​​​​നാ​​​​​രോ​​​​​ഗ്യ​​​​​മാ​​​​​ണ്. ആ​​​​​രോ​​​​​ഗ്യ​​​രം​​​​​ഗ​​​​​ത്ത് രോ​​​​​ഗി​​​​​ക​​​​​ൾ ചെ​​​ല​​​​​വി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്ന ‘ഔ​​​​​ട്ട് ഓ​​​​​ഫ് പോ​​​​​ക്ക​​​​​റ്റ്’ ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ ക്ര​മാ​​​​​തീ​​​​​ത​​​​​മാ​​​​​യി വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്നു.

തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ

ആ​​​​​നു​​​​​കാ​​​​​ലി​​​​​ക ലേ​​​​​ബ​​​​​ർ ഫോ​​​​​ഴ്സ് സ​​​​​ർ​​​​​വേ പ്ര​​​​​കാ​​​​​രം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ പൊ​​​​​തു തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ നി​​​​​ര​​​​​ക്ക് (പി​​​എ​​​​​ൽ​​​എ​​​​​ഫ്​​​​​എ​​​​​സ്) ഏ​​​ഴി​​​ൽനി​​​​​ന്ന് ഒ​​​മ്പ​​​തി​​​​​ലെ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​ത​​​​​ന്നെ ഏ​​​​​റ്റ​​​​​വും കൂ​​​​​ടി​​​​​യ റേ​​​​​റ്റാ​​​​​ണ്. അ​​​​​ഖി​​​​​ലേ​​​​​ന്ത്യാ ത​​​​​ല​​​​​ത്തി​​​​​ലി​​​​​ത് 3-5 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​കു​​​​​ന്നു. സം​​​​​സ്ഥാ​​​​​ന​​​​​ത്തെ അ​​​​​ഭ്യ​​​​​സ്ത​​​​​വി​​​​​ദ്യ​​​​​രു​​​​​ടെ തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ നി​​​​​ര​​​​​ക്കും വ​​​​​ള​​​​​രെ രൂ​​​​​ക്ഷ​​​​​മാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു തു​​​​​ട​​​​​രു​​​​​ന്നു. ഉ​​​​​ചി​​​​​ത​​​​​മാ​​​​​യ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, സ്കി​​​​​ൽ, തൊ​​​​​ഴി​​​​​ൽ ഏ​​​​​കോ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ വ​​​​​ള​​​​​രെ കു​​​​​റ​​​​​വാ​​​​​ണ്. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ-തൊ​​​​​ഴി​​​​​ൽ വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ ഏ​​​​​കോ​​​​​പി​​​​​ച്ച് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നി​​​​​ല്ല.

ഭ​​​​​ര​​​​​ണ​​​ഭാ​​​​​രം കു​​​​​റ​​​​​യ്ക്കാം, സ​​​​​ദ്ഭ​​​​​ര​​​​​ണം ഉറപ്പി​​​​​ക്കാം

ഭ​​​​​ര​​​​​ണ​​​ത്ത​​​​​ക​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ

ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​നം തു​​​​​ട​​​​​രെ അ​​​​​ല​​​​​ങ്കോ​​​​​ല​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് സ​​​ദ്ഭ​​​​​ര​​​​​ണ പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തെ​​​​​യാ​​​​​ണ് പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ക. ബ​​​​​ന്ദു​​​​​ക​​​​​ൾ, ഹ​​​​​ർ​​​​​ത്താ​​​​​ലു​​​​​ക​​​​​ൾ, സ​​​​​മ​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ സ​​​​​ന്പ​​​​​ദ്‌​​​വ്യ​​​​​വ​​​​​സ്ഥ​​​​​യെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്നു. പൊ​​​​​തു​​​​​മു​​​​​ത​​​​​ലു​​​​​ക​​​​​ൾ ന​​​​​ശി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​ക​​​യും തൊ​​​​​ഴി​​​​​ലും വ​​​​​രു​​​​​മാ​​​​​ന​​​​​വും ന​​​ഷ്‌​​​ട​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​യും ചെ​​​യ്യു​​​ന്നു. സ​​​​​ർ​​​​​ക്കാ​​​​​ർ, സ്വ​​​​​കാ​​​​​ര്യ സം​​​​​രം​​​​​ഭ​​​​​ക​​​​​ർ​​​​​ക്ക് പ്രാ​​​​​ദേ​​​​​ശി​​​​​ക, രാ​​​ഷ്‌​​​ട്രീ​​​യ എ​​​​​തി​​​​​ർ​​​​​പ്പു​​​​​ക​​​​​ൾ നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്നു​​​​​ണ്ട്. അ​​​​​ഴി​​​​​മ​​​​​തി, സ്വ​​​​​ജ​​​​​ന പ​​​​​ക്ഷ​​​​​പാ​​​​​തം, രാ​​​ഷ്‌​​​ട്രീ​​​​​യ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളെ ഇ​​​​​ല്ലാ​​​​​താ​​​​​ക്ക​​​​​ൽ, രാ​​​ഷ്‌​​​ട്രീ​​​​​യ ഏ​​​​​ക പാ​​​​​ർ​​​​​ട്ടി ധ്രു​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ/​​​​​മേ​​​​​ൽ​​​​​ക്കോ​​​​​യ്മ​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ​​​​​ര​​​​​മാ​​​​​യ ഭ​​​​​ര​​​​​ണ​​​ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന് ഗു​​​​​ണ​​​​​ക​​​​​ര​​​​​മ​​​​​ല്ല.

ധ​​​​​ന ക​​​​​മ്മീ​​​​​ഷ​​​​​നു​​​​​ക​​​​​ൾ, ഓ​​​​​ഡി​​​​​റ്റ് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ, ജു​​​​​ഡീ​​​​​ഷ​​​​​ൽ ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഭ​​​​​ര​​​​​ണ​​​ഘ​​​​​ട​​​​​നാ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ലം​​​​​ഭാ​​​​​വം, കാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രാ​​​​​യ​​​​​വ​​​​​ർ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​തെ പോ​​​​​വു​​​​​ന്ന​​​​​ത്, ക​​​​​ഷ്‌​​​ട​​​​​ന​​​​​ഷ്‌​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്ക് പി​​​​​ഴ വ​​​​​സൂ​​​​​ലാ​​​​​ക്കാ​​​​​ത്ത​​​​​ത് എ​​​ന്നി​​​വ​​​യൊ​​​ക്കെ പ​​​​​ല​​​​​ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും ന​​​​​ട​​​​​ക്കു​​​​​ന്നു. ഇ​​​​​വ​​​​​യു​​​​​ടെ സ​​​​​മ​​​​​ഗ്ര അ​​​​​വ​​​​​ലോ​​​​​ക​​​​​ന റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​ക്കി സ​​​ദ്ഭ​​​​​ര​​​​​ണ വ​​​​​കു​​​​​പ്പ് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യ സ​​​ദ്ഭ​​​​​ര​​​​​ണ നി​​​​​ർ​​​​​വ​​​ഹ​​​​​ണം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യ​​​​​ട്ടെ. വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്കു​​​ന്ന​​​തും പൂ​​​​​ഴ്ത്തി​​​വ​​​​​യ്ക്കു​​​ന്ന​​​തും രാ​​​​​ഷ്‌​​​ട്രീ​​​​​യ ദു​​​​ർ​​​ഭ​​​​​ര​​​​​ണം ത​​​​​ന്നെ.

സ​​​​​ദ്ഭ​​​ര​​​​​ണം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​വമാ​​​​​റ്റ​​​​​ങ്ങ​​​​​ൾ ക​​​​​ട​​​​​ന്നു​​​​​വ​​​​​രേ​​​​​ണ്ട സു​​​​​പ്ര​​​​​ധാ​​​​​ന ഭ​​​​​ര​​​​​ണ​​​ത​​​​​ല​​​​​ങ്ങ​​​​​ൾ:

നി​​​​​ല​​​​​വി​​​​​ലെ വ​​​​​ള​​​​​രെ ഉ​​​​​യ​​​​​ർ​​​​​ന്ന റ​​​​​വ​​​​​ന്യു ചെല​​​​​വ് നി​​​​​ര​​​​​ക്ക് 75ൽനി​​​​​ന്നു 65 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ലേക്ക് കു​​​​​റ​​​​​യ്ക്കു​​​​​ക. പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ ന​​​​​ഷ്‌​​​ടം 20-30 ശ​​​​​ത​​​​​മാ​​​​​നം ഓ​​​​​രോ വ​​​​​ർ​​​​​ഷ​​​​​വും ഇ​​​​​ല്ലാ​​​​​താ​​​​​ക്കാം. തു​​​​​ട​​​​​രെ ന​​​​​ഷ്‌​​​ട​​​ത്തി​​​​​ലാ​​​​​യ കെ​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​​​സി/​​​​​കെ​​​​​എ​​​​​സ്​​​​​ഇ​​​ബി മു​​​​​ത​​​​​ലാ​​​​​യ​​​​​വ സ്വ​​​​​കാ​​​​​ര്യ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കാം.

നി​​​​​ല​​​​​വി​​​​​ലെ ഭാ​​​​​ഗി​​​​​ക ഡി​​​​​ജി​​​​​റ്റൈ​​​​​സേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ സ​​​​​ന്പൂ​​​​​ർ​​​​​ണ​​​​​മാ​​​​​ക്കാം, എ​​​​​ല്ലാ പൊ​​​​​തു​​​ഭ​​​​​ര​​​​​ണ ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും ന​​​​​ട​​​​​ത്തി​​​​​പ്പ്-​​​​​സു​​​​​താ​​​​​ര്യ​​​​​ത സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന് അ​​​​​നു​​​​​ഭ​​​​​വ​​​പ്ര​​​​​ദ​​​​​മാ​​​​​ക​​​​​ട്ടെ.

അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ നി​​​​​ക്ഷേ​​​​​പ ചെ​​​​​ല​​​​​വാ​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ നി​​​​​ല​​​​​വി​​​​​ലെ വ​​​​​ള​​​​​രെ താ​​​​​ണ 10 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​ന്ന് 18-20 ശ​​​​​ത​​​​​മാ​​​​​നം ആ​​​​​ക്കാം. ഭ​​​​​ര​​​​​ണ ന​​​​​ട​​​​​ത്തി​​​​​പ്പ്-​​​​​നി​​​​​ത്യ​​​​​നി​​​​​ദാ​​​​​ന ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ 60 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന് താ​​​​​ഴെ നി​​​​​ജ​​​​​പ്പെ​​​​​ടു​​​​​ത്താം. ക​​​​​ട-​​​​​ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഉ​​​​​ത്പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക് 30 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന് താ​​​​​ഴെ​​​​​യെ​​​​​ത്തി​​​​​ക്കാം.

ആ​​​​​ധി​​​​​കാ​​​​​രി​​​​​ക പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ൾ

ആ​​​​​ർ​​​​​ബി​​​​​ഐ, ഫി​​​​​നാ​​​​​ൻ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​നു​​​​​ക​​​​​ൾ, സി​​​​​എ​​​​​ജി എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ പ​​​​​ഠ​​​​​ന റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ട്ട് പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ച്ച മൂ​​​​​ന്ന് കേ​​​​​ര​​​​​ള സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത​​​​​ക​​​​​ളു​​​​​ണ്ട്. വ​​​​​ലി​​​​​യ തോ​​​​​തി​​​​​ലു​​​​​ള്ള ക​​​​​മ്മി​​​​​റ്റ​​​​​ഡ് ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ, കൂ​​​​​ടി​​​​​യ ധ​​​​​ന​​​​​കാ​​​​​ര്യ ഞെ​​​​​രു​​​​​ക്കം, വ​​​​​ർ​​​ധി​​​ത ക​​​​​ട​​​​​ഭാ​​​​​രം. ഇ​​​​​വ​​​​​യെ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​തെ സാ​​​​​ന്പ​​​​​ത്തി​​​​​ക അ​​​​​ഭി​​​​​വൃ​​​​​ദ്ധി കൈ​​​​​വ​​​​​രി​​​​​ക്കാ​​​​​ൻ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു കു​​​​​റു​​​​​ക്കു​​​വ​​​​​ഴി​​​​​ക​​​​​ളി​​​​​ല്ല.

സാ​​​​​ന്പ​​​​​ത്തി​​​​​ക നേ​​​​​ട്ടം

മേ​​​​​ൽ​​​​​പ്പ​​​​​ടി സ​​​​​ദ്ഭ​​​​​ര​​​​​ണ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ വേ​​​ഗ​​​ത്തി​​​​​ൽ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യാ​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​വു​​​​​ന്ന ഏ​​​​​താ​​​​​നും പ്രാ​​​​​ഥ​​​​​മി​​​​​ക സാ​​​​​ന്പ​​​​​ത്തി​​​​​ക നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ ല​​​​​ളി​​​​​ത​​​​​മാ​​​​​യി വി​​​​​ശ​​​​​ദ​​​​​മാ​​​​​ക്ക​​​​​ട്ടെ:

മ​​​​​റ്റ് ബാ​​​​​ധ്യ​​​ത​​​​​ക​​​​​ൾ സൃ​​​​​ഷ്‌​​​ടി​​​​​ക്കാ​​​​​തെ ധ​​​​​ന​​​​​ല​​​​​ഭ്യ​​​​​ത 20,000 കോ​​​​​ടി വി​​​​​ടു​​​​​ത​​​​​ലാ​​​​​ക്കി ല​​​​​ഭ്യ​​​​​മാ​​​​​ക്കും. ഉ​​​​​ത്പാ​​​​​ദ​​​​​ന ക്ഷ​​​​​മ​​​​​ത 20-30 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​ധി​​​ക്കും. ഭ​​​​​ര​​​​​ണ ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ 10 മു​​​​​ത​​​​​ൽ 15 ശ​​​​​ത​​​​​മാ​​​​​നം​​​വ​​​​​രെ കു​​​​​റ​​​​​വു ചെ​​​​​യ്യു​​​​​വാ​​​​​ൻ സാ​​​​​ധി​​​​​ക്കും. സ്വ​​​​​കാ​​​​​ര്യ, സ​​​​​ഹ​​​​​ക​​​​​ര​​​​​ണ, ത​​​​​ദ്ദേ​​​​​ശീ​​​​​യ മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ പ്രോ​​​​​ത്സാ​​​​​ഹ​​​​​നം, പു​​​​​തി​​​​​യ തൊ​​​​​ഴി​​​​​ലു​​​​​ക​​​​​ൾ, ഉ​​​​​യ​​​​​ർ​​​​​ന്ന വ​​​​​രു​​​​​മാ​​​​​നം-​​​​​വേ​​​​​ത​​​​​നം, ഉ​​​​​ത്പാ​​​​​ദ​​​​​ന ക്ഷ​​​​​മ​​​​​ത​​​​​യ്ക്ക് ആ​​​​​ക്കം എ​​​​​ന്നി​​​​​വ താ​​​​​നെ ല​​​​​ഭ്യ​​​​​മാ​​​​​കും. ഇ​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള സം​​​​​രം​​​​​ഭ​​​​​ക സാ​​​​​ന്പ​​​​​ത്തി​​​​​ക മു​​​​​ന്നേ​​​​​റ്റം വ​​​​​ള​​​​​ർ​​​​​ച്ചാ കു​​​​​തി​​​​​പ്പി​​​​​നെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കും.

ഈ​​​​​സ് ഓ​​​​​ഫ് ബി​​​​​സി​​​​​ന​​​​​സ്‌​​

സം​​​​​സ്ഥാ​​​​​നം പൊ​​​​​തു​​​​​വേ വ്യ​​​​​വ​​​​​സാ​​​​​യ സൗ​​​​​ഹൃ​​​​​ദ​​​​​മ​​​​​ല്ലാ​​​​​യെ​​​​​ന്ന ആ​​​​​ക്ഷേ​​​​​പ​​​​​ത്തി​​​​​ന് അ​​​​​റു​​​​​തി വ​​​ന്ന​​​താ​​​യി കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ 2024-25 ക​​​​​ളി​​​​​ൽ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു തു​​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. കേ​​​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​​​ന്‍റെ ബി​​​​​സി​​​​​ന​​​​​സ് റി​​​​​ഫോം ആ​​​​​ക‌്ഷ​​​​​ൻ പ്ലാ​​​​​ൻ പ്ര​​​​​കാ​​​​​രം ‘പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ’ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന നേ​​​​​ട്ടം 2022ൽ ​​​​​കൈ​​​​​വ​​​​​രി​​​​​ച്ച​​​​​താ​​​​​യി 2024 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

അ​​​​​താ​​​​​യ​​​​​ത് ബി​​​ആ​​​ർ​​​എ​​​പി ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ കേ​​​​​ര​​​​​ള വ്യ​​​​​വ​​​​​സാ​​​​​യ വ​​​​​കു​​​​​പ്പ് മു​​​​​ന്നേ​​​​​റ്റം ന​​​​​ട​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഈ ​​​​​നേ​​​​​ട്ട​​​​​ം പ്ര​​​​​ശ​​​​​ംസ​​​​​നീ​​​​​യം ത​​​​​ന്നെ. ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷം വ്യ​​​​​വ​​​​​സാ​​​​​യ സൗ​​​​​ഹൃ​​​​​ദ​​​​​മ​​​​​ല്ലാ​​​​​യെ​​​​​ന്ന ആ​​​​​ക്ഷേ​​​​​പം ഇ​​​​​നി നി​​​​​ല​​​​​നി​​​​​ല്ക്കി​​​​​ല്ല. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ, ഈ ​​​​​ബി​​​ആ​​​​​ർ​​​​​എ​​​​​പി അ​​​​​ള​​​​​ക്കു​​​​​ന്ന​​​​​ത് വ്യ​​​​​വ​​​​​സാ​​​​​യ​​​രം​​​​​ഗ​​​​​ത്ത് ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന റെ​​​​​ഗു​​​​​ലേ​​​​​റ്റ​​​​​റി പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ, സി​​​​​സ്റ്റം മോ​​​​​ടി​​​​​പി​​​​​ടി​​​​​പ്പി​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ, നി​​​​​ക്ഷേ​​​​​പ സൗ​​​​​ഹൃ​​​​​ദ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ക​​​​​ളെ​​​​​യാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, പ​​​​​രി​​​​​ണി​​​​​ത വ്യ​​​​​വ​​​​​സാ​​​​​യ നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ എ​​​​​ന്താ​​​​​ണ്?

മേ​​​​​ൽ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ വേ​​​​​ണ്ട​​​​​ത്ര പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​ത്ത ചി​​​​​ല പ്ര​​​​​ധാ​​​​​ന ഇ​​​​​ന​​​​​ങ്ങ​​​​​ൾ ശ്ര​​​​​ദ്ധ അ​​​​​ർ​​​​​ഹി​​​​​ക്കു​​​​​ന്നു. (1) ​​വ്യ​​​​​വ​​​​​സാ​​​​​യ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യെ ഇ​​​​​വ എ​​​​​ത്ര​​​​​മാ​​​​​ത്രം പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ച്ചു (2) പു​​​​​തി​​​​​യ വ്യ​​​​​വ​​​സാ​​​​​യ നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ൾ എ​​​​​ത്ര കാ​​​​​ര്യ​​​​​മാ​​​​​ത്ര പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​യി ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്നു? (3) പു​​​​​തി​​​​​യ തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ത്ര ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി? (4) ​​തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ വ​​​​​രു​​​​​മാ​​​​​നം, വേ​​​​​ത​​​​​നം എ​​​​​ന്നി​​​​​വ​​​​​യിൽ വ​​​​​ർ​​​​​ധ​​​ന രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യൊ? (5) വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​വാ​​​​​നു​​​​​ള്ള ഭൂ​​​​​മി​​​​​യു​​​​​ടെ ല​​​​​ഭ്യ​​​​​ത മെ​​​​​ച്ച​​​​​പ്പെ​​​​​ട്ടോ? (6) ​​ഇ​​​​​ത​​​​​ര അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ഭാ​​​​​വ​​​​​ങ്ങ​​​​​ൾ എ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട​​​​​ത്? (7) കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ പ്ര​​​​​കൃ​​​​​തി സൗ​​​​​ഹൃ​​​​​ദ-​​​​​സു​​​​​സ്ഥി​​​​​ര വി​​​​​ക​​​​​സ​​​​​നം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ എ​​​​​ന്ത് ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​തി​​​​​ൻ​​​പ്ര​​​​​കാ​​​​​രം തു​​​​​ട​​​​​ർ​​​​​ന്നു പോ​​​​​രു​​​​​ന്ന​​​​​ത്? ഇ​​​​​വ സം​​​​​ബ​​​​​ന്ധി​​​​​ച്ച വിവരങ്ങ​​​​​ൾ വ്യ​​​​​വ​​​​​സാ​​​​​യ വ​​​​​കു​​​​​പ്പ് വി​​​​​ശ​​​​​ദ​​​​​മാ​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

 

Kerala

കേ​സ് കൊ​ടു​ക്കാ​ൻ മന്ത്രി കൃഷ്ണൻകുട്ടിയെ വെ​ല്ലു​വി​ളി​ച്ച് ആ​ർ.​എ​സ്. പ്ര​ഭാ​ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ മ​​​ഹാ​​​പ്ര​​​ള​​​യം സം​​​ബ​​​ന്ധി​​​ച്ച് വി​​​വാ​​​ദ ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​ക്കെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ജ​​​ന​​​താ​​​ദ​​​ൾ മു​​​ൻ നേ​​​താ​​​വ് ആ​​​ർ.​​​എ​​​സ്. പ്ര​​​ഭാ​​​ത്.

സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലെ ശ​​​ബ്ദം എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​ർ​​​മി​​​ച്ച​​​താ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ മ​​​ന്ത്രി കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ത്ര സ​​​മ​​​യം ക​​​ഴി​​​ഞ്ഞി​​​ട്ടും പ​​​രാ​​​തി ന​​​ല്കാ​​​ത്ത​​​തെ​​​ന്ന് പ്ര​​​ഭാ​​​ത് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചോ​​​ദി​​​ച്ചു.

ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി​​​യും കേ​​​സും വ​​​രു​​​ന്പോ​​​ൾ സം​​​സാ​​​രി​​​ച്ച ആ​​​ളി​​​ന്‍റെ പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും പ്ര​​​ഭാ​​​ത് പ​​​റ​​​ഞ്ഞു.

International

ഇസ്രയേലിനെയും അമേരിക്കയെയും വെല്ലുവിളിച്ച് മുജ്തബ ഖമനയ്

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലി​നും അ​മേ​രി​ക്ക​യ്ക്കും എ​തി​രേ ഇ​റാ​ൻ ന​ട​ത്തു​ന്ന പോ​രാ​ട്ടം മി​സൈ​ലു​ക​ളി​ലോ ഡ്രോ​ണു​ക​ളി​ലോ യു​ദ്ധ​ക്ക​ള​ങ്ങ​ളി​ലോ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ലെ​ന്ന് ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള മു​ജ്ത​ബ ഖ​മ​ന​യ്.

എ​ഴു​തി ത​യാ​റാ​ക്കി ദേ​ശീ​യ ടെ​ലി​വി​ഷ​നി​ലൂ​ടെ പു​റ​ത്തു​വി​ട്ട ഈ​ദ് സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം ആ​ഗോ​ള അ​ഹ​ങ്കാ​ര​ത്തി​നെ​തി​രേ​യാ​ണു ഇ​റാ​ന്‍റെ പ്ര​തി​രോ​ധ​മെ​ന്നും അ​തി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്നും പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​റാ​ൻ മൂ​ന്നു യു​ദ്ധ​ങ്ങ​ൾ നേ​രി​ട്ട​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ൽ ആ​ദ്യ​ത്തേ​ത് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ‘ജൂ​ൺ യു​ദ്ധം’ ആ​ണ്. ഇ​തി​നു​ശേ​ഷം ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​ര​ത്തി​ൽ രാ​ജ്യ​ത്തു ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ ‘ര​ണ്ടാം യു​ദ്ധം’ എ​ന്നാ​ണ് മു​ജ്ത​ബ ഖ​മേ​ന​യ് വി​ശേ​ഷി​പ്പി​ച്ച​ത്.

ഇ​റാ​ൻ ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത് മൂ​ന്നാം യു​ദ്ധ​മാ​ണ്. ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മു​ത​ലെ​ടു​ത്ത് ജ​ന​ങ്ങ​ൾ ശ​ത്രു​ക്ക​ളു​ടെ അ​ജ​ൻ​ഡ​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ക​രു​തി അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ത​ങ്ങ​ളു​ടെ കൂ​ലി​പ്പ​ട​യാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്ത് ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leader Page

ഹൈ​സ്പീ​ഡ് ട്രെ​യി​ന്‍: സാ​ധ്യ​ത​ക​ളും ക​ട​മ്പ​ക​ളും

കേ​ര​ള​ത്തി​ന്‍റെ ധ​ന​കാ​ര്യ​മ​ന്ത്രി ബാ​ല​ഗോ​പാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​റാ​മ​ത്തെ ബ​ജ​റ്റും അ​വ​ത​രി​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഹൈ​സ്പീ​ഡ് റെ​യി​ൽ​വേ​യ്ക്കാ​യി 31,000 കോ​ടി വ​ക​യി​രു​ത്തി​യ​താ​യും പ്ര​ഖ്യാ​പി​ച്ചു. സി​ഗ്ന​ൽ ലൈ​റ്റ് ഇ​ല്ലാ​തെ 600 കി​ലോ​മീ​റ്റ​ർ അ​തി​വേ​ഗം സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാ​നാ​കു​ന്ന നാ​ഷ​ണ​ൽ ഹൈ​വേ 66 ന്‍റെ ആ​ദ്യ​ഘ​ട്ടം 2026 ഫെ​ബ്രു​വ​രി​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യാ​ൻ പോ​കു​ക​യു​മാ​ണ്!

ഇ​തൊ​ക്കെ കാ​ണു​മ്പോ​ൾ കേ​ര​ളീ​യ​ർ എ​ത്ര ഭാ​ഗ്യ​വാ​ന്മാ​രെ​ന്നു ന​മ്മ​ൾ ചി​ന്തി​ച്ചു​പോ​കും. ഒ​രു​ഭാ​ഗ​ത്ത് അ​തി​വേ​ഗ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡു​ക​ൾ ത​യാ​റാ​വു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് അ​തി​വേ​ഗ ട്രെ​യി​നും വ​രി​ക​യാ​ണ്. എ​ല്ലാം ന​ല്ല​കാ​ര്യം ത​ന്നെ. പ​ക്ഷേ, ന​മ്മ​ൾ ഇ​വി​ട​ത്തെ ഭൂ​വി​സ്തൃ​തി​യെ​പ്പ​റ്റി​ക്കൂ​ടി ചി​ന്തി​ക്കു​ന്ന​തു ന​ന്നാ​വും.

38,000 സ്‌​ക്വ​യ​ർ കി​ലോ​മീ​റ്റ​ർ മാ​ത്ര​മു​ള്ള ഒ​രു സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. അ​തി​ൽ കു​റെ​ ഭാ​ഗം ഇ​പ്പോ​ൾ​ത്ത​ന്നെ റ​യി​ൽ​വേ​യു​ടെ കൈ​യി​ലാ​ണു​താ​നും. ഒ​രു​വ​ർ​ഷം മു​മ്പ് വ​ന്ന കെ-​റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തേ​ണ്ട 1,383 ഹെ​ക്‌​ട​ർ ഭൂ​മി​യി​ൽ 185 ഹെ​ക്‌​ട​ർ റെ​യി​ൽ​വേ ന​ല്കാ​മെ​ന്നു സ​മ്മ​തി​ച്ചു. ബാ​ക്കി ക​ണ്ടെ​ത്താ​ൻ നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ൾ ന​മ്മ​ൾ ക​ണ്ട​താ​ണ്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വ​രു​മ്പോ​ൾ ഇ​പ്പോ​ൾ ത​ണു​ത്തി​രി​ക്കു​ന്ന വി​ഷ​യം വീ​ണ്ടും ഉ​യ​ർ​ന്നു​വ​രും.

ഇ​പ്പോ​ഴി​താ കി​ലോ​മീ​റ്റ​റി​ന് 200 കോ​ടി​യി​ല​ധി​കം രൂ​പ വീ​തം ക​ണ​ക്കാ​ക്കി 62,000 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി ഒ​രു പു​തി​യ ഹൈ​സ്പീ​ഡ് പ​ദ്ധ​തി വ​രാ​ൻ പോ​കു​ന്നു​വ​ത്രെ! വ​ലി​യ വ്യ​വ​സാ​യ ശൃം​ഖ​ല​ക​ളു​ടെ നാ​ടാ​ണ് കേ​ര​ള​മെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ചെ​യ്തേ പ​റ്റൂ എ​ന്നു ന​മു​ക്കു സ​മ്മ​തി​ക്കാം. പ​ക്ഷേ, സ്ഥി​തി അ​ത​ല്ല​ല്ലോ. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​ൻ ചി​ല ആ​ശ​ങ്ക​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ്.

ന​മ്മു​ടെ ഇ​പ്പോ​ഴ​ത്തെ റെ​യി​ൽ​ പാ​ത​ക​ൾത​ന്നെ പ​ഴ​യ​താ​ണെ​ന്ന ആ​രോ​പ​ണം നി​ല​വി​ലു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് 60 കി​ലോ​മീ​റ്റ​ർ വേ​ഗം നൂ​റോ എ​ൺ​പ​തോ ആ​ക്കാ​ൻ​ത​ന്നെ ന​മു​ക്കു സാ​ധി​ക്കാ​ത്ത​ത്.

സ്ഥി​രം റെ​യി​ൽ യാ​ത്ര​ക്കാ​ര​നാ​യ ഞാ​ൻ മ​റ്റ് യാ​ത്ര​ക്കാ​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ മ​ന​സി​ലാ​യ​ത്, വ​ന്ദേ​ഭാ​ര​തി​നു വ​ലി​യ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി മ​റ്റു ട്ര​യി​നു​ക​ൾ ഇ​ട​യ്ക്കു പി​ടി​ച്ചി​ടു​ക, വൈ​കി​ക്കു​ക തു​ട​ങ്ങി ഒ​രു​പാ​ടു ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​പ്പോ​ഴു​ണ്ടെ​ന്നാ​ണ്. പ്ര​ത്യേ​കി​ച്ചും ഒ​റ്റ​വ​രി​പ്പാ​ത​യു​ള്ള എ​റ​ണാ​കു​ളം-​കാ​യം​കു​ളം​വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ. അ​പ്പോ​ൾ അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​ട്ട് മ​ണി​ക്കൂ​ർ​കൊ​ണ്ട് ക​ണ്ണൂ​രി​ലെ​ത്തു​ന്ന വ​ന്ദേ​ഭാ​ര​ത് പോ​രേ എ​ന്നാ​ണ് പൊ​തു​ജ​ന​ത്തി​ന്‍റെ ചോ​ദ്യം.

വ​ന്ദേ​ഭാ​ര​തി​ലെ1,400 പേ​ർ​ക്കു​വേ​ണ്ടി അ​യ്യാ​യി​ര​ത്തോ​ളം യാ​ത്ര​ക്കാ​ർ വീ​ത​മു​ള്ള പ​ത്തോ പ​തി​ന​ഞ്ചോ ട്രെയി​നു​ക​ൾ വൈ​കി​യാ​ൽ എ​ത്ര​യാ​ളു​ക​ൾ ക​ഷ്‌​ട​ത​യ​നു​ഭ​വി​ക്ക​ണം? ഇ​നി​യും ഈ ​റെ​യി​ൽ​വേ ലൈ​നി​ലൂ​ടെ കൂ​ടു​ത​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ ഓ​ടി​യാ​ൽ സാ​ധാ​ര​ണ യാത്ര​ക്കാ​രു​ടെ ഗ​തി എ​ന്താ​വും എ​ന്നു​കൂ​ടി ന​മ്മ​ൾ ചി​ന്തി​ക്കേണ്ടേ?

ചൈ​ന​യി​ൽ കാ​ന്തി​ക​ശ​ക്തി ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​ങ്ഹാ​യ് മ​ഗ്ലേ​വ്, ചൈ​ന​യി​ലെ ത​ന്നെ സി​ആ​ർ450, സി​ആ​ർ400 ഫു​ക്‌​സി​ങ് ട്രെ​യി​നി​ന്‍റെ അ​തേ വേ​ഗം ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നു മ​ന​സി​ലാ​വു​ന്നി​ല്ല. ലോ​ക​ത്തെ 70 ശ​ത​മാ​ന​ത്തി​ല​ധി​കം സാ​ധ​ന​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്ന ലോ​ക​വ്യാ​പാ​ര കേ​ന്ദ്ര​മാ​ണ് ചൈ​ന. 1,372 കി​ലോ​മീ​റ്റ​ർ അ​തി​വേ​ഗം യാ​ത്ര​ചെ​യ്യു​ന്ന അ​വ​ർ ബി​സി​ന​സി​ലൂ​ടെ ഒ​രു​വ​ർ​ഷം 75 മു​ത​ൽ 85 കോ​ടി​വ​രെ യു​എ​സ് ഡോ​ള​ർ വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​വ​രാ​ണ്.

യാ​ത്ര അ​തി​വേ​ഗ​ത്തി​ലാ​കു​ന്ന​തു​കൊ​ണ്ട് അ​വ​ർ​ക്കു പ്ര​യോ​ജ​ന​മു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ൽ മ​ന​സി​ലാ​ക്കാം. പ​ക്ഷേ ന​മു​ക്കോ? കാ​സ​ർ​ഗോ​ട്ടു​നി​ന്ന് തി​രു​വ​ന​ന്ത​പു​രം വ​രെ വേ​ഗ​ത്തി​ൽ യാ​ത്ര​ചെ​യ്യു​ന്നു​വെ​ന്നി​രി​ക്ക​ട്ടെ! എ​ന്തു ബി​സി​ന​സ് ലാ​ഭ​മാ​ണ് ന​മു​ക്കു​ണ്ടാ​വു​ന്ന​ത്? വേ​ഗ​ത്തി​ൽ യാ​ത്ര ചെ​യ്തു​വെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ​വേ​ണ്ടി മാ​ത്രം ഒ​രു ട്രെ​യി​ൻ! അ​പ​ഹാ​സ്യ​മെ​ന്ന​ല്ലാ​തെ എ​ന്തു പ​റ​യാ​ൻ?

അ​മേ​രി​ക്ക​യി​ൽ അ​തി​വേ​ഗ​യാ​ത്ര​യ്ക്ക് എ​യ​ർ​പോ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ. അ​തു​പോ​ലെ 600 കി​ലോ​മീ​റ്റ​റി​ന​ക​ത്ത് നാ​ല് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ലോ​ക​ത്തൊ​രി​ട​ത്തു​മി​ല്ലാ​ത്ത ഈ ​സൗ​ക​ര്യം അ​ത്യാ​വ​ശ്യ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​മു​ണ്ട്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി​യും അ​മ്പ​തോ നൂ​റോ സീ​റ്റി​ന്‍റെ ചെ​റി​യ വി​മാ​ന​ങ്ങ​ൾ ഒ​രു​ക്കി​യും അ​തി​വേ​ഗ​ത്തി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത ന​മ്മ​ൾ പ​രി​ശോ​ധി​ക്ക​ണം.

ആ​കെ 600 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാ​ൻ ന​മ്മ​ൾ അ​തി​വേ​ഗം വേ​ണ​മെ​ന്നു പ​റ​യു​ന്ന​ത് യു​ക്തി​രാ​ഹി​ത്യ​മാ​ണ്. നി​ല​വി​ൽ റോ​ഡി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ​ത്ത​ന്നെ കേ​ര​ളം വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. പ്ര​തി​ദി​നം 2,500 വാ​ഹ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ന്ത്യ​യി​ൽ ആ​കെ​യു​ള്ള 41 കോ​ടി​യി​ൽ ര​ണ്ടു കോ​ടി വാ​ഹ​ന​ങ്ങ​ൾ ഈ ​കൊ​ച്ചു​കേ​ര​ള​ത്തി​ലാ​ണ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു കാ​ര​ണം റോ​ഡി​ന്‍റെ വീ​തി കൂ​ട്ടാ​നാ​വു​ന്നി​ല്ല. പ​ല​യി​ട​ത്തും മ​ണി​ക്കൂ​റു​ക​ൾ വാ​ഹ​നം നി​ർ​ത്തി​യി​ടേ​ണ്ട​സ്ഥി​തി. അ​പ​ക​ട​ങ്ങ​ൾ വേ​റെ​യും. അ​തി​നി​ട​യി​ൽ ഹൈ​സ്പീ​ഡ് റെ​യി​ൽ​വേ​യ്ക്ക് എ​ങ്ങ​നെ ഭൂ​മി ക​ണ്ടെ​ത്തു​മെ​ന്ന​ത് ന​മ്മു​ടെ മു​ന്നി​ലെ വ​ലി​യ വി​ഷ​യ​മാ​വും.

നാം ​എ​ല്ലാ​റ്റി​ലും വേ​ഗം കൈ​വ​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. പ​ക്ഷേ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്ന കാ​ര്യം മ​റ​ക്ക​രുത്. ഭൂ​മി വേ​ണം, അ​തി​വേ​ഗം സ​ഞ്ച​രി​ച്ചെ​ത്തു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളും വേ​ണം. ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഇ​ല​ക്‌​ട്രി​ക് ട്രെ​യി​ൻകൊ​ണ്ടു ലാ​ഭ​മു​ണ്ടാ​ക്കാ​നും ക​ഴി​യു​ക​യു​ള്ളൂ.

കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് ന​മ്മ​ൾ കാ​സ​ർ​ഗോ​ട്ടു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്നു​വെ​ന്നി​രി​ക്ക​ട്ടെ. വ​ലി​യ തു​ക മു​ട​ക്കി പെ​ട്ടെ​ന്ന് എ​ത്താ​ൻ എ​ത്ര​പേ​ർ എ​ത്ര​ദി​വ​സം തയാ​റാ​വും? അ​തു​കൊ​ണ്ട് വ​ന്ദേ​ഭാ​ര​തി​നേ​ക്കാ​ൾ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ഈ ​അ​തി​വേ​ഗം​കൊ​ണ്ട് ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ച്ചാ​ലു​ണ്ടാ​കു​ന്ന പു​കി​ലു​ക​ൾ വേ​റെ! പെ​രു​മ​ൺ ദു​ര​ന്തം ന​മ്മ​ളാ​രും ഇ​തേ​വ​രെ മ​റ​ന്നി​ട്ടി​ല്ല. അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ എ​ന്തി​നു തു​ട​ങ്ങി? അ​പ​ക​ടം മനഃ​പൂ​ർ​വം വ​രു​ത്തി വ​ച്ച​ത​ല്ലേ? അ​ന്നേ ഞ​ങ്ങ​ൾ പ​റ​ഞ്ഞ​ത​ല്ലെ? ഇ​ങ്ങ​നെ നൂ​റു നൂ​റു ചോ​ദ്യ​ങ്ങ​ളും പ​റ​ച്ചി​ലു​ക​ളു​മാ​യി.

അ​തു​കൊ​ണ്ട് നി​ല​വി​ലെ റെ​യി​ൽ​ പാ​ള​ത്തോ​ടു​ ചേ​ർ​ന്ന് തൂ​ണു​ക​ൾ സ്ഥാ​പി​ച്ചു​കൊ​ണ്ടും വ​ള​വു​നി​വ​ർ​ത്താ​ൻ ആ​വ​ശ്യ​മു​ള്ളി​ട​ത്തു​ മാ​ത്രം ഭൂ​മി​യേ​റ്റെ​ടു​ത്തു​കൊ​ണ്ടും അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യാ​ൽ എ​ത്ര കോ​ടി രൂ​പ ലാ​ഭി​ക്കാ​നാ​വും എ​ന്നു ലേ​ഖ​ക​ൻ ചി​ന്തി​ച്ചു​പോ​വു​ക​യാ​ണ്. മി​ച്ചം ല​ഭി​ക്കു​ന്ന തു​ക സ്ത്രീ​സു​ര​ക്ഷ​യ്ക്കും ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കും ആ​ദി​വാ​സി ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ​പ്പോ​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നി​രി​ക്കേ കി​ട​പ്പാ​ട​മി​ല്ലാ​ത്ത​വ​രു​ടെ ഭൂ​മി​യേ​റ്റെ​ടു​ത്തു​കൊ​ണ്ട് ഞ​ങ്ങ​ൾ ഇ​തു​ത​ന്നെ കൊ​ണ്ടു​വ​രു​മെ​ന്ന് വാ​ശി​പി​ടി​ക്കു​ന്ന​ത് ആ​ലോ​ച​ന​ക്കു​റ​വു​കൊ​ണ്ടാ​ണോ മ​റ്റെ​ന്തെ​ങ്കി​ലും ല​ക്ഷ്യ​മു​ള്ള​തു​കൊ​ണ്ടാ​ണോ എ​ന്ന​റി​യി​ല്ല.

Kerala

വെല്ലുവിളികളെ നേരിടാന്‍ സമകാലിക വിദ്യാര്‍ഥീസമൂഹം സജ്ജരാവണം: ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്

ച​ങ്ങ​നാ​ശേ​രി: വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ന്‍ സ​മ​കാ​ലി​ക വി​ദ്യാ​ര്‍ഥീസ​മൂ​ഹം സ​ജ്ജ​രാ​വ​ണ​മെ​ന്ന് കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് ജോ​ഷ്വ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്.

കെ​സി​എ​സ്എ​ല്‍ സം​സ്ഥാ​ന ക​ലോ​ത്സ​വം ച​ങ്ങ​നാ​ശേ​രി എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ​മ​ഗ്ര വ​ള​ര്‍ച്ച​യി​ല്‍ കേ​ര​ള ക​ത്തോ​ലി​ക്ക വി​ദ്യാ​ര്‍ഥി പ്ര​സ്ഥാ​നം വ​ഹി​ച്ച​പ​ങ്ക് വ​ലു​തെ​ന്ന് ബി​ഷ​പ് ഓ​ര്‍മ്മി​പ്പി​ച്ചു.

സം​സ്ഥാ​ന ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ നേ​ഹ മ​രി​യ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ മാ​ത്യു ച​ങ്ങ​ങ്കേ​രി, സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​ ലി​ജോ ഓ​ട​ത്ത​ക്ക​ല്‍, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​ജോ പ​ള്ളി​ച്ചി​റ, ഫാ.​ ടോ​ണി ചെ​ത്തി​പ്പു​ഴ, ഫാ.​ റോ​ജി വ​ല്ല​യി​ല്‍, ജോ​യി ഫ്രാ​ന്‍സി​സ്, ജോ​സ് അ​നൂ​പ്, റി​ന്‍സ് വ​ര്‍ഗീ​സ്, വി​നോ​ദ് ബാ​ബു എ​സ്, തെ​രേ​സ ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, സി​സ്റ്റ​ര്‍ മോ​ളി ദേ​വ​സി, സോ​ജ​ന്‍ ചാ​ക്കോ, എ​സ്.​ ബി​ജു, ജി​ജോ മാ​ത്യു, ജി​ജോ​മോ​ന്‍ തോ​മ​സ്, എ​ല്‍സി ആ​ന്‍റണി, ആ​ല്‍ജി​ന്‍ ഇ​മ്മാ​നു​വേ​ല്‍, ടി​ന്‍റു ആ​ന്‍ തോ​മ​സ്, മ​നോ​ജ് ചാ​ക്കോ, സി​സ്റ്റ​ര്‍ ജോ​യി​സ് മ​രി​യ, ജോ​ര്‍ജ് കൊ​ച്ച​റ​യ്ക്ക​ല്‍, സ​ജി​ന്‍ എ​ന്‍, ലി​നി​മോ​ള്‍ ആ​ന്‍റ​ണി, ടോം ​ചാ​ക്കോ, സ​ബീ​ഷ് നെ​ടും​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ച​ങ്ങ​നാ​ശേ​രി എ​സ്ബി, സെ​ന്‍റ് ആ​ന്‍സ് സ്‌​കൂ​ളു​ക​ളി​ലെ പ​തി​ന​ഞ്ച് വേ​ദി​ക​ളി​ലാ​യി ഇ​രു​പ​ത്തി​അ​ഞ്ച് രൂ​പ​ത​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പ്ര​തി​ഭ​ക​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​വും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന നൂ​റ്റി​പ​ത്താ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം​ ച​ങ്ങ​നാ​ശേ​രി അ​തി​രു​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ റ​വ.​ഡോ.​ ജോ​ബി മൂ​ല​യി​ല്‍ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ല്‍ ക​ലോ​ത്സ​വ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

Kerala

പ​രാ​തി വ്യാ​ജം; തെ​ളി​വ് ക​ണ്ടെ​ത്തി​യാ​ൽ സ്ഥാ​നാ​ര്‍​ഥി​ത്വം പി​ൻ​വ​ലി​ക്കും: ഫെ​ന്നി നൈ​നാ​ൻ

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ചൊ​വ്വാ​ഴ്ച കെ​പി​സി​സി​ക്ക് ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ പ​രാ​തി​ക്കാ​രി​യെ വെ​ല്ലു​വി​ളി​ച്ച് രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് ഫെ​ന്നി നൈ​നാ​ൻ. വ്യാ​ജ പ​രാ​തി​യെ​ന്ന് ആ​വ​ര്‍​ത്തി​ച്ച ഫെ​ന്നി പോ​ലീ​സ് അ​ന്വേ​ഷി​ച്ച് എ​ന്തെ​ങ്കി​ലും തെ​ളി​വു​ണ്ടെ​ങ്കി​ൽ സ്ഥാ​നാ​ർ​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് ഫെ​ന്നി നൈ​നാ​ൻ. ഹോം ​സ്റ്റേ പോ​ലൊ​രു കെ​ട്ടി​ട​ത്തി​ലെ​ത്തി​ച്ച​തും തി​രി​കെ കൊ​ണ്ടു​പോ​യ​തും ഫെ​ന്നി നൈ​നാ​ൻ ആ​ണെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ള്ള​ത്. എ​ന്നാ​ൽ, പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഫെ​ന്നി പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും പ​രാ​തി ന​ൽ​കി​യ​ത് ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന് പോ​ലും അ​റി​യി​ല്ലെ​ന്നും ഏ​തു വാ​ഹ​ന​ത്തി​ൽ എ​വി​ടേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഫെ​ന്നി നൈ​നാ​ൻ വെ​ല്ലു​വി​ളി​ച്ചു. ഏ​തു ഹോം​സ്റ്റേ​യി​ലേ​ക്കാ​ണ് ക​യ​റ്റി കൊ​ണ്ടു​പോ​യ​തെ​ന്നും അ​വ​രെ എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണം.

ഒ​രു സ്ഥാ​നാ​ർ​ഥി​യെ ഏ​ത് വി​ധേ​ന​യും തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷി​ച്ച് തെ​ളി​വ് ക​ണ്ടെ​ത്തി​യാ​ൽ സ്ഥാ​നാ​ര്‍​ത്ഥി​ത്വം പി​ന്‍​വ​ലി​ക്കാം. വ്യാ​ജ പ​രാ​തി കൊ​ടു​ത്ത വ്യ​ക്തി ആ​ദ്യം ചോ​ദ്യ​ങ്ങ​ളി​ൽ മ​റു​പ​ടി പ​റ​യ​ട്ടെ. പ​രാ​തി ന​ൽ​കി​യ ആ​ളെ താ​ൻ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

ഏ​തു​വാ​ഹ​ന​ത്തി​ലാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്നും പ​റ​യ​ണം. പ​രാ​തി​ക്ക് പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണു​ള്ള​ത്. സ​ര്‍​ക്കാ​രും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും ഒ​രു ചാ​ന​ലും ഉ​ള്‍​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യാ​ണി​തെ​ന്നും ഫെ​ന്നി ആ​രോ​പി​ച്ചു.

Latest News

Corehub Up